ഹൈഡ്രജന്റെ ഒരു റേഡിയോ ആക്ടീവ് ഐസോട്ടോപ്പാണ് ഹൈഡ്രജൻ-3 എന്നും അറിയപ്പെടുന്ന ട്രീറ്റിയം (pronounced /ˈtrɪtiəm/ അഥവാ /ˈtrɪʃiəm/, symbol T അഥവാ 3 H). സാധാരണ കാണപ്പെടുന്ന ഹൈഡ്രജൻ ഐസോട്ടോപ്പായ പ്രോട്ടിയത്തിന്റെ അണുകേന്ദ്രത്തിൽ ഒരു പ്രോട്ടോൺ മാത്രമുള്ളപ്പോൾ ട്രീറ്റിയത്തിന്റെ അണുകേന്ദ്രത്തിൽ ഒരു പ്രോട്ടോണും രണ്ടു ന്യൂട്രോണുകളുമുണ്ട്. ട്രീറ്റിയം വളരെ അപൂർവ്വമായി മാത്രമാണ് കാണപ്പെടുന്നത്.
റേഡിയോ ആക്ടീവ് നാശം പരീക്ഷണങ്ങളിൽ ട്രീറ്റിയത്തിന്റെ അർദ്ധായുസ്സിന് പല മൂല്യങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും 4,500±8 ദിവസങ്ങൾ (ഉദ്ദേശം 12.33 വർഷങ്ങൾ) എന്ന മൂല്യമാണ് NIST നിർദ്ദേശിക്കുന്നത്.[1] ബീറ്റാ റേഡിയോ ആക്ടീവ് നാശത്തിലൂടെ ട്രീറ്റിയം ഹീലിയം-3 ആയി മാറുന്നു:
3 1T → 3 2He + e− + Error no link defined ഈ പ്രക്രിയയിൽ 18.6 keV ഊർജ്ജം പുറപ്പെടുവിക്കപ്പെടുന്നു.
940 - കളുടെ ആദ്യം മുതൽ രണ്ടാം ലോകമഹായുദ്ധത്തിന്റെയും ഹോളൊകോസ്റ്റിന്റെയും ഭാഗമായി നാസികൾ അവരുടെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ തടവിലുള്ള സ്ത്രീകളും കുട്ടികളും അടക്കമുള്ളവരിൽ നടത്തിയ അതിക്രൂരമായ ഒരു കൂട്ടം വൈദ്യശാസ്ത്രപരീക്ഷണങ്ങളാണ് നാസികൾ മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങൾ (Nazi human experimentation) എന്ന് അറിയപ്പെടുന്നത്. റൊമാനി ജനത, സിന്റി, പോളീഷുകാർ, സോവിയറ്റ് യുദ്ധത്തടവുകാർ, അംഗവൈകല്യമുള്ളവർ, ജർമൻകാർ, മുഖ്യമായും ജൂതന്മാർ എന്നിവരായിരുന്നു ഈ പരിപാടിയുടെ പ്രധാന ഇരകൾ.
തടവിൽ ഉള്ളവരുടെ യാതൊരു സമ്മതവും ഇല്ലാതെ നടത്തിയ ഈ പരീക്ഷണങ്ങൾക്ക് ഒടുവിൽ മരണമോ, അതീവ മാനസിക ആഘാതമോ, സ്ഥിരമായ അംഗവൈകല്യമോ ഒക്കെയായിരുന്നു സംഭവിച്ചിരുന്നത്. തങ്ങളുടെ പട്ടാളക്കാർക്ക് ഉണ്ടായാൽ നേരിടാൻ ആ അവസ്ഥകൾ പരീക്ഷണശാലയിൽ കൃത്രിമമായി സൃഷ്ടിക്കാനും പുതിയ ആയുധങ്ങൾ വികസിപ്പിക്കാനും ആണ് പലപ്പോഴും ഇവ ചെയ്തത്. സ്വവർഗലൈംഗികത ചികിൽസിച്ചു ഭേദമാക്കാനും പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.
യുദ്ധാനന്തരം ഈ കുറ്റങ്ങളെയെല്ലാം ഡോക്ടർമാരുടെ വിചാരണ എന്ന പേരിൽ വിചാരണ നടത്തുകയുണ്ടായി. ജൂതവിരോധത്തെപ്പറ്റിയുള്ള ലേഖനപരമ്പരകളുടെ ഭാഗം ജൂതവിരോധം Yellowbadge logo.svg ജൂതചരിത്രത്തിന്റെ ഭാഗം
ചരിത്രം നൾവഴി അവലംബം
Manifestations Antisemitic canards Antisemitic publications Antisemitism on the Web Persecution Opposition Category
vte
പരീക്ഷണങ്ങൾ
മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളിൽ ചിലത് താഴെക്കൊടുത്തിരിക്കുന്നു. ഇരട്ടക്കുട്ടികളിൽ നടത്തിയ പരീക്ഷണങ്ങൾ
ഇരട്ടകളുടെ ജനിതകത്തിൽ ഉള്ള സാമ്യങ്ങളും വ്യത്യാസങ്ങളും മനസ്സിലാക്കാനും പ്രകൃതിവിരുദ്ധമായി ശരീരത്തിൽ മാറ്റങ്ങൾ വരുത്താനാകുമോ എന്ന പരീക്ഷണങ്ങൾ ആണ് ഇവരിൽ നടത്തിയത്. ഇതിനു മുഖനേതൃത്വം നൽകിയത് ജോസഫ് മെംഗളിയാണ്. ഇയാൾ ഓഷ്വിറ്റ്സിൽ തടവിലാക്കിയ 1500 -ഓളം ജോടി ഇരട്ടകളിൽ 1943-44 കാലത്ത് പരീക്ഷണങ്ങൾ നടത്തി. ഇതിൽ ഏതാണ്ട് 200 പേരാണ് പരീക്ഷണങ്ങളെ അതിജീവിച്ചത്.[1] പ്രായത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിച്ച ഇരട്ടകളിൽ പലതരം പരീക്ഷണങ്ങൾ നടത്തി. കുട്ടികളുടെ നിറം മാറ്റാനാവുമോ എന്നറിയാൻ കണ്ണുകളിൽ നിറം കുത്തിവച്ചു, സയാമീസ് പോലെയുള്ള ഇരട്ടകളെ ഉണ്ടാക്കാനാവുമോ എന്നറിയാൻ ഇരട്ടകളെ കൂട്ടിത്തുന്നി.[2][3] എല്ല്, പേശി, ഞരമ്പുകൾ എന്നിവ മാറ്റിവച്ചുള്ള പരീക്ഷണങ്ങൾ
ജർമൻ പട്ടാളക്കാർക്ക് പ്രയോജനപ്പെടാനായി എല്ല്, പേശികൾ, ഞരമ്പുകൾ എന്നിവ വളർത്തിയെടുക്കാനും വേറൊരാളിലേക്ക്[4] മാറ്റിവയ്ക്കാനും സാധിക്കുമോ എന്നറിയാൻ തടവുകാരിൽ നിന്നും ഇവയെല്ലാം മുറിച്ചുമാറ്റുകയുണ്ടായി. ഇതെല്ലാം ബോധം കെടുത്താതെ തന്നെയായിരുന്നു ചെയ്തിരുന്നത്. ഇങ്ങനെ മുറിക്കപ്പെട്ട തടവുകാർ പിന്നീടുള്ളകാലം അംഗവൈകല്യം വന്നവർ ആയിട്ടാണ് ജീവിച്ചത്.[4] ശരീരം മരവിപ്പിച്ച് നടത്തിയ പരീക്ഷണങ്ങൾ
തണുപ്പിനോട് മനുഷ്യശരീരം പ്രതികരിക്കുന്നതിനെപ്പറ്റി പഠിക്കാൻ നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. 280-300 ആൾക്കാരെ ഉപയോഗിച്ച് 360-400 പരീക്ഷണങ്ങൾ ആണ് നടത്തിയത്.[5] ഡോ: സിഗ്മണ്ട് രാഷെർ ഉണ്ടാക്കിയ മരണപ്പട്ടിക[6] ശ്രമ നമ്പർ. വെള്ളത്തിന്റെ താപനില വെള്ളത്തിൽ നിന്നും പുറത്തെടുക്കുമ്പോൾ ശരീരത്തിന്റെ താപനില മരണസമയത്ത് ശരീരത്തിന്റെ താപനില വെള്ളത്തിൽ കിടന്ന സമയം മരിച്ച സമയം 5 5.2 °C (41.4 °F) 27.7 °C (81.9 °F) 27.7 °C (81.9 °F) 66' 66' 13 6 °C (43 °F) 29.2 °C (84.6 °F) 29.2 °C (84.6 °F) 80' 87' 14 4 °C (39 °F) 27.8 °C (82.0 °F) 27.5 °C (81.5 °F) 95' 16 4 °C (39 °F) 28.7 °C (83.7 °F) 26 °C (79 °F) 60' 74' 23 4.5 °C (40.1 °F) 27.8 °C (82.0 °F) 25.7 °C (78.3 °F) 57' 65' 25 4.6 °C (40.3 °F) 27.8 °C (82.0 °F) 26.6 °C (79.9 °F) 51' 65' 4.2 °C (39.6 °F) 26.7 °C (80.1 °F) 25.9 °C (78.6 °F) 53' 53'
മറ്റൊരു പരീക്ഷണത്തിൽ തടവുകാരെ നഗ്നരായി −6 °C (21 °F) വരെയുള്ള തണുപ്പിൽ പല മണിക്കൂറുകൾ നിർത്തി. തണുപ്പേറ്റാൽ ഉണ്ടാകുന്ന കാര്യങ്ങളെപ്പറ്റി പഠിക്കാൻ ഇങ്ങനെ ചെയ്തശേഷവും ജീവൻ ബാക്കിയായവരെ തിരിച്ച് എങ്ങനെ ചൂടാക്കി എടുക്കാം എന്നും പഠിക്കുകയുണ്ടായി.[7] തിരികെ ചൂടാക്കാനായി തിളച്ച വെള്ളത്തിലേക്ക് ചിലരെ ഇട്ടതായും രേഖകളിൽ കാണുന്നു.[5]
കിഴക്കൻ ഭാഗത്ത് യുദ്ധം നടക്കുമ്പോൾ തണുപ്പ് താങ്ങാനാവാതെ വന്ന ഭടന്മാരുടെ രക്ഷയ്ക്കായാണ് ഈ പരീക്ഷണങ്ങൾ നടത്തിയത്. നാസിയുടെ ഉന്നത നേതൃത്വത്തിനായിട്ടാണ് ഇത് ചെയ്തത്. കൊടും തണുപ്പ് നേരിടാനാവാതെ നാസികൾ വിഷമിച്ചപ്പോൾ താരതമ്യേന തളരാത്ത റഷ്യൻ ഭടന്മാരുടെ ജീനുകളിലെ വ്യത്യാസമാണ് അവർക്ക് പിടിച്ചു നിൽക്കാൻ ആവുന്നതിന്റെ കാരണം എന്നരീതിയിൽ അവരിൽ പലതരം പരീക്ഷണം നടത്തുകയുണ്ടായി. ഈ പരീക്ഷണങ്ങളിൽ നൂറോളം പേർ മരിച്ചെന്ന് കരുതപ്പെടുന്നു.[8] പ്രതിരോധ പരീക്ഷണങ്ങൾ
പല കോൺസൻട്രേഷൻ ക്യാമ്പുകളിലിലും മനുഷ്യരിലെ പ്രതിരോധങ്ങളെപ്പറ്റി പഠിക്കാൻ തടവുകാരെ ഉപയോഗിച്ചിരുന്നു. പകർച്ചവ്യാധികൾക്കെതിരെയുള്ള ഔഷധങ്ങളും ഇങ്ങനെ പരീക്ഷിക്കുകയുണ്ടായി.[9] മലേറിയ പരീക്ഷണങ്ങൾ
1942 ഫെബ്രുവരി മുതൽ 1945 ഏപ്രിൽ വരെ മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിക്കാനായി മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്തി. ആരോഗ്യമുള്ള വ്യക്തികളിൽ കൊതുകുകളെക്കൊണ്ടോ പെൺകൊതുകുകളുടെ ഗ്രന്ഥികളിൽ നിന്നും വേർതിരിച്ചെടുത്ത സ്രവം കുത്തിവച്ചോ രോഗമുണ്ടാക്കുന്നു. രോഗം വന്നതിനുശേഷം പല മരുന്നുകൾ അവയുടെ ഗുണമേന്മ അറിയാൻ അവരിൽ പരീക്ഷിച്ചു നോക്കി.[10] ഇത്തരം പരീക്ഷണങ്ങൾ നടത്തപ്പെട്ട ഏതാണ്ട് 1200 ആൾക്കാരിൽ പകുതിയും തൽഫലമായി മരണപ്പെടുകയായിരുന്നു.[11] മസ്റ്റാർഡ് ഗ്യാസ് പരീക്ഷണങ്ങൾ
1939 -നും 1945 -നും ഇടയ്ക്കുള്ള കാലത്ത് പല ക്യാമ്പുകളിലും മസ്റ്റാർഡ് ഗ്യാസ് മൂലം ഉണ്ടാവുന്ന മുറിവുകൾക്ക് ഫലപ്രദമായ ചികിൽസ കണ്ടുപിടിക്കാനായി തടവുകാരെ മസ്റ്റാർഡ് ഗ്യാസ് ഉപയോഗിച്ച് പൊള്ളിച്ച് പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇങ്ങനെയുണ്ടാക്കിയ മുറിവുകൾ ഭേദമാവുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം കണ്ടുപിടിക്കലായിരുന്നു ഈ പരീക്ഷണങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നത്.[12] സൽഫൊണമൈഡ് പരീക്ഷണങ്ങൾ
1942 ജൂലൈ മുതൽ 1943 സെപ്തംബർ വരെ നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. ബാക്ടീരിയയ്ക്കെതിരെ പ്രവർത്തിക്കുന്ന സൾഫൊണമൈഡിന്റെ ഫലം പരീക്ഷിക്കാനായി തടവുകാരിൽ റ്റെറ്റനസ് ഉണ്ടാക്കുന്നവയടക്കം[13] പലതരം ബാക്ടീരിയകളെ കടത്തിവിട്ട് രോഗം വരുത്തുന്നു. രക്തധമനികളുടെ രണ്ട് അറ്റവും കെട്ടിവച്ച് രക്തയോട്ടം യുദ്ധസ്ഥലത്തെന്നപോലെ തടഞ്ഞുനിർത്തുന്നു. കമ്പുകളും കുപ്പിച്ചില്ലുകളും ഈ മുറിവുകളിൽ കുത്തിക്കയറ്റിയ ശേഷം സൾഫൊണമൈഡും മറ്റു മരുന്നുകളും ഇത്തരം മുറിവുകൾ ഉണങ്ങാൻ എത്രമാത്രം ഫലപ്രദമാണെന്ന് പഠിക്കുകയായിരുന്നു ലക്ഷ്യം. കടൽജല പരീക്ഷണങ്ങൾ
1944 ജൂലൈ മുതൽ 1944 സെപ്തംബർ വരെ ഡക്കവു ക്യാമ്പിൽ നടത്തിയ പരീക്ഷണങ്ങളിൽ എങ്ങനെ കടൽജലം കുടിക്കാൻ ഉപയുക്തമാക്കാം എന്നതായിരുന്നു ലക്ഷ്യം. ഒരിക്കൽ 90 റൊമാനി ആൾക്കാരെ ഭക്ഷണം ഒന്നും നൽകാതെ കടൽജലം മാത്രം കുടിക്കാൻ നൽകി ഹാൻസ് എപ്പിഞ്ചെർ പരീക്ഷണം നടത്തി. അതീവമായ നിർജ്ജലീകരണത്താൽ ഇത് അവരെ കാര്യമായി പരിക്കേൽപ്പിച്ചിരുന്നു. കണ്ടുനിന്നവരുടെ മൊഴിയിൽ നിന്നും അവർ പുതുതായി തുടച്ച തറയിൽ നിന്നും ഒട്ടെങ്കിലും ജലം കിട്ടുമോ എന്നറിയാൻ തറ നക്കുകയായിരുന്നു എന്നാണ് മനസ്സിലായത്.[14] 6 മുതൽ 12 ദിവസം വരെ ഇങ്ങനെ കഴിഞ്ഞാൽ അതിന്റെ രൂക്ഷത എത്രത്തോളമാണെന്ന് അറിയുകയും അതിനിടയിൽ അവരുടെ ജീവൻ പോകുമോ എന്നെല്ലാം അറിയാൻ ആയിരുന്നു ഈ പരീക്ഷണങ്ങൾ.[15] വന്ധ്യംകരണ പരീക്ഷണങ്ങൾ
പാരമ്പര്യരോഗങ്ങൾ ഉള്ളവരെ വന്ധ്യകരിക്കാനുള്ള നാസി നിയമം അനുസരിച്ച് പാരമ്പര്യരോഗമുള്ളവരെയും മറ്റു പലവിധം അസുഖങ്ങൾ ഉള്ളവരെയും അവരുടെ ഇഷ്ടം പോലും നോക്കാതെ നിർബന്ധിതമായി വന്ധ്യംകരിക്കുകയുണ്ടായി. ബുദ്ധിമാന്ദ്യം, സ്കിസോഫ്രീനിയ, ഡിപ്രഷൻ, പാർമ്പര്യ അപസ്മാരം, പാരമ്പര്യ കോറിയ, പാരമ്പര്യ അന്ധത, പാരമ്പര്യ ബധിരത, മറ്റു പാരമ്പര്യ രോഗങ്ങൾ, മദ്യപാനം, അംഗവൈകല്യം എന്നിവ ഉള്ളവരെയെല്ലാം നിർബന്ധിതമായി വന്ധ്യംയകരിക്കുന്നത് നാസികൾ നിയമവിധേയമാക്കിയിരുന്നു. ജനിതകമായി തകരാറിലുള്ളവരുടെ വംശം പെരുകുന്നത് ഇല്ലാതെയാക്കി ആര്യന്മാരുടെ വംശം വർദ്ധിപ്പിക്കുകയായിരുന്നു ഇതിന്റെ പിന്നിലുള്ള ലക്ഷ്യം.[16] ഈ നിയമം ഉണ്ടാക്കി 2 വർഷത്തിനുള്ളിൽ 17 -നും 24 -നും ഇടയിൽ പ്രായമുള്ളവരിൽ ഈ നിയമം ഉപയോഗിച്ച് ജനസംഖ്യയുടെ 1 ശതമാനത്തോളം ആൾക്കാരെ വന്ധ്യംകരണം നടത്തുകയുണ്ടായി.
4 വർഷത്തിനുള്ളിൽ മൂന്നു ലക്ഷം ആൾക്കാരെ വന്ധ്യംകരിച്ചു.[17] 1941 മാർച്ച് മുതൽ 1945 ജനുവരി വരെയുള്ള കാലത്ത് ഡോ. കാൾ ക്ലോബർഗ് ഓഷ്‌വിസ്, റാവൻസ്‌ബ്രൂക് തുടങ്ങിയ ഇടങ്ങളിൽ വന്ധ്യംകരണ പരീക്ഷണങ്ങൾ നടത്തി.[12] ലക്ഷക്കണക്കിന് ആൾക്കാരെ ഏറ്റവും കുറഞ്ഞ സമയത്ത് കാര്യക്ഷമമായി എങ്ങനെ വന്ധ്യംകരിക്കാൻ കഴിയും എന്നതിനെപ്പറ്റി പഠിക്കാനാണ് ഈ പരീക്ഷണങ്ങൾ നടത്തിയത്. എക്സ് റേ, ശസ്ത്രക്രിയ, മരുന്നുകൾ എന്നിവ ഉപയോഗിച്ചായിരുന്നു പരീക്ഷണങ്ങൾ. ഈ പരീക്ഷണങ്ങൾ കൂടാതെ തങ്ങളുടെ നിർബന്ധിത വന്ധ്യംകരണനിയമം ഉപയോഗിച്ച് ഏതാണ്ട് നാലു ലക്ഷം പേരെ വേറെയും നാസികൾ വന്ധ്യംകരിക്കുകയുണ്ടായി.[18]
ഞരമ്പിന്റെയുള്ളിൽ അയഡിനും സിലവർ നൈട്രേറ്റും അടങ്ങിയിട്ടുണ്ട് എന്നു കരുതുന്ന ദ്രവങ്ങൾ കുത്തിവച്ച് നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്നു കരുതുമ്പോഴും പാർശ്വഫലങ്ങളായി രക്തസ്രാവവും കഠിനമായ വയറുവേദനയും സെർവിക്കൽ അർബുദവും ഉണ്ടായി.[19] അതിനാൽ റേഡിയേഷൻ രീതിയായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്. ചില മാത്രകളിൽ റേഡിയേഷൻ നൽകിയാൽ അണ്ഡവും ബീജവും ഉണ്ടാക്കാനുള്ള വ്യക്തികളുടെ കഴിവു നഷ്ടമാവും. ചതിയിൽപ്പെടുത്തിയാണ് റേഡിയേഷൻ നൽകിയിരുന്നത്. മുറികളിലേക്ക് വിളിക്കപ്പെട്ട തടവുകാരോട് രണ്ടുമൂന്നു മിനിറ്റ് നീണ്ടുനിൽക്കുന്ന, ചില രേഖകൾ പൂരിപ്പിച്ചുനൽകുവാൻ പറയുന്നു. ഈ നേരത്തിനുള്ളിൽ അവർ അറിയാതെ തന്നെ റേഡിയേഷൻ നൽകുകയും അവർ പൂർണ്ണമായും വന്ധ്യംകരിക്കപ്പെടുകയും ചെയ്യുമായിരുന്നു. മിക്കവർക്കും കടുത്ത റേഡിയേഷൻ പൊള്ളൽ ഏറ്റിരുന്നു.[20]
1941 ജൂലൈ 2 -ന് ഓഷ്‌വിറ്റ്‌സിൽ എത്തിയ നാസി ഡോക്ടറായ എറിക് ഷൂമാൻ ജോലി ചെയ്ത സ്ത്രീകളുടെ ആശുപത്രിയിലെ 30 -ആം ബ്ലോക്കിൽ 1942 -ൽ ഒരു എക്സ്റേ സ്റ്റേഷൻ സ്ഥാപിച്ചു. അവിടെ സ്ഥാപിച്ച രണ്ടു എക്സ്റേ മെഷീന്റെ മധ്യത്തിൽ ആണുങ്ങളെയും പെണ്ണുങ്ങളെയും നിരവധി മിനിട്ടുകൾ നിർബന്ധിതമായി എക്സ്റേ രശ്മികൾ അവരുടെ ജനനേന്ദ്രിയങ്ങളിലേക്ക് കേന്ദ്രീകരിച്ച് വന്ധ്യംകരിച്ചു. ഇതിന് ഇരയായവരിൽ മിക്കവരും വലിയ നരകയാതന അനുഭവിച്ച് മരണമടയുകയോ, റേഡിയേഷൻ മൂലം ഉണ്ടായ പൊള്ളലുകളാൽ പിന്നീടു ജോലിചെയ്യാനാവാത്ത അവസ്ഥയിൽ ഉള്ളവർ ഗ്യാസ്‌ചേമ്പറിൽ കൊല്ലപ്പെടുകയോ ആണ് ചെയ്തത്. ആണുങ്ങളുടെ വൃഷണങ്ങൾ നീക്കം ചെയ്ത് പരിശോധനയ്ക്ക് അയച്ചു. തന്റെ പരീക്ഷണങ്ങൾക്കുള്ള ഇരകളെ ഷൂമൻ സ്വയം തന്നെയാണു തെരഞ്ഞെടുത്തിരുന്നത്. അവർ എല്ലയ്പ്പോഴും ചെറുപ്പക്കാരും ആരോഗ്യമുള്ളവരും കാണാൻ കൊള്ളാവുന്ന ജൂതന്മാരും ആയിരുന്നു. പരീക്ഷണാനന്തരം എല്ലാവരും പ്രായമേറിയവരെപ്പോലെയാണ് കാണപ്പെട്ടിരുന്നത്. എക്സ്റേ രശ്മികൾ വീഴ്ത്തപ്പെട്ട ശരീരഭാഗം പൊള്ളലേറ്റ് പഴുത്തുചലം കെട്ടിയ അവസ്ഥയിൽ ആയിത്തീർന്നിരുന്നു. മിക്കവാറും റേഡിയേഷൻ കുടലിന്റെ ഭാഗങ്ങളെയും ബാധിച്ചിരുന്നു. പലരും കൊല്ലപ്പെട്ടു. റേഡിയേഷൻ ഫലപ്രദമായിരുന്നോ എന്നറിയാനുള്ള ഷൂമാന്റെ പരീക്ഷണങ്ങളിൽ ഒന്ന് ശുക്ലം പരിശോധിക്കൽ ആയിരുന്നു. ശുക്ലത്തിൽ ബീജം ഉണ്ടോ എന്നറിയാനുള്ള പരിശോധനയ്ക്ക് അയയ്ക്കാൻ റബർ ഹോസ് ചുറ്റിയ ഒരു കമ്പ് ഇരയുടെ മലദ്വാരത്തിലേക്ക് കടത്തി അവിടത്തെ പേശികൾ ശുക്ലശ്രവം ഉണ്ടാവുന്നതുവരെ വിറപ്പിക്കുകയായിരുന്നു അയാളുടെ രീതി.[21] Remains of the building at Auschwitz II (Birkenau) where Schumann committed his medical atrocities.
ഓഷ്‌വിറ്റ്-സിലെ പ്രധാനക്യാമ്പായ ബ്ലോക്ക് 10 -ൽ നാസികളുടെ മനുഷ്യപരീക്ഷണങ്ങൾക്കായി സൂക്ഷിച്ച ജൂതസ്ത്രീകളിൽ ചിലരെ ഷൂമാൻ തെരഞ്ഞെടുത്തിരുന്നു. അവരിൽ പതിക്കുന്ന റേഡിയേഷന്റെ ശക്തി നിയന്ത്രിക്കുന്നതിനായി ജയിൽ ഡോക്ടർമാർ അവരുടെ ഒരു ഗർഭാശയം നീക്കം ചെയ്തിരുന്നു.[22] ടൈഫസ് പരീക്ഷണങ്ങൾ നടത്താനായി ഷൂമാൻ രോഗികളായിരുന്നവരുടെ രക്തം ശേഖരിച്ച് രോഗമില്ലാത്തവരിൽ കുത്തിവച്ച അങ്ങനെ പുതുതായി രോഗം ബാധിച്ചവരിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.
വിഷം ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ
1943 ഡിസംബറിനും 1944 ഒക്ടോബറിനും ഇടയ്ക്ക് ബുക്കൻവാൾഡ് കോൺസൻട്രേഷൻ ക്യാമ്പിൽ വച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. പല തരത്തിലുമുള്ള വിഷങ്ങളുടെ ഫലം പരീക്ഷിക്കാനായി തടവുകാർ അറിയാതെ ഭക്ഷണത്തിൽ വിഷം ചേർത്തുനൽകുകയാണ് ചെയ്തത്. ഒന്നുകിൽ വിഷത്തിന്റെ ശക്തിയാൽ മരിക്കുകയോ അല്ലെങ്കിൽ പോസ്റ്റ്മോർട്ടം ചെയ്യാനായി അപ്പോൾത്തന്നെ കൊല്ലുകയോ ആണ് ഈ പരീക്ഷണങ്ങളുടെ രീതി. 1944 സെപ്തംബറിൽ തടവുകാരെ വിഷം പുരണ്ട വെടിയുണ്ടകളാൽ വെടിവച്ച് പരീക്ഷിച്ചു. ഇങ്ങനെ പീഡിപ്പിക്കപ്പെട്ടവർ മിക്കവാറും കൊല്ലപ്പെടുകയാണ് ഉണ്ടായത്.[12] തീബോംബ് പരീക്ഷണങ്ങൾ
തീബോംബ് കൊണ്ട് പൊള്ളലേറ്റാൽ ഫലപ്രദമായ ചികിൽസ കണ്ടുപിടിക്കാനായി തടവുകാരെ പലതരത്തിൽ പൊള്ളിച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. 1943 നവംബർ മുതൽ 1944 ജനുവരി വരെയുള്ള കാലങ്ങളിൽ ബുക്കൻവാൾഡിൽ നടന്ന ഈ പരീക്ഷണങ്ങളിൽ തടവുകാരെ ഫോസ്‌ഫറസും മറ്റു തീബോംബുകളിൽ നിന്നും വേർതിരിച്ചെടുത്ത പദാർത്ഥങ്ങളും ഉപയോഗിച്ചാണ് പൊള്ളിച്ചത്.[12] കുറഞ്ഞ മർദ്ദത്തിൽ നടത്തിയ പരീക്ഷണങ്ങൾ
വിമാനം പറത്തുമ്പോൾ ഉയരങ്ങളിൽ നിന്നും ചാടേണ്ടിവരുന്ന ജർമൻ വൈമാനികരെ സഹായിക്കാനായി സിഗ്‌മണ്ട് റാഷെർ ഡകൗ ക്യാമ്പിലെ തടവുകാരെ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇത്. 20000 മീറ്റർ ഉയരെയുള്ള തീരെക്കുറഞ്ഞ അന്തരീക്ഷ മർദ്ദം പരീക്ഷണശാലയിൽ ഉണ്ടാക്കി അതിൽ തടവുകാരെ ഇടുകയാണ് ചെയ്തത്. ആദ്യപരീക്ഷണങ്ങൾക്കു ശേഷവും ജീവൻ ബാക്കിയായവരുടെ തലച്ചോറിൽ ജീവനുള്ളപ്പോൾത്തന്നെ കീറിമുറിച്ച് ഇയാൾ പരീക്ഷണങ്ങൾ നടത്തിയത്രേ.[23] പരീക്ഷണത്തിനു വിധേയമായ 200 പേരിൽ 80 പേർ അപ്പോൾത്തന്നെ മരിക്കുകയും ബാക്കിയുള്ളവരെ വധിക്കുകയുമാണ് ചെയ്തത്. രക്തം കട്ടപിടിപ്പിക്കൽ പരീക്ഷണങ്ങൾ
സിഗ്‌മണ്ട് റാഷെർ പോളിഗാൽ എന്ന രക്തം കട്ടപിടിക്കാൻ സഹായകമാകുന്ന വസ്തു ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. ശസ്ത്രക്രിയാസമയത്തും യുദ്ധത്തിൽ വെടികൊള്ളുമ്പോഴുമെല്ലാം രക്തം കട്ടപിടിക്കാൻ ഈ പദാർത്ഥം സഹായിക്കുമെന്ന് റാഷെർ പ്രവചിച്ചു. പരീക്ഷിക്കാനായി തടവുകാരുടെ കഴുത്തിലൂടെയോ നെഞ്ചിലൂടെയോ അല്ലെങ്കിൽ ബോധം കെടുത്താതെ തന്നെ അംഗച്ഛേദം നടത്തിയോ വെടിവയ്ക്കുകയാണു ചെയ്തത്. തന്റെ പോളിഗാൽ പരീക്ഷണങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കാതെതന്നെ അയാൾ തടവുകാരെ ജോലിക്കുനിർത്തി ഈ വസ്തു ഉണ്ടാക്കുന്ന ഒരു കമ്പനി ഉണ്ടാക്കുകയുണ്ടായി.[24] അവയവങ്ങൾ നീക്കം ചെയ്തുകൊണ്ടുള്ള പരീക്ഷണങ്ങൾ
മൗതൗസൻ ക്യാമ്പിലെ ഡോക്ടർ ആയ ഹെർമൻ റിക്ടർ നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. ജീവനുള്ള മനുഷ്യരിൽ നിന്നും ശസ്ത്രക്രിയയിലൂടെ കുടൽ, കരൾ, വൃക്ക മുതലായ അവയവങ്ങൾ നീക്കം ചെയ്ത് അങ്ങനെ നീക്കം ചെയ്യപ്പെട്ടവർക്ക് പിന്നീട് എത്രനാൾ കൂടി ജീവിക്കാൻ കഴിയും എന്നു കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങൾ ആയിരുന്നു ഇവ. അവിടെത്തന്നെയുണ്ടായിരുന്ന മറ്റൊരു നാസിയായ എഡ്വാഡ് ക്രെബ്സ്‌ബാക് പരീക്ഷ്ണവിധേയരായവരുടെ ഹൃദയത്തിലേക്ക് നേരിട്ട് ഫിനോൾ കുത്തിവച്ച് ആൾക്കാരെ കൊന്നിരുന്നു.[25] അനന്തരഫലങ്ങൾ നാസികളുടെ പരീക്ഷണങ്ങൾക്ക് ഇരയാകേണ്ടിവന്നവരിൽ മിക്കവരും മരണമടയുകയാണ് ഉണ്ടായത്. ശേഷിച്ചവരിൽ മിക്കവരെയും തുടർപരീക്ഷണത്തിനും പോസ്റ്റ്മോർട്ടത്തിനുമായി കൊലപ്പെടുകയാണ് ചെയ്തത്.[26] ശേഷിച്ചവരാകട്ടേ, അംഗവൈകല്യം വന്നും, സ്ഥിരമായി അവയവങ്ങൾ നഷ്ടപ്പെട്ടും, ശരീരം ശോഷിച്ചും മാനസികനില തകർന്നും ശേഷിക്കുകയാണ് ഉണ്ടായത്. 1947 ആഗസ്ത് 19 -ന് സഖ്യസേന പിടിച്ച ഡോക്ടർമാരെ ഡോക്ടർമാരുടെ വിചാരണ എന്ന പേരിൽ വിചാരണ ചെയ്യുകയുണ്ടായി. പല ഡോക്ടർമാരും വൈദ്യപരീക്ഷണങ്ങൾക്കെതിരെ അന്താരാഷ്ട്രനിയമങ്ങൾ ഒന്നും നിലവിൽ ഇല്ലെന്നു വാദിക്കുകയുണ്ടായി.
ഉരയ്ക്കുകയോ ചുരണ്ടുകയോ ചെയ്യുന്നതുമൂലം ഒരു വസ്തുവിന് ഭാഗീകമായി ഉണ്ടായേക്കാവുന്ന പ്ലാസ്തിക വിരൂപണത്തെ പ്രതിരോധിക്കാനുളള അതിന്റെ കഴിവാണ് കാഠിന്യം ഹാർഡ്നെസ്. ചില പദാർത്ഥങ്ങൾക്ക് ഉദാ ലോഹങ്ങൾ മറ്റുളളവഉദാ തടി പ്ലാസ്റ്റിക് യെക്കാൾ കാ ഠിന്യം കൂടുതലായിരിക്കും. ശക്തമായ അന്തർതൻമാത്രാബന്ധനമാണ് കാഠിന്യത്തിന്റെ അടിസ്ഥാന കാരണം. ഖരപദാർത്ഥങ്ങളിൻമേൽ ബലം പ്രയോഗിക്കുമ്പോഴുണ്ടാകുന്ന പ്രതികരണം സങ്കീർണമായതിനാൽ കാഠിന്യത്തെ വിവിധരീതികളിൽ അളക്കാറുണ്ട് ചുരണ്ടൽ കാഠിന്യം കുതയ്ക്കൽ കാഠിന്യം പ്രതിഘാത കാഠിന്യം.
തന്യത ഇലാസ്തിക കടുപ്പം പ്ലാസ്തികത ആതാനം പ്രബലത ടഫ്നെസ് ശ്യാനഇലാസ്തികത ശ്യാനത എന്നിവയെ ആശ്രയിച്ചായിരിക്കും ഒരു വസ്തുവിന്റെ കാഠിന്യം.
പിഞ്ഞാണങ്ങൾ കോൺക്രീറ്റ് ഏതാനും ലോഹങ്ങൾ എന്നിവ കഠിന വസ്തുക്കൾക്കുദാഹരണമാണ്.
കാഠിന്യത്തിന്റെ അളവ് കാഠിന്യത്തെ മൂന്നുവിധത്തിൽ അളക്കാറുണ്ട്
ചുരണ്ടൽ കുതയ്ക്കൽ പ്രതിഘാതം. ഓരോ രീതിയിലും വ്യത്യസ്തമായ അളവുതോതുകളാണുളളത്. ഒരു തോതിനെ മറ്റൊന്നിലേയ്ക്ക് മാറ്റുന്നതിന് മാറ്റപ്പട്ടിക ഉപയോഗിക്കുന്നു.
ചുരണ്ടൽ കാഠിന്യം
ഒരു വസ്തുവിൻമേൽ കൂർത്ത ഒരു വസ്തു ഉപയോഗിച്ച് ചുരുണ്ടുമ്പോൾ ഉണ്ടാകാവുന്ന ഭംഗമോ സ്ഥിരമായ പ്ലാസ്തിക അപരൂപണമോ ആ വസ്തുവിന് എത്രത്തോളം ചെറുക്കുവാനുളള കഴിവുണ്ട് എന്നതിന്റെ അളവാണ് ചുരണ്ടൽ കാഠിന്യം. കാഠിന്യം കൂടിയ വസ്തുവിന് കാഠിന്യം കുറഞ്ഞ വസ്തുവിൻമേൽ പോറൽ വരുത്താൻ സാധിക്കും എന്നതാണ് ഇതിന്റെ തത്വം. പെയിൻ്റ് പോലെയുള്ള ലേപന വസ്തുക്കളുടെ കാഠിന്യം എന്നാൽ അതിന്റെ പാടയെ ഛേദിക്കാൻ ആവശ്യമായ ബലം ആണ്. ധാതുശാസ്ത്ര ത്തിൽ ഉപോയോഗിച്ചുവരുന്ന മോഹ്സ് സ്കെയിൽ ആണ് സാധാരണയായി ഇതിനുപയോഗിക്കുന്ന പരീക്ഷണരീതി. ഇതിനായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് സെലീറോമീറ്റർ.
പോക്കറ്റ് ഹാർഡ്നെസ് ടെസ്റ്റർ ആണ് ഇതിനുപയോഗിക്കുന്ന മറ്റൊരുപകരണം. ഇതിൽ തോതു രേഖപ്പെടുത്തിയ ദണ്ഡ് നാലുചക്രമുളള ഉന്തുവണ്ടിയിൽ ഘടിപ്പിച്ചിരിക്കുന്നു. ഉരസുന്നതിനുളള കൂർത്ത വക്കോടുകൂടിയ ഒരു ഉപകരണം പരീക്ഷണ പ്രതലത്തിന് നിർദ്ദിഷ്ട ചരിവിൽ പിടിപ്പിച്ചിരിക്കുന്നു. ഏതാനും ഭാരക്കട്ടകൾ ഈ ദണ്ഡിലെ അങ്കനം ചെയ്ത ഭാഗത്ത് വച്ചശേഷം കൂർത്ത ഉപകരണത്തെ പരീക്ഷണപ്രതലത്തിലൂടെ വലിച്ചിഴയ്ക്കുന്നു. സങ്കീർണമായ യന്ത്രസംവിധാനങ്ങളില്ലാതെ തന്നെ ഭാരക്കട്ടകളും ദണ്ഡിലെ അങ്കനങ്ങളും മാത്രം ഉപയോഗിച്ച് ഏത്രമാത്രം ബലമാണ് ഉപയോഗിച്ചതെന്ന് അറിയാൻ കഴിയും.
കുതയ്ക്കൽ കാഠിന്യം കൂർത്ത വസ്തുകൊണ്ട് സമ്മർദ്ദം ചെലുത്തുമ്പോഴുണ്ടാകുന്ന കുതയ്ക്കലിനെ ചെറുക്കുവാനുളള വസ്തുക്കളുടെ കഴിവാണിത്. അങ്കനം ചെയ്ത ഭാരം കയറ്റിയ ഒരു മുന കൊണ്ട് വസ്തുവിൻമേൽ കുതച്ച ശേഷം ആ കുതയുടെ അളവുകൾ ഉപയോഗിച്ചാണ് വസ്തുക്കളുടെ കാഠിന്യം നിർണയിക്കുന്നത്.
സാധാരണയായി പ്രചാരത്തിലുള്ള കുതയ്ക്കൽ കാഠിന്യ തോതുകളാണ് റോക്ക് വെൽ വിക്കേഴ്സ് ഷോർ ബ്രിണൽ തുടങ്ങിയവ.
പ്രതിഘാത കാഠിന്യം വജ്രമുനയുളള ഒരു ചുറ്റിക നിശ്ചിത ഉയരത്തിൽ നിന്നും പദാർത്ഥപ്രതലത്തിൽ പതിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഘാതകുതിപ്പ്- ത്തിന്റെ ഉയരം ഉപയോഗിച്ചാണ് പ്രതിഘാത കാഠിന്യം അഥവാ ഗതികകാഠിന്യം നിർണയിക്കുന്നത്. ഈ കാഠിന്യം ഇലാസ്തികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനുപയോഗിക്കുന്ന ഉപകരണമാണ് സെലീറോസ്കോപ്പ്.
പ്രതിഘാത കാഠിന്യം അളക്കുന്നതിനുളള രണ്ട് തോതുകളാണ് ലീബ് പ്രതിഘാത കാഠിന്യ പരീക്ഷണവും ബെന്നറ്റ് കാഠിന്യ തോതും.
ഒരു ദോലന ദണ്ഡിന്റെ ആവൃത്തി ഉപയോഗിച്ച് കാഠിന്യം നിർണയിക്കുന്ന രീതിയാണ് അതിശബ്ദ സമ്പർക്ക ഇമ്പിഡൻസ് രീതി. ഒരു ലോഹഷാഫ്ടിൽ കമ്പനവസ്തുവും പിരമിഡ് രൂപത്തിലുളള വജ്രവും ഉൾപ്പെട്ടതാണ് ദോലന ദണ്ഡ്.
ഫ്രഞ്ച് തത്ത്വചിന്തകനായ ഴാക്ക് ദെറിദ (1930-2004) അവതരിപ്പിച്ച ഒരു തത്ത്വചിന്താസരണിയാണ് അപനിർമ്മാണം.[1] പാഠവും അർത്ഥവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് അപനിർമ്മാണസിദ്ധാന്തത്തിന്റെ പ്രാരംഭബിന്ദു. പ്ലാറ്റോവിന്റെ ദർശനത്തെ പിന്തുടരുന്ന സത്യാത്മകമായ രൂപം, സത്ത എന്നിങ്ങനെയുള്ള പരികല്പനകളെ ദെറിദ അംഗീകരിക്കുന്നില്ല. പ്രത്യക്ഷമായ കാര്യങ്ങളിൽ ഊന്നുകയും സത്ത പ്രത്യക്ഷതയെ ആശ്രയിച്ചിരിക്കുന്നുവെന്ന് വാദിക്കുകയുമാണ് അപനിർമ്മാണവാദികൾ ചെയ്യുന്നത്. ഭാഷയും ആദർശാത്മകപരികല്പനകളായ സത്യം, നീതി എന്നിങ്ങനെയുള്ളവയും ലളിതവത്കരിക്കാനാവാത്തവിധം സങ്കീർണ്ണങ്ങളാണെന്നും അസ്ഥിരമാണെന്നും എന്താണവ എന്ന് നിശ്ചയിക്കാൻ അസാദ്ധ്യമായവയുമാണെന്നു് ദെറിദ വാദിച്ചു. [2]വർത്തമാനകാല പാശ്ചാത്യ തത്വചിന്തയിലെ സത്താവാദം, ജ്ഞാനസിദ്ധാന്തം, സന്മാർഗ്ഗശാസ്ത്രം, സൗന്ദര്യശാസ്ത്രം, ഭാഷയുടെ തത്വചിന്ത എന്നിവയിലെല്ലാം ദെറിദയുടെ ചിന്തകൾ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്നു. ഘടനവാദാനന്തരകാലഘട്ടത്തിന്റെ ആരംഭമായിട്ടാണ് അപനിർമ്മാണചിന്തയെ പരിഗണിക്കുന്നത്. അപനിർമ്മാണ വാസ്തുവിദ്യ 1980കളിൽ ആധുനികാനന്തര വാസ്തുവിദ്യയുടെ വികാസപരിണാമഫലമായ് രൂപംകൊണ്ട ഒരു വാസ്തുശൈലിയാണ് അപനിർമ്മാണ വാസ്തുവിദ്യ ഇംഗ്ലീഷിൽ ഈ ശൈലി അനുവർത്തിച്ച് സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ ആകൃതിയിൽ മറ്റുള്ളവയിൽനിന്നും തീർത്തും വ്യത്യസപ്പെട്ടിരിക്കുന്നു. ഛിന്നഭിന്നമായ രൂപങ്ങൾ, സങ്കരമായ ആകൃതികൾ എന്നിവയാണ് ഈ നിർമിതികളുടെ സവിശേഷതകൾ.
ടാസ്സിലി ൻ'അജ്ജെർ ദേശീയോദ്യാനം (Berber: Tasili n Ajjer, Arabic: طاسيلي ناجر, English: Plateau of the Rivers) സഹാറ മരുഭൂമിയുടെ അൾജീരിയൻ സെക്ഷനിൽ, അതിവിശാലമായ ഒരു പീഠഭൂമിയിൽ നിലനിൽക്കുന്നതും തെക്കു-കിഴക്കൻ അൾജീരിയ, പടിഞ്ഞാറൻ ലിബിയ, വടക്കൻ നൈജർ എന്നിവിടങ്ങളെ വലയം ചെയ്തുകിടക്കുന്നതുമായ വൻതോതിൽ ദ്രവീകരണപ്രവണതയുള്ള ഒരു മണൽക്കൽ രൂപീകരണ പ്രദേശമാണ്. 300 ലധികം റോക്ക് ആർച്ചുകൾ, ദ്രവീകൃതമായ മണൽക്കല്ലുകൊണ്ടുള്ള തൂണുകൾ, കിഴുക്കാംതൂക്കായ പാറക്കെട്ടുകൾ, ഉപരിതലത്തിൽ ശാശ്വതമായി ജലം നില്ക്കുന്ന മലയിടുക്കുകൾ എന്നിവയെല്ലാമടങ്ങിയതാണ് ഈ പ്രദേശം.[2] ടാസ്സിലി ൻ'അജ്ജെർ ദേശീയോദ്യാനത്തിന് 72,000 ചതുരശ്ര കിലോമീറ്റർ (28,000 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്.
മൈലാഞ്ചിചെടിയുടെ ( ലോസോണിയ ഇനെർമിസ് ) ഇല ഉപയോഗിച്ച് ശരീരത്തിൽ താത്കാലികമായി വിവിധ തരത്തിലുള്ള ഡിസൈനുകൾ വരയ്ക്കുന്ന പ്രക്രീയയാണ് മൈലാഞ്ചിയിടൽ അഥവാ മെഹന്ദി. സാധാരണയായി കൈകളിലോ കാലുകളിലോ ആണ് മൈലാഞ്ചി വരയ്ക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, മാലിദ്വീപ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ ദക്ഷിണേഷ്യയിലെ സ്ത്രീകൾക്കിടയിൽ ഇത് വളരെ പ്രചാരത്തിലുള്ള ഒരു ശരീരകലയാണ്. കൂടാതെ വടക്കേ ആഫ്രിക്ക, കിഴക്കൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന സമാനമായ രീതികളോട് ഇതിന് സാമ്യമുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ മൈലാഞ്ചിയിടൽ അറിയപ്പെടുന്നത് " ഹെന്നാ ടാറ്റൂ " എന്നാണ്. ഉത്തരേന്ത്യയിൽ ഇത് മെഹന്ദി എന്നറിയപ്പെടുന്നു.
പുരാതന കാലം മുതൽ ചർമ്മത്തിന് ചായമായി മൈലാഞ്ചി ഉപയോഗിക്കുന്നു.
നിരവധി വ്യത്യസ്തമായ ഡിസൈനുകൾ മൈലാഞ്ചിയിടാനായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീകൾ സാധാരണയായി അവരുടെ കൈകളിലും കാലുകളിലും മൈലാഞ്ചി ഡിസൈനുകൾ വരയ്ക്കുന്നു. എന്നാൽ ചില അർബുദ രോഗികളും അലോപ്പീസിയ ഉള്ള സ്ത്രീകളും ഇടയ്ക്കിടെ അവരുടെ തലയോട്ടി മൈലാഞ്ചിയുപയോഗിച്ച് അലങ്കരിക്കാറുണ്ട. [1] മൈലാഞ്ചിയുടെ സാധാരണ നിറം ബ്രൗൺ ആണ്, എന്നാൽ മറ്റ് ഡിസൈൻ നിറങ്ങളായ വെള്ള, ചുവപ്പ്, കറുപ്പ്, സ്വർണ്ണം എന്നിവ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. [1]
ഇന്ത്യയിൽ സാധാരണയായി ഹൈന്ദവ വിവാഹങ്ങളിലും കർവ ചൗത്ത്, വത് പൂർണിമ, ദീപാവലി, ഭായ് ദൂജ്, നവരാത്രി, ദുർഗ്ഗാ പൂജ, തീജ് തുടങ്ങിയ ഉത്സവങ്ങളിലും ആണ് സാധാരണയായി മൈലാഞ്ചിയിടുന്നത്. ദക്ഷിണേഷ്യയിലെ മുസ്ലീങ്ങൾ മുസ്ലീം വിവാഹങ്ങളിലും ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ തുടങ്ങിയ ആഘോഷങ്ങളിലും മൈലാഞ്ചിയിടുന്നു.
ഹൈന്ദവ ആഘോഷങ്ങളിൽ, സ്ത്രീകൾ പലപ്പോഴും കൈകളിലും കാലുകളിലും ചിലപ്പോൾ തോളിന്റെ പിൻഭാഗത്തും മൈലാഞ്ചി പുരട്ടാറുണ്ട്. നേരെമറിച്ച്, പുരുഷന്മാർ സാധാരണയായി അവരുടെ കൈകൾ, കാലുകൾ, പുറം, നെഞ്ച് എന്നിവയിൽ മൈലാഞ്ചി പുരട്ടുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഇത് സാധാരണയായി അവരുടെ കൈപ്പത്തികളിലും കൈകളുടെ പിൻഭാഗത്തും കാലുകളിലും വരയ്ക്കുന്നു. ശരീരത്തിന്റെ ഈ സ്ഥലങ്ങളിൽ മെലാനിൻ എന്ന പിഗ്മെന്റ് കുറവ് അടങ്ങിയിരിക്കുന്നതിനാൽ ഇളം ചർമ്മത്തിൽ മൈലാഞ്ചി ഡിസൈൻ കൂടുതൽ വ്യക്തമായും ഭംഗിയായും കാണാനാവുന്നു.
"ടാറ്റൂ-കറുപ്പ്" കിട്ടുന്നതിനായി ചില ആളുകൾ മൈലാഞ്ചിയിൽസിന്തറ്റിക് ഡൈ പി-ഫെനൈലെൻഡിയാമൈൻ (PPD) ചേർക്കുന്നു. PPD ചർമ്മത്തിൽ ഉപയോഗിച്ചാൽ ചിലപ്പോൾ മിതമായതോ കഠിനമായതോ ആയ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമായേക്കാം. [2]
പദോൽപ്പത്തി "മെഹന്ദി" യുടെ ഉത്ഭവം സംസ്കൃത പദമായ "മെന്ദിക"യിൽ നിന്നാണ്, ഇത് ചുവന്ന ചായം പുറപ്പെടുവിക്കുന്ന ഒരു ചെടിയെ സൂചിപ്പിക്കുന്നു. [3] ഉറുദു നിഘണ്ടു പ്രകാരം "വധുവിന്റെ കൈകളിലും കാലുകളിലും മൈലാഞ്ചി പുരട്ടുന്ന അവസരം വിവാഹ വിരുന്നിനെ" സൂചിപ്പിക്കുന്നു. [3]
ഉത്ഭവം ബാബിലോൺ, പുരാതന ഈജിപ്ത് തുടങ്ങിയ നാഗരികതകളിലാണ് മെഹന്ദിയുടെ ഉപയോഗം ആരംഭിച്ചത്. നാലാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഇത് പ്രബലമായിരുന്നു, ഇത് ഡെക്കാണിലെ ഗുഹാകലയിൽ നിന്ന് വ്യക്തമാണ്, പ്രത്യേകിച്ച് അജന്ത ഗുഹകളിൽ . [4]
പാരമ്പര്യം
ഈന്തപ്പനകളുടെയും കാലുകളുടെയും മെഹന്ദി അലങ്കാരം
വധുവിന്റെ ഈന്തപ്പനകളുടെയും കാലുകളുടെയും മെഹന്ദി അലങ്കാരം ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പൊതുവായുള്ള ഒരു ആചാരപരമായ കലാരൂപമാണ് മെഹന്ദി. സിഖ്, മുസ്ലീം, ഹിന്ദു വധുക്കൾ സാധാരണയായി മൈലാഞ്ചിയിടൽ വിവാഹസമയത്താണ് ചെയ്യുന്നത് . രാജസ്ഥാനിൽ, വരന്മാർക്ക് പലപ്പോഴും വധുക്കൾക്കുള്ളത് പോലെ വിപുലമായ ഡിസൈനുകളാണ് നൽകുന്നത്. അസമിൽ, വിവാഹം കൂടാതെ, റോംഗാലി ബിഹു സമയത്ത് അവിവാഹിതരായ സ്ത്രീകൾ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
പ്രക്രിയ മൈലാഞ്ചി അരച്ച് കുഴമ്പുപരുവത്തിലാക്കി ഒരു പ്ലാസ്റ്റിക് കോണിലോ അല്ലെങ്കിൽ ഒരു ബ്രഷ് ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു വടി ഉപയോഗിച്ചോ ചർമ്മത്തിൽ പുരട്ടുന്നു. ഏകദേശം 15-20 മിനിറ്റിനു ശേഷം ഈ കുഴമ്പ് ഉണങ്ങുകയും പൊട്ടാൻ തുടങ്ങുകയും ചെയ്യും. ഈ സമയത്ത്, മൈലാഞ്ചിയില നീക്കം ചെയ്യുന്നതിനായി മൈലാഞ്ചി നീരും വെളുത്ത പഞ്ചസാരയും കലർന്ന മിശ്രിതം മൈലാഞ്ചിയിൽ പുരട്ടാം. അങ്ങനെ ചെയ്താൽ മൈലാഞ്ചി ഇരുണ്ടതായിരിക്കും. ചായം പൂശിയ ഭാഗം പിന്നീട് ടിഷ്യു, പ്ലാസ്റ്റിക് അല്ലെങ്കിൽ മെഡിക്കൽ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ് വയ്ക്കുന്നു. ശരീരത്തിലെ ചൂടിൽ മൈലാഞ്ചി ചർമ്മത്തിന് കൂടുതൽ തീവ്രമായ നിറം നൽകുകയും ചെയ്യുന്നു. രണ്ട് മുതൽ ആറ് മണിക്കൂർ വരെ അല്ലെങ്കിൽ ചിലപ്പോൾ രാത്രി മുഴുവനും മൈലാഞ്ചി പൊതിഞ്ഞ് വയ്ക്കുന്നു (ഇത് പരമ്പരാഗത രീതിയല്ല). തുടർന്ന് പൊതിച്ചിലും മൈലാഞ്ചിയുടെ കുഴമ്പും നീക്കം ചെയ്യുന്നു. ആദ്യം നീക്കം ചെയ്യുമ്പോൾ, മൈലാഞ്ചി ഡിസൈൻ ഇളം നിറത്തിൽ ഇരുണ്ട ഓറഞ്ച് നിറമായിരിക്കും. 24 മുതൽ 72 മണിക്കൂർ വരെ ഓക്‌സിഡേഷൻ വഴി ക്രമേണ ഇരുണ്ടതാകുന്നു. അവസാന നിറം ചുവപ്പ് കലർന്ന തവിട്ടുനിറമാണ്. മൈലാഞ്ചി കുഴമ്പിന്റെ ഗുണനിലവാരവും തരവും, ശരീരത്തിൽ പ്രയോഗിച്ച സ്ഥലവും (കട്ടിയുള്ള ചർമ്മം നേർത്ത ചർമ്മത്തേക്കാൾ ഇരുണ്ടതും നീളമുള്ളതുമാണ്) ആശ്രയിച്ച് ഒന്ന് മുതൽ മൂന്ന് ആഴ്ച വരെ ഇത് നിലനിൽക്കും. ഒലിവ്, എള്ള്, തേങ്ങ തുടങ്ങിയ പ്രകൃതിദത്ത എണ്ണകൾ ഉപയോഗിച്ച് മോയ്സ്ചറൈസിംഗ് ചെയ്യുന്നത് കറയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കും. ശരീര ചർമ്മം പൊളിഞ്ഞുപോകുന്നത് (സ്‌കിൻ എക്സ്ഫോളിയേഷൻ) മൈലാഞ്ചി ടാറ്റൂ മങ്ങുന്നതിന് കാരണമാകുന്നു.
വിവാഹങ്ങളിൽ വിവാഹ സന്ദർഭങ്ങളിൽ പിൻതുടർന്നുവരുന്ന ആചാരം മൈലാഞ്ചി ചെടിയിൽ നിന്നും ഉണ്ടാക്കുന്ന മൈലാഞ്ചി കുഴമ്പ് രണ്ട് കത്തുന്ന മെഴുകുതിരികൾ അടങ്ങിയ വെള്ളി ട്രേയിൽ വരന്റെ ബന്ധുക്കൾ വധുവിന്റെ വീട്ടിൽ എത്തിക്കുന്നു. [5] [6] മൈലാഞ്ചിയിടുന്നതിനു മുൻപ് അതിഥികൾ സന്താനോല്പാദനത്തിന്റെ പ്രതീകമായി വധുവിന്റെ തലയിൽ നാണയങ്ങൾ എറിയുന്നു. തുടർന്ന്, വരന്റെ അമ്മ വധുവിന് സമ്മാനമായി ഒരു പട്ടുതുണി കൊടുക്കുന്നു.
ഇത് കഴിഞ്ഞ്, പഴങ്ങളും പരിപ്പുകളും പേസ്ട്രികളും കൊണ്ടുവന്ന് വധുവിനെ കരയിപ്പിക്കുമെന്ന പ്രതീക്ഷയിൽ പാട്ടുകൾ പാടും. വധുവിന്റെ കരച്ചിൽ ഭാഗ്യം കൊണ്ടുവരുമെന്ന് കരുതിയാണ് ഇത് ചെയ്തത്. മണവാട്ടി പിന്നീട് ഒരു തലയണയിൽ ഇരിക്കും, അതേസമയം അമ്മായിയമ്മ അവളുടെ കൈയിൽ ഒരു സ്വർണ്ണ നാണയം ഭാഗ്യത്തിന്റെ മറ്റൊരു അടയാളമായി നൽകും. വധുവിന് സ്വർണനാണയം നൽകിയാൽ മൈലാഞ്ചി ഇടും.
ജനപ്രിയ മെഹന്ദി പാറ്റേണുകൾ
സാലർ ജംഗ് മ്യൂസിയത്തിലെ മെഹന്ദി ഡിസൈൻ പരിശീലനത്തിന്റെ ഒരു പെയിന്റിംഗ്. അറബിക് മൈലാഞ്ചി ഡിസൈനുകൾ ഈ പാറ്റേൺ കയ്യിൽ വരക്കുന്നു. സാധാരണയായി ഇത് കൈത്തണ്ടയുടെ ഒരു മൂലയിൽ നിന്ന് ആരംഭിച്ച് എതിർ കോണിൽ വിരൽത്തുമ്പിൽ അവസാനിക്കുന്നു. മുന്തിരിവള്ളി, ലേസ്, പൂക്കൾ എന്നിവയാണ് ഈ പാറ്റേണിന്റെ പ്രധാന ഘടകങ്ങൾ.
മണ്ഡല മൈലാഞ്ചി ഡിസൈനുകൾ ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ഷിന്റോമതം എന്നിവയുൾപ്പെടെ വിവിധ ആത്മീയ പാരമ്പര്യങ്ങളിൽ ഉപയോഗിക്കുന്ന ജ്യാമിതീയ ചിഹ്നങ്ങളുടെ ജാലികയാണ് മണ്ഡല . ഈ മൈലാഞ്ചി ഡിസൈൻ ഉള്ളംകൈയുടെ മധ്യഭാഗത്ത് മണ്ഡലയുടെ വിവിധ രൂപരേഖകൾ വരയ്ക്കുന്നു.
1960കളിലെ ടെലിവിഷൻ പരമ്പരയായ സ്റ്റാർട്രെക്കിലൂടെ പ്രസിദ്ധമായ ഒരു കൈമുദ്രയാണു വൾക്കൻ സല്യൂട്ട് (Vulcan Salute). കൈപ്പത്തി മുന്നോട്ടാക്കി ഉയർത്തിയ കൈയ്യിൽ തള്ളവിരൽ അകത്തിയും നടുവിരലിനും മോതിരവിരലിനും ഇടയിൽ വിടവിട്ടുമാണു ഇതു പ്രദർശിപ്പിക്കുക.
ഒറിജിനൽ സ്റ്റാർ ട്രെക് സീരീസിൽ ലിയോനാഡ് നിമോയ് അവതരിപ്പിച്ച മി.സ്പോക്ക് എന്ന കഥാപാത്രമാണു ഇതിന്റെ പ്രയോക്താവ്. live long and prosper) എന്നാണു ഇതിനു അർത്ഥം വിശദീകരിക്കുന്നത്. യുണീക്കോഡിൽ ഇതു വരുന്നത് U+1F596 RAISED HAND WITH PART BETWEEN MIDDLE AND RING FINGERS എന്ന മൂല്യത്തിലാണ്. ദ് ബിഗ് ബാങ് തിയറി എന്ന സീരീസിലെ മുഖ്യകഥാപാത്രമായ ഷെൾഡൻ കൂപ്പറും നിരന്തരമായി ഈ ചിഹ്നം ഉപയോഗിക്കുന്നുണ്ട്.
ഇംഗ്ലീഷ് വിലാസം സഹായംപ്രദർശിപ്പിക്കുക പാമ്പുകൾ Temporal range: 145–0 Ma PreꞒ Ꞓ O S D C P T J K Pg N ക്രിറ്റേഷ്യസ് – സമീപസ്ഥം Snakes Diversity.jpg Scientific classification e Kingdom: ജന്തുലോകം Phylum: Chordata Class: Reptilia Order: Squamata Clade: Ophidia Suborder: Serpentes Linnaeus, 1758 Infraorders
World.distribution.serpentes.1.png World range of snakes (rough range of sea snakes in blue)
ഉരഗവർഗ്ഗത്തിൽ പെട്ട ജീവികൾ ആണ് പാമ്പുകൾ. 520 ജീനസ് കളിലായി 3900ത്തോളം സ്പീഷിസ് പാമ്പുകൾ ലോകത്ത് ഉണ്ട്[1]. ഇന്ത്യയിൽ 300ഓളം ഇനങ്ങളും. കേരളത്തിൽ നൂറിലധികം ഇനങ്ങളും.ഭൂരിഭാഗവും വിഷമില്ലാത്തവയാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് റെട്ടിക്കുലേറ്റഡ് പെരുമ്പാമ്പ് ആണ്[2][3]. ലോകത്തിലെ ഏറ്റവും നീളമുള്ള വിഷപാമ്പ് രാജവെമ്പാല [4], ഏറ്റവും വിഷ വീര്യമുള്ള പാമ്പ് ഇൻലാൻഡ് തായ്പാൻ [5], ഏറ്റവും വേഗതയേറിയ പാമ്പ് ബ്ലാക്ക് മാമ്പ, [6]ഏറ്റവും ഭാരം കൂടിയ വിഷപാമ്പ് ഗബൂൺ അണലി,[7]ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പാമ്പ് ഗ്രീൻ അനാക്കോണ്ട [8],ഭൂമിയിൽ ജീവിച്ചിരുന്നതിൽ വെച്ച് എക്കാലത്തെയും ഏറ്റവും വലിയ പാമ്പ് ടൈറ്റാനോബൊവ [9] ,ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് ബാർബഡോസ് ത്രെഡ്സ്നേക്ക്.[10] ഭക്ഷണം
എല്ലാ പാമ്പുകളും മാംസഭുക്കുകളാണ്.തവള,എലി,ചെറുപക്ഷികൾ,മുട്ട എന്നിവയാണ് സാധാരണ ഭക്ഷണം.നാക്ക് ഉപയോഗിച്ച് ഇരയുടെ ഗന്ധം മനസ്സിലാക്കുന്നു. ഇരയെ ഞെരിക്കി കൊന്നും വിഷം കുത്തി വെച്ച് കൊന്നും പാമ്പുകൾ ആഹാരമാക്കുന്നു.പാമ്പുകൾ പാമ്പുകളേ തന്നെ ആഹാരമാക്കാറുണ്ട്. കുറഞ്ഞ മെറ്റബോളിസം ഉള്ളതിനാൽ കുറേ കാലം ആഹാരം ഇല്ലാതെയും ഇവയ്ക്ക് ജീവിക്കാനാവും. ഉറയൂരൽ
പാമ്പുകൾ സ്വന്തം കട്ടികൂടിയ തൊലി വർഷത്തിൽ 2-3 പ്രാവിശ്യം പൊഴിച്ചു കളയാറുണ്ട്. ഉറയൂരലിന്റെ മുൻപ് അവർ ഉദാസീനരായിരിക്കുകയും ഭക്ഷണത്തിലൊന്നു ശ്രദ്ധിക്കാതെ ഒരു ഭാഗത്ത് അടങ്ങിയിരിക്കും. ആ സമയത്ത് അവരുടെ കണ്ണുകൾ മങ്ങിയും നീലനിറമായും കാണപ്പെടും. തൊലി വരണ്ടതും നിറം മങ്ങിയതുമാകും. ഉറയൂരൽ കഴിഞ്ഞാൽ അവയുടെ കണ്ണുകൾ തെളിയുകയും തൊലി തിളക്കമുള്ളതാവുകയും ചെയ്യും. കുഞ്ഞുങ്ങൾ മൂന്നിൽക്കൂടുതൽ തവണ ഉറയൂരൽ ചെയ്യാറുണ്ട്.[11] സഞ്ചാരം
ശൽക്കങ്ങളോടു കൂടിയ പുറംതൊലിയും ശരീരത്തിലെ കശേരുക്കളും അനുബന്ധപേശികളുമാണ് പാമ്പുകളെ സഞ്ചരിക്കാൻ സഹായിക്കുന്നത്. സർപ്പിള ചലനം, നേർരേഖാചലനം, വലിഞ്ഞുനീങ്ങൽ, പാർശ്വചലനം എന്നിങ്ങനെ നാലുതരം ചലനങ്ങളാണ് പാമ്പുകൾക്ക് ഉള്ളത്.[12] ഇണചേരൽ
ഒരു പക്ഷെ ഏറ്റവും കൂടുതൽ തെറ്റിദ്ധാരണ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ് പാമ്പുകളുടെ ഇണ ചേരൽ.ഒരു വർഗത്തിൽ പെട്ട പാമ്പുകൾ തമ്മിലെ ഇണ ചേരൂ.പഴയ കാലത്ത് ആയുർവേദവും പറഞ്ഞിരുന്നു.മൂർഖ വർഗത്തിൽ പെട്ടവയും രാജില വർഗത്തിൽ പെട്ടവയും ഇണ ചേർന്ന് വേന്തിരൻ എന്ന പുതിയൊരു വർഗം ഉണ്ടാകുമെന്ന്.പക്ഷെ യഥാർഥത്തിൽ അങ്ങനെ ഒരിക്കലും സംഭവിക്കാറില്ല.മൂർഖൻ ആണും ചേര അതിന്റെ പെണ്ണും ആണെന്നൊക്കെ പല സ്ഥലത്തും ഉള്ള വിശ്വാസം അടിസ്ഥാന രഹിതവും അബദ്ധവും ആണ്.മൂർഖൻ മൂര്ഖനോടെ ഇണ ചേരൂ.ചേര ചെരയോടും.
നാം പലപ്പോഴും പാമ്പുകളുടെ ഇണ ചേരൽ എന്ന് പറയാറുള്ളത് അവ തമ്മിലുള്ള പ്രവിശ്യാ യുധ്ധത്തെ ആണ്.ഇണ ചേരൽ സമയത്ത് അവ തമ്മിൽ പിണഞ്ഞു തല ഉയർത്തി ബല പരീക്ഷണം നടത്താറില്ല.വളരെ ശാന്തരായി ഒരിടത്ത് കിടന്നാണ് അവർ ആ കർമ്മം നിർവഹിക്കുക.പലപ്പോഴും ചുറ്റി പിണയാതെ ചേർന്ന് കിടന്നു വാൽ ഭാഗം മാത്രം അവർ ഒന്നോ രണ്ടോ വട്ടം തമ്മിൽ ചുറ്റി ചേർത്ത് വെച്ചു ഗുദ ദ്വാരങ്ങൾ ചേർത്ത് വെക്കും.ആൺ പാമ്പ് പെൺ പാമ്പിന്റെ ശരീരത്തിനു മുകളിൽ തലയോ ശരീരമോ ഉരസി അവളെ ലൈംഗികമായി ഉണര്ത്തിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നെക്കാം എന്ന് മാത്രം.
ഇണ ചേരൽ കാലത്ത് പെൺ പാമ്പുകളുടെ ഗന്ധ ഗ്രന്ഥി [Musk Gland] ഉൽപ്പാദിപ്പിക്കുന്ന ഫിറോമോനിന്റെ മണം വളരെ ദൂരെ പോലും എത്തുകയും ആൺ പാമ്പുകളുടെ വോമെറോ നേസൽ അവയവത്തിലെ സ്തരം ഈ മണം തട്ടുമ്പോൾ ഉത്തെജിതമാകുകയും അങ്ങനെ ആണ്പാമ്പുകൾ പെണ്പാമ്പുകൾ ഉള്ള സ്ഥലം തിരിച്ചറിഞ്ഞു അങ്ങോട്ട് എത്തുകയും ചെയ്യും. പ്രവിശ്യാ യുദ്ധം പ്രവിശ്യാ യുദ്ധം (വീഡീയോ)
ഒരു പാമ്പിനു താമസിക്കാൻ ഒരു പ്രത്യേക പ്രവിശ്യ ഉണ്ടായിരിക്കും.അവിടുത്തെ ഏകാധിപതി ആയിരിക്കും അവൻ.അവന്റെ സാമ്രാജ്യത്തിലേക്ക് മറ്റൊരു ആൺ പാമ്പ് കടന്നു വന്നാൽ അവർ തമ്മിൽ വഴക്കുണ്ടാകും.ഒരു പക്ഷെ നമ്മളെ സംബന്ധിച്ചിടത്തോളം മാതൃകാപരം എന്നൊക്കെ വേണമെങ്കിൽ പറയാവുന്ന തരം വഴക്ക്.രണ്ടാളും ചുറ്റിപ്പിണഞ്ഞു തല നിലത്തു നിന്ന് ആവുന്നത്ര ഉയർത്തി പിടിക്കും.എന്നിട്ട് എതിരാളിയുടെ തല നിലത്തു മുട്ടിക്കാൻ പരസ്പരം തള്ളും.ആരുടെ തല ആദ്യം നിലത്തു മുട്ടുന്നോ അയാൾ പരാജയം സമ്മതിക്കും.എന്നിട്ട് പുതിയൊരു താമസ സ്ഥലം തേടി പോകും.പല ജീവികളിലും കാണുന്ന ഈ പ്രവിശ്യാ യുധ്ധത്തെയാണ് നാം പലപ്പോഴും പാമ്പിന്റെ ഇണ ചേരൽ എന്ന് തെറ്റിദ്ധരിക്കുന്നത്.അത് കണ്ടാൽ കാണുന്നവന്റെ കണ്ണ് പൊട്ടുമെന്നും മൈലുകളോളം പിന്തുടർന്നെത്തി പാമ്പുകൾ അത് കണ്ട ആളിനെ കടിച്ചു കൊല്ലുമെന്നും ഒരു മൂഡവിശ്വാസവും നിലനിന്നിരുന്നു പണ്ട്. വിസർജ്ജനം
പാമ്പുകൾക്ക് മൂത്ര സഞ്ചിയില്ല.ദ്രാവക രൂപത്തിൽ അവ മൂത്രം ഒഴിക്കാറുമില്ല.ജല നഷ്ടം ഉണ്ടാവാതിരിക്കാനുള്ള ഒരു അനുകൂലനം ആണ് ഇത്.പരൽ രൂപത്തിലാണ് അവ യൂറിക് ആസിഡ് വിസർജ്ജിക്കുക.ഈ വിസർജ്ജ്യത്ത്തിനു ഒരു തരം രൂക്ഷ ഗന്ധമുണ്ടാകും.കപ്പ പുഴുങ്ങുമ്പോൾ ഉണ്ടാകുന്നത് പോലെയോ ശീമക്കൊന്നയുടെ വാടിയ ഇലകൾക്ക് ഉള്ളത് പോലെയോ പാട വള്ളി പൂത്തത് പോലെയോ ഉള്ള ഒരു മണം.ഈ മണമാണ് ഇന്നും ചില നാട്ടിൻ പുറങ്ങളിൽ പാമ്പ് വാ പൊളിച്ചത് പോലെ എന്നൊക്കെ പറയപ്പെടുന്ന മണം.പാമ്പിന്റെ വായക്കു പ്രത്യേകിച്ചു മണം ഒന്നുമില്ല.പാമ്പുകളെ വളർത്തുകയും അടുത്ത് പരിചയപ്പെടുകയം ഒക്കെ ചെയ്തിട്ടുള്ളവർക്ക്അവയുടെ കാഷ്ടത്തിന്റെ ഈ മണം പെട്ടെന്ന് തിരിച്ചറിയാം.ഒറ്റ നോട്ടത്തിൽ ഏകദേശം കോഴിക്കാഷ്ട്ടം പോലെ തന്നെയാണ് പാമ്പിൻ കാഷ്ട്ടവും കാണപ്പെടുക.
പാമ്പുകൾ ശീത രക്ത ജീവികളാണ്.അന്തരീക്ഷ താപനിലക്കനുസരിച്ച്ചു ശരീരതാപനില നിയന്ത്രിക്കാൻ അവയ്ക്ക് കഴിയില്ല.അതുകൊണ്ട് തന്നെ ദഹനം ശരിയായി നടക്കണമെങ്കിൽ ഒരു നിശ്ചിത ഊഷ്മാവ് അത്യാവശ്യമാണ്.അഞ്ചു ഡിഗ്രി സെന്റിഗ്രേഡിൽ താഴ്ന്നാൽ ദഹനം അല്പം പോലും നടക്കില്ല. 35 ഡിഗ്രിയിൽ കൂടിയാലും ദഹന നിരക്ക് താഴും.ഏകദേശം 24-25 ഡിഗ്രി സെന്റിഗ്രേഡ് ആണ് പാമ്പുകളുടെ ദഹനം സുഗമമായി നടക്കുന്ന ഊഷ്മാവ്.ഇങ്ങനെ നന്നായി ദഹനം നടന്നാൽ ഇരയുടെ മിക്കവാറും എല്ലാ ഭാഗവും ദഹിച്ച്ചു പോകും.എങ്കിലും പലപ്പോഴും ഇരയുടെ നഖം,അസ്ധിക്കഷ്ണങ്ങൾ,രോമം തുടങ്ങിയവ പാമ്പിൻ കാഷ്ട്ടത്ത്തിൽ കാണാറുണ്ട്.
കമ്പ്യൂട്ടർ മെമ്മറിയുടെ ഒരു രൂപമാണ് ഡിലേ ലൈൻ മെമ്മറി, ഇപ്പോൾ കാലഹരണപ്പെട്ടു, അത് ആദ്യകാല ഡിജിറ്റൽ കമ്പ്യൂട്ടറുകളിൽ ഉപയോഗിച്ചിരുന്നു. ഇലക്ട്രോണിക് കമ്പ്യൂട്ടർ മെമ്മറിയുടെ പല ആധുനിക രൂപങ്ങളെയും പോലെ, ഡിലേ ലൈൻ മെമ്മറിയും പുതുക്കാവുന്ന മെമ്മറിയായിരുന്നു, പക്ഷേ ആധുനിക റാൻഡം-ആക്സസ് മെമ്മറിക്ക് വിരുദ്ധമായി, ഡിലേ ലൈൻ മെമ്മറിയ്ക്ക് തുടർച്ചയായ ആക്സസ് ഉണ്ടായിരുന്നു.
അനലോഗ് സിഗ്നലുകളുടെ വ്യാപനം വൈകിപ്പിക്കാൻ 1920 മുതൽ അനലോഗ് ഡിലേ സാങ്കേതികവിദ്യ ഉപയോഗിച്ചു. ഒരു ഡിലേ ലൈൻ ഒരു മെമ്മറി ഉപകരണമായി ഉപയോഗിക്കുമ്പോൾ, ഡിലേ ലൈനിന്റെ ഇൻപുട്ടും തമ്മിൽ ഒരു ആംപ്ലിഫയറും പൾസ് ഷേപ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ഉപകരണങ്ങൾ ഔട്ട്‌പുട്ടിൽ നിന്ന് ഇൻപുട്ടിലേക്ക് വീണ്ടും സിഗ്നലുകൾ പുനർനിർമ്മിക്കുന്നു, പവർ പ്രയോഗിക്കുന്നിടത്തോളം കാലം സിഗ്നൽ നിലനിർത്തുന്ന ഒരു ലൂപ്പ് സൃഷ്ടിക്കുന്നു. പൾസുകൾ നന്നായി രൂപം കൊള്ളുന്നുവെന്ന് ഷേപ്പർ ഉറപ്പാക്കുന്നു, മീഡിയത്തിലെ നഷ്ടം മൂലം ഉണ്ടാകുന്ന അപചയം നീക്കംചെയ്യുന്നു.
ഡിലേ ലൈനിലൂടെ ഡാറ്റ പ്രചരിപ്പിക്കുന്നതിനുള്ള സമയത്തിലേക്ക് ഒരു ബിറ്റ് കൈമാറാൻ എടുക്കുന്ന സമയത്തെ വിഭജിച്ചാണ് മെമ്മറി ശേഷി നിർണ്ണയിക്കുന്നത്. ആദ്യകാല ഡിലേ-ലൈൻ മെമ്മറി സിസ്റ്റങ്ങൾക്ക് ആയിരക്കണക്കിന് ബിറ്റുകളുടെ ശേഷി ഉണ്ടായിരുന്നു, പുനർക്രമീകരണ സമയം മൈക്രോസെക്കൻഡിൽ കണക്കാക്കുന്നു. അത്തരമൊരു മെമ്മറിയിൽ സംഭരിച്ചിരിക്കുന്ന ഒരു പ്രത്യേക ബിറ്റ് വായിക്കാനോ എഴുതാനോ, കാലതാമസത്തിലൂടെ ഇലക്ട്രോണിക്സിലേക്ക് ആ ബിറ്റ് പ്രചരിക്കുന്നതിന് കാത്തിരിക്കേണ്ടത് ആവശ്യമാണ്. ഏതെങ്കിലും പ്രത്യേക ബിറ്റ് വായിക്കാനോ എഴുതാനോ ഉള്ള കാലതാമസം പുനർക്രമീകരണ സമയത്തേക്കാൾ കൂടുതലല്ല.
കമ്പ്യൂട്ടർ മെമ്മറിയ്ക്കായി ഒരു ഡിലേ ലൈനിന്റെ ഉപയോഗം ജെ. പ്രെസ്പർ എക്കേർട്ട് 1940 കളുടെ മധ്യത്തിൽ എഡ്വാക്ക്(EDVAC), UNIVAC I പോലുള്ള കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നതിന് വേണ്ടി കണ്ടുപിടിച്ചു. എക്കേർട്ടും ജോൺ മച്ലിയും 1947 ഒക്ടോബർ 31 ന് കാലതാമസ ലൈൻ മെമ്മറി സിസ്റ്റത്തിനായി പേറ്റന്റിനായി അപേക്ഷിച്ചു; പേറ്റന്റ് 1953 ൽ നൽകി.[1]ഈ പേറ്റന്റ് മെർക്കുറി ഡിലേ ലൈനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, പക്ഷേ ഇൻഡക്റ്ററുകളുടെയും കപ്പാസിറ്ററുകളുടെയും സ്ട്രിംഗുകൾ കൊണ്ട് നിർമ്മിച്ച ഡിലേ ലൈനിനേക്കുറിച്ചും ചർച്ച ചെയ്തു, മാഗ്നെറ്റോസ്ട്രിക്റ്റീവ് ഡിലേ ലൈനുകൾ, ചുറ്റളവിന് ചുറ്റുമുള്ള മറ്റെവിടെയെങ്കിലും ഒരു റൈറ്റ് ഹെഡിൽ നിന്ന് ചുറ്റളവിൽ ഒരു ഘട്ടത്തിൽ ഒരു റീഡ് ഹെഡിലേക്ക് ഡാറ്റ കൈമാറുന്നതിന് കറങ്ങുന്ന ഡിസ്കുകൾ ഉപയോഗിച്ച് നിർമ്മിച്ച ഡിലേ ലൈനുകൾ ഉണ്ട്.
ദക്ഷിണ ഖഗോളത്തിലെ കരീന നക്ഷത്രസമൂഹത്തിലെ പ്രഭയേറിയ നക്ഷത്രമാണ് കനോപ്പസ്. ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളിൽ (സൂര്യൻ ഒഴികെ) രണ്ടാംസ്ഥാനമാണ് കനോപ്പസിനുള്ളത്. α കരീന എന്നും ഇത് അറിയപ്പെടുന്നു. ഭാരതീയർ ഇതിനെ അഗസ്ത്യനക്ഷത്രം എന്ന് വിളിക്കുന്നു.[1][2]
ദൃശ്യത നിശാകാശത്ത് ദൃശ്യമായ നക്ഷത്രങ്ങളിൽ ഏറ്റവും പ്രഭയേറിയ നക്ഷത്രമായ സിറിയസ്സും രണ്ടാമതായുള്ള കനോപ്പസ്സും ഏതാണ്ട് ഒരേ കാലത്താണ് ദക്ഷിണഖഗോളത്തിൽ ദൃശ്യമാകുന്നത്. ഇവ 21 മിനിറ്റ് വ്യത്യാസത്തിൽ ധ്രുവരേഖയിലൂടെ കടന്നുപോകും. വർദ്ധിച്ച പ്രഭമൂലം കനോപ്പസ് പ്രഭാതത്തിലും ദൃശ്യമാകും. ദക്ഷിണധ്രുവത്തോടടുത്ത് കാണപ്പെടുന്നതിനാൽ ദക്ഷിണ അക്ഷാംശം 37°18' നും തെക്കുള്ള സ്ഥലങ്ങളിൽ നിന്നും വീക്ഷിച്ചാൽ ഈ നക്ഷത്രത്തെ രാത്രിമുഴുവൻ കാണാൻ കഴിയും. കനോപ്പസും സമീപ നക്ഷത്രങ്ങളും ദക്ഷിണ ഖഗോളധ്രുവവത്തിന് ചുറ്റുമായി വലംവയ്ക്കുന്നതായാണ് കാണപ്പെടുക. ഉത്തര അക്ഷാംശം 37°18'ന് വടക്കുനിന്നും കനേപ്പസിനെ നിരീക്ഷിക്കാനുമാകില്ല.[2]
പ്രത്യേകതകൾ കനോപ്പസ് സൗരയൂഥത്തിൽ നിന്നും 313 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. കനോപ്പസിന്റെ ഡെക്ലിനേഷൻ -52°41' യും റൈറ്റ് അസൻഷൻ 6മണിക്കൂർ 24 മിനിറ്റും ആണ്. കനോപ്പസിന് സൂര്യനേക്കാൾ 15000 മടങ്ങ് ദ്യുതിയുണ്ട്. ഇതിന്റെ പ്രത്യക്ഷകാന്തിമാനം -0.62 ഉം കേവലകാന്തിമാനം -5.71ഉം ആണ്.[1] ശ്വേത അതിഭീമൻ നക്ഷത്രമായ കനോപ്പസിനെ സ്പെക്ട്രൽ ടൈപ്പ് Fൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹിപ്പാർക്കസ് ഉപഗ്രഹം ഇതിന്റെ കാന്തിമാനത്തിൽ 0.1-ന്റെ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വ്യതിയാനത്തിന്റെ ാവർത്തനകാലം സ്ഥിരീകരിച്ചിട്ടില്ല. കനോപ്പസിന്റെ താപമാനം 6,998 K ആയി കണക്കാക്കിയിരിക്കുന്നു.[2] ഇതിന്റെ ദ്രവ്യമാനം സൂര്യന്റേതിനേക്കാൾ 8.5 മടങ്ങും വ്യാസാർദ്ധം 65 മടങ്ങുമാണ്.
ഊർജ്ജോല്പാദനം നടത്തുന്നതിനോടൊപ്പം മറ്റൊരു ന്യൂക്ലിയർ റിയാക്ഷനാവശ്യമായ ഇന്ധനം കൂടി ഉല്പാദിപ്പിക്കുന്ന തരത്തിലുള്ള ആണവറിയാക്റ്ററാണ് ബ്രീഡർ റിയാക്റ്റർ.
പ്രവർത്തനം പ്ലൂട്ടോണിയം അടങ്ങിയ ഇന്ധനമാണ് ബ്രീഡർ റിയാക്റ്ററിൽ ഉപയോഗിക്കുന്നത്. റിയാക്റ്ററിന്റെ കാമ്പിനകം മുഴുവൻ ഒരു പാളിയായി യുറേനിയം നിക്ഷേപിച്ചിരിക്കും. അണുവിഘടനം നടക്കുമ്പോൾ കാമ്പിനു പുറത്തേക്കു പോകുന്ന ന്യൂട്രോണുകൾ ഈ യുറേനിയം പാളിയിൽ പതിക്കുകയും അതിനെ പ്ലൂട്ടോണിയമാക്കി മാറ്റുകയും ചെയ്യുന്നു. ഈ പ്ലൂട്ടോണിയത്തെ വേർതിരിച്ച് വീണ്ടും ഇന്ധനമായി ഉപയോഗിക്കാം.
ബ്രീഡർ റിയാക്റ്ററുകളിൽ ന്യൂട്രോണുകളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള മോഡറേറ്റർ ഇല്ല എന്നത് ശ്രദ്ധേയമാണ്. അതു കൊണ്ട് വേഗതയേറിയ ന്യൂട്രോണുകൾ ഉപയോഗപ്പെടുത്തുന്ന ഇത്തരം റിയാക്റ്ററുകളെ ഫാസ്റ്റ് റിയാക്റ്റർ എന്നും വിളിക്കുന്നു.
ആണവവികിരണം വമിക്കുന്ന അവശിഷ്ടവസ്തുക്കളെയാണ് ആണവ അവശിഷ്ടം (അണുശക്തി തേജോവശിഷ്ടം) എന്നു പറയുന്നത്. ഇവ റേഡിയോ ആക്റ്റിവ് അവശിഷ്ടങ്ങൾ എന്നും അറിയപ്പെടുന്നു. അണുശക്തി ഉത്പാദിപ്പിക്കുന്ന വിവിധ പ്രക്രിയകൾ, ആണവറിയാക്റ്ററുകൾ, പരീക്ഷണശാലകൾ, വ്യവസായശാലകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം റേഡിയോ ആക്റ്റീവ് ആയ അവശിഷ്ടങ്ങൾ ഉണ്ടാകുന്നത്. വീണ്ടും ചില പ്രക്രിയകളിലൂടെ പുതിയ ഇന്ധനമാക്കി മാറ്റാവുന്ന ഉപയോഗിച്ച ആണവ ഇന്ധനവും ഇക്കൂട്ടത്തിൽ പെടുന്നു.
അണുശക്തി തേജോവശിഷ്ടങ്ങളിൽ 98-99 ശ.മാ. വരെ യുറേനിയവും 0.6 ശ.മാ. പ്ലൂട്ടോണിയവും കൂടാതെ മറ്റു റേഡിയോ ആക്റ്റിവ് അണുക്കളും ഉണ്ടായിരിക്കും. ഈ തേജോവശിഷ്ടങ്ങളിൽ നിന്ന് pu239 വേർതിരിച്ച്, അത് ദ്രുതപ്രത്യുത്പാദന റിയാക്റ്ററിൽ ഉപയോഗിക്കുന്നു. അണുശക്തി തേജോവശിഷ്ടങ്ങളിലെ റേഡിയോ ആക്റ്റിവ് അണുക്കളുടെ അർദ്ധായുസ്സുകൾ (ഒരു ഐസോടോപ്പിന് ശോഷണം സംഭവിച്ച് അതിന്റെ ആദ്യപിണ്ഡത്തിന്റെ പകുതിയായി മാറുന്നതിന് വേണ്ടിവരുന്ന കാലയളവ്) തമ്മിൽ വളരെ അന്തരമുണ്ട്. യുറേനിയത്തിന്റെ അർദ്ധായുസ്സ് 4.9 മില്യൺ വർഷവും, pu239ന്റെത് 24,000 വർഷവുമാണ്. അർദ്ധായുസ്സും റേഡിയോ ആക്റ്റിവതയും വിപരീതാനുപാതത്തിലായിരിക്കും. റേഡിയോ ആക്റ്റിവ് അവശിഷ്ടങ്ങളുടെ ആക്റ്റിവത രാസപ്രവർത്തനം വഴി നശിപ്പിക്കുവാൻ കഴിയുകയില്ല. ഇവ ആപത്കരങ്ങളായതിനാൽ ജീവജാലങ്ങൾക്ക് അപായം ഉണ്ടാകാത്ത മാർഗങ്ങൾ ഉപയോഗിച്ചുവേണം നീക്കം ചെയ്യേണ്ടത്.
വർഗീകരണം അണുശക്തി തേജോവശിഷ്ടങ്ങളെ റേഡിയോ ആക്റ്റിവതയനുസരിച്ച് താഴെപ്പറയുന്ന രീതിയിൽ വർഗ്ഗീകരിക്കാം:
തീവ്രതയേറിയവ (ഉച്ചതല അവശിഷ്ടങ്ങൾ - High level waste) മദ്ധ്യ തല ആക്റ്റിവതയുള്ളവ (Intermediate level waste) ലഘുവായ ആക്റ്റിവതയുള്ളവ (നിമ്‌നതല അവശിഷ്ടങ്ങൾ - Low level waste)- ആശുപത്രികളിലേയും വ്യ്വസായശാലകളിലേയും അവശിഷ്ടങ്ങളാണിവ. വളരെ ചെറിയ അളവിലും കുറഞ്ഞ സമയവും റേഡിയോ ആക്റ്റിവിറ്റി നിലനിൽക്കുന്ന കടലാസ്, തുണി, ഉപകരണങ്ങൾ എന്നിവയെ ഇക്കൂട്ടത്തിൽ പെടുത്താം. ട്രാൻസ്-യുറാനിക് വേസ്റ്റ് (Transuranic waste) കൂടാതെ ഖരം, ദ്രവം, വാതകം എന്നീ അവസ്ഥകളെ അടിസ്ഥാനമാക്കിയും വേർതിരിക്കാം. ഈ ഓരോ അവസ്ഥയിലുമുള്ള അവശിഷ്ടങ്ങളെ നിർമാർജ്ജനം ചെയ്യാൻ പ്രത്യേക മാർഗങ്ങളുണ്ട്.
ഖരാവശിഷ്ടങ്ങൾ റേഡിയോ ആക്റ്റിവ് വസ്തുക്കൾ ഉപയോഗിക്കുന്ന പ്ലാന്റുകളിലും പരീക്ഷണശാലകളിലും ഖരാവശിഷ്ടങ്ങൾ ഉണ്ടാകും. ഇവയെ രണ്ടായി തരംതിരിക്കാം.
കത്തുന്നവ-മരം, തുണി, കടലാസ് തുടങ്ങിയവ; കത്താത്തവ-ബാഷ്പിത്ര(evaporator)ങ്ങളിലെ അവശിഷ്ടം, ചാരം, പൊട്ടിയ ഗ്ളാസ് തുടങ്ങിയവ. ആദ്യം പറഞ്ഞവയെ പ്രത്യേക ഭസ്മിത്രങ്ങളിൽ (incinerator) വച്ച് കത്തിക്കുന്നു; രണ്ടാം വകുപ്പിൽ പെട്ടവയെ മണ്ണിൽ കുഴിച്ചു മൂടുന്നു. കുഴിച്ചു മൂടാൻ പ്രത്യേക സ്ഥലമാണ് തിരഞ്ഞെടുക്കുന്നത്. ചിലപ്പോൾ അവശിഷ്ടങ്ങൾ വലിയ കോൺക്രീറ്റ് ബ്ളോക്കുകൾക്കുള്ളിലാക്കി സമുദ്രത്തിൽ തള്ളാറുണ്ട്. അവശിഷ്ടങ്ങളെ കെട്ടുകളാക്കി വ്യാപ്തം കുറച്ച്, മണ്ണിനടിയിൽ നിക്ഷേപിക്കുന്നതും പതിവാണ്.
ദ്രാവകാവശിഷ്ടങ്ങൾ ഇവയെ മൂന്നായി തിരിക്കാം.
ലോഹാവശിഷ്ടങ്ങൾ. ഗണ്യമായ തോതിൽ യുറേനിയം, തോറിയം, പ്ലൂട്ടോണിയം ലവണങ്ങൾ ഉള്ള ലോഹാവശിഷ്ടങ്ങൾ. തീവ്രറേഡിയോ ആക്റ്റിവതയുള്ള ഈ അവശിഷ്ടങ്ങളിൽനിന്ന് ബീറ്റാ-ഗാമാ രശ്മികൾ ഉത്സർജിക്കപ്പെടുന്നു. രാസാവശിഷ്ടങ്ങൾ. പ്രക്രിയകളുടെ വിവിധഘട്ടങ്ങളിലുള്ള അവശിഷ്ടലായനി, കഴുകിയദ്രാവകം എന്നിവയാണ് റേഡിയോ രാസാവശിഷ്ടങ്ങളിൽ പ്രധാനമായവ. ഈ ലായനികളുടെ ആക്റ്റിവതയ്ക്കു കാരണം അവയിലുള്ള വിഘടനോത്പന്നങ്ങളാണ്. ഈ അവശിഷ്ടങ്ങൾക്ക് മാധ്യമിക (intermediate) ആക്റ്റിവതയേ ഉള്ളൂ. പ്രക്രിയാവശിഷ്ടങ്ങൾ. പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ശീതളന (coolant) ജലം, പല ഘട്ടങ്ങളിൽനിന്നുള്ള സംഘനന (condensate) ജലം തുടങ്ങിയവയാണ് ഇവയിൽ മുഖ്യമായത്. ഈ അവശിഷ്ടത്തിന് ലഘുവായ ആക്റ്റിവത മാത്രമേയുള്ളു. ആക്റ്റിവതയുള്ള ദ്രാവകാവശിഷ്ടങ്ങളെ സാന്ദ്രീകരിക്കാൻ ബാഷ്പീകരണം ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഈ മാർഗ്ഗം ചെലവ് കൂടിയതാണ്. അതിനാൽ ലായനികളിൽനിന്ന് റേഡിയോ ആക്റ്റിവ് പദാർഥങ്ങൾ വേർതിരിക്കാൻ ചെലവുകുറഞ്ഞ അവക്ഷേപണ(precipitation)രീതിയും [1]അയോൺ കൈമാറ്റരീതികളും പ്രയോഗത്തിലുണ്ട്. റേഡിയോ ആക്റ്റിവ് പദാർഥങ്ങളെ അനുയോജ്യമായ വസ്തുക്കൾ ചേർത്ത് അവക്ഷിപ്തമാക്കി ലായനിയിൽ നിന്നു നീക്കം ചെയ്യുന്നു. വെള്ളം ശുദ്ധിചെയ്യാൻ ആലം ഉപയോഗിക്കുന്നതുപോലെയാണിത്. ചിലതരം കളിമണ്ണിന് (ഉദാ. മോണ്ടിമൊറില്ലൊനൈറ്റ്) വിഘടനാവശിഷ്ടങ്ങളെ കൈമാറ്റം ചെയ്യാനുള്ള കഴിവുണ്ട്. ഈ കളിമണ്ണ് 1000oc വരെ ചൂടാക്കുമ്പോൾ, അതിന്റെ സംരചനയിൽ മാറ്റം ഉണ്ടാകുന്നു. അതിൽനിന്ന് റേഡിയോ ആക്റ്റിവ് വസ്തുക്കൾ നിഷ്കർഷണം ചെയ്യാൻ സാധ്യമല്ല.
പൃഥക്കരണ (separation)[2] പ്രക്രിയകളിൽനിന്നു കിട്ടുന്ന തീവ്ര ആക്റ്റിവതയുള്ള അവശിഷ്ടങ്ങളുടെ സംക്ഷാരത (corrosaion)[3] കുറയ്ക്കാനായി പലപ്പോഴും ലായനികളിൽ ക്ഷാരം ചേർക്കാറുണ്ട്. പ്ലൂട്ടോണിയം-239, സീഷിയം-137, സ്ട്രോൺഷിയം-90 എന്നീ ആക്റ്റിവ് മൂലകങ്ങൾ അടങ്ങിയ ഈ ലായനിയെ സംഭരണടാങ്കുകളിൽ സൂക്ഷിക്കുകയാണ് പതിവ്. ലായനികളിൽനിന്ന് റേഡിയോ ആക്റ്റിവ് വസ്തുക്കളെ വേർതിരിക്കാൻ നാലു മാർഗങ്ങൾ ഉപയോഗത്തിലുണ്ട്.
ദ്രവിതസ്തര വറുക്കൽ (Fluidized bed roasting).[4] അടിഭാഗത്ത് അലൂമിന (അലൂമിനിയം ഓക്സൈഡ്) കണങ്ങൾ പാകിയിട്ടുള്ളതാണ് വറുക്കൽ ഉപകരണം. ഇതിലെ താപനില 300^c 600^c ആണ്. ഉപകരണത്തിന്റെ മുകൾഭാഗത്തുനിന്ന് ലായനി സ്പ്രേചെയ്യുന്നു. അലൂമിനയുടെ അടിയിലൂടെ വായുപ്രവഹിപ്പിക്കുമ്പോൾ അലൂമിനദ്രവംപോലെ മേലോട്ട് ഒഴുകും. തപിപ്പിച്ച അലൂമിനകണങ്ങളും ലായനിയുമായുള്ള സമ്പർക്കത്താലാണ് ലായനിയിലെ ജലം ബാഷ്പീകരിക്കപ്പെടുന്നത്. ലായനിയിലുള്ള നൈട്രേറ്റുകൾ വിഘടിച്ച് ഓക്സൈഡുകൾ ഉണ്ടാകുന്നു. ഇതൊരു ഖരപദാർഥമാണ്. ഈ ഓക്സൈഡുകൾ അലൂമിനയിൽ നിക്ഷേപിക്കപ്പെടുകയും പിന്നീട് മാറ്റുകയും ചെയ്യുന്നു. റേഡിയോ ആക്റ്റിവ് അവശിഷ്ടം ഇങ്ങനെയാണ് മാറ്റുന്നത്. സ്പ്രേ കാൽസിനേഷൻ (Spray calcination).[5] സിലിണ്ടർ ആകൃതി ഉള്ളതും 800oC-ൽ ഉള്ളതും ആയ ഒരു കൂറ്റൻ ടവറിന്റെ മുകളിൽനിന്ന് റേഡിയോ ആക്റ്റിവ് ലായനി സ്പ്രേ ചെയ്യുന്നു. ടവറിന്റെ അടിയിൽ എത്തുമ്പോഴേക്കും ലായനിയിലെ ജലം ബാഷ്പീകരിക്കപ്പെട്ടിരിക്കും. അതിലുള്ള ലീനങ്ങൾ പൊരിഞ്ഞ് ഓക്സൈഡുകൾ ആയി മാറിയിരിക്കും. ഈ ഓക്സൈഡുകളെ ഉരുക്കി പിന്നീട് സ്റ്റീൽ ടാങ്കുകളിൽ സൂക്ഷിക്കുന്നു. ഫോസ്ഫേറ്റ് ഗ്ളാസ് സ്ഥായീകരണം (Phosphate glass fixation). ഫോസ്ഫോറിക് അമ്ളമോ സിലിക്ക കലർത്തിയ ബോറാക്സ് ലായനിയോ ചേർത്ത് അവശിഷ്ട ലായനി ബാഷ്പീകരിക്കുന്നു. കുഴമ്പുപാകം ആകുമ്പോൾ പ്ലാറ്റിനം ലേപനമുള്ള (lining) ഒരു മൂശയിലേക്ക് (crucible) നീക്കി ശക്തിയായി ചൂടാക്കുന്നു. അപ്പോൾ ഗ്ലാസുപോലുള്ള ഒരു ഖരവസ്തു കിട്ടും. ഇത് അനുയോജ്യമായ രീതിയിൽ സംഭരണം ചെയ്യുന്നു. പോട്ട് കാൽസിനേഷൻ (Pot calcination). ഇത് ഒരു പ്രക്രിയാപരമ്പര ആണ്. ബാഷ്പീകരണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ പാത്രം തന്നെയാണ് സംഭരണടാങ്ക് ആയി ഉപയോഗിക്കുന്നത്. 900ബ്ബഇ-ൽ ചൂടുള്ള പാത്രത്തിലേക്ക് ലായനി കുറേശ്ശെ ഒഴിച്ച് ബാഷ്പീകരണം നടത്തുന്നു. പാത്രം നിറയെ അവശിഷ്ടം ഉണ്ടാകുന്നതുവരെ ഈ പ്രക്രിയ ആവർത്തിക്കുന്നു. അതിനുശേഷം ടാങ്ക് ഭദ്രമായി സൂക്ഷിക്കുന്നു. വാതകാവശിഷ്ടങ്ങൾ വാതകരൂപത്തിലുള്ള റേഡിയോ ആക്റ്റിവ് അവശിഷ്ടങ്ങൾ രണ്ടുതരത്തിൽപെടുന്നവയാണ്.
ക്രിപ്റ്റോൺ, സെനോൺ, അയഡിൻ തുടങ്ങിയവ. ഇവ തപ്തവാതകങ്ങളാണ്. വെന്റ് (vent) വാതകങ്ങൾ. റിയാക്റ്ററിനു ചുറ്റുമുള്ള വായു, ന്യൂട്രോൺ ആഘാതത്തിനു വിധേയമാകുന്നതിനാൽ അതിൽ റേഡിയോ ആക്റ്റിവതയുള്ള നൈട്രജൻ-16, ഓക്സിജൻ-19. ആർഗൺ-41 എന്നീ വാതകങ്ങൾ ഉണ്ടായിരിക്കും. ഈ വാതകങ്ങളുടെ അർധായുസ് (Half -life) നിസ്സാരമായതിനാൽ അവയെ അന്തരീക്ഷവായുവുമായി കലരാൻ അനുവദിക്കാറുണ്ട്. പക്ഷേ, അയഡിന്റെ ശ.മാ. കൂടുതൽ ഉണ്ടെങ്കിൽ, അയഡിൻ നീക്കാനായി വാതകങ്ങൾ സിൽവർനൈട്രേറ്റു ലായനിയിലൂടെ പ്രവഹിപ്പിക്കുന്നു. ക്രിപ്റ്റോൺ, സെനോൺ എന്നീ നിഷ്ക്രിയവാതകങ്ങൾ സിലിക്ക ജെല്ലിയിൽ അധിശോഷണം ചെയ്യിക്കുന്നു. റേഡിയോ ആക്റ്റിവ് വാതകാവശിഷ്ടങ്ങളിൽ മിക്കപ്പോഴും ഖരപദാർഥകണങ്ങൾ ഉണ്ടാകും. ഇവ നീക്കം ചെയ്തശേഷം മാത്രമേ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് വിടുകയുള്ളു. പദാർഥകണങ്ങൾ നീക്കം ചെയ്യാൻ വാതകങ്ങളെ അരിക്കുന്നു. ഇതിന് മൂന്നുതരം ഉപകരണങ്ങൾ ഉപയോഗിക്കുന്നു. അവ വിദ്യുത്സ്ഥിതിക-അവക്ഷേപിത്രം (Electrostatic precipitator),[6] ഫൈബർഗ്ളാസ് ഫിൽട്ടർ (Fibre glass filter),[7] കെമിക്കൽ വാർഫെയർ ഫിൽട്ടർ (Chemical warfare filter) എന്നിവ ആണ്. വിദ്യുത് സ്ഥിതിക-അപക്ഷേപിത്രം നൂറു ശ.മാ. പ്രവർത്തനക്ഷമത ഉള്ളതാണെങ്കിലും വിദ്യുത്പ്രവാഹം നിലച്ചാൽ ഉണ്ടാകാവുന്ന അപകടം ഇതിന്റെ ഒരു പ്രധാനന്യൂനതയാണ്. ഫൈബർഗ്ളാസ് അരിപ്പയിൽകൂടി റേഡിയോ ആക്റ്റിവ് അവശിഷ്ടവാതകങ്ങൾ പ്രവഹിപ്പിക്കുമ്പോൾ അതിലുള്ള പദാർഥകണങ്ങൾ നീക്കം ചെയ്യപ്പെടുന്നു. ഫൈബർഗ്ളാസ് അരിപ്പയിൽകൂടി കടത്തിവിട്ട വാതകത്തെ വീണ്ടും ആസ്ബസ്റ്റോസ്കൊണ്ടുള്ള കെമിക്കൽ വാർഫെയർ ഫിൽട്ടറിൽ കൂടി പ്രവഹിപ്പിക്കുന്നു. പിന്നീട് ഈ വാതകങ്ങളെ അന്തരീക്ഷത്തിലേക്ക് വിടുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചില അവശിഷ്ടങ്ങളിലെ ആണവവികിരണപ്രവാഹം വളരെ വർഷങ്ങളോളം തുടരുന്നു. ആണവ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നവർ വികിരണങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് സംരക്ഷണകവചങ്ങൾ ധരിക്കേണ്ടതുണ്ട്.
നിർമ്മാർജ്ജനം മിക്കവാറും ആണവ അവശിഷ്ടങ്ങളും വീപ്പകളിൽ അടച്ച് ഭദ്രമാക്കി ഭൂമിക്കടിയിൽ ആഴത്തിൽ കുഴിച്ചിടുകയാണ് ചെയ്യുന്നത്.
അമേരിക്കൻ സംസ്കാരത്തിൽ തൊട്ടിലുകളിൽ കെട്ടി തൂക്കിയിട്ടിരുന്ന ഒരു വസ്തുവാണ് ഡ്രീം ക്യാച്ചർ. വൃത്താകൃതിയിലുള്ള ചട്ടക്കൂടിനകത്ത് നൂലുകൾ കൊണ്ട് വല പോലെ കെട്ടിയുണ്ടാക്കി തൂവാല കൊണ്ട് അലങ്കരിച്ച ഒന്നാണ് ഇത്. ഇതിന്റെ പിന്നിലെ വിശ്വാസം എന്നത് വളരെ ലഘുവായ ഒന്നാണ്. ദുസ്വപ്നങ്ങൾ തടഞ്ഞു വെച്ച് കൊണ്ട് നല്ല സ്വപ്നങ്ങളെ മാത്രം കടത്തി വിട്ടു ഡ്രീം ക്യാച്ചർ അത് നിൽക്കുന്ന മുറിയിൽ കിടക്കുന്ന ആളുകൾക്ക് സുഖകരമായ ഉറക്കം നൽകും എന്നാണു വിശ്വാസം. 1980കളിൽ മാർക്കറ്റ് ചെയ്യപെട്ട ഇത് ഹാന്റിക്രാഫ്റ്റ് എന്ന നിലയിൽ ആണ് വിപണി കീഴടക്കിയത്. അമേരിക്കൻ ഗോത്ര സമൂഹമായ ഒജിബ്വേ ചിപ്പേവ ആണ് ഡ്രീം കാച്ചെർ എന്ന വിശ്വാസത്തിനു പിന്നിൽ. ചെറിയ കുട്ടികളുടെ സംരക്ഷണത്തിനായി അവർ ഉപയോഗിച്ചിരുന്ന വസ്തുവാണ് ഇത്. കേരളത്തിലെ ജപിച്ചു കെട്ടൽ പോലെ ഈ വിശ്വാസത്തെ കാണാവുന്നതാണ്. ഡ്രീം കാച്ചെർ എന്നതിനെ വിശ്വാസത്തിന്റെ പുറത്ത് അല്ല ആളുകൾ ഇന്ന് സ്വന്തമാകുന്നത്.
ജബൽ ഹരാസ് (അറബി: جَبَل حَرَاز) യെമനിലെ സനയ്ക്കും അൽ-ഹുദൈദയ്ക്കും ഇടയിലുള്ള ഒരു പർവതപ്രദേശമാണ്. ഇത് സരത് പർവതനിരകൾക്കുള്ളിലാണെന്ന് കണക്കാക്കപ്പെടുന്നു.[1] 11-ാം നൂറ്റാണ്ടിൽ, സുലൈഹിദ് രാജവംശത്തിന്റെ ശക്തികേന്ദ്രമായിരുന്ന ഈ പ്രദേശത്ത് അവരുടെ പല കെട്ടിടങ്ങളും ഇന്നും നിലനിൽക്കുന്നു.[2] യെമനിലെയും അറേബ്യൻ ഉപദ്വീപിലെയും ഏറ്റവും ഉയരം കൂടിയ പർവതമായ ജബൽ അൻ-നബി ശുഐബും ഇതിൽ ഉൾപ്പെടുന്നു.[3]
ചരിത്രം തിഹാമ തീരപ്രദേശത്തിനും സനയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്നതിനാൽ, ഈ പർവത പ്രദേശത്തിന് എല്ലായ്പ്പോഴും ഒരു തന്ത്രപരമായി പ്രാധാന്യമുണ്ടായിരുന്നു. ഹിംയറൈറ്റ് സാമ്രാജ്യത്തിന്റെ കാലത്ത് ഒരു കാരവൻ വിശ്രമകേന്ദ്രമായി ഉപയോഗിച്ചിരുന്ന ഹരാസ്, പിന്നീട് 1037-ൽ യെമനിൽ സ്ഥാപിതമായ സുലൈഹിദ് രാജവംശത്തിന്റെ ഒരു ശക്തികേന്ദ്രമായിരുന്നു. അക്കാലത്തും അതിനുശേഷമുള്ള കാലത്തും ഇവിടുത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും ഇസ്മായീലി ഷിയാ മുസ്ലീങ്ങളായിരുന്നു.
ഏറെക്കുറെ അപ്രാപ്യമായ പാറക്കെട്ടുകളോടുകൂടിയ പർവ്വതനിരകളോട് പറ്റിച്ചേർന്ന് നിൽക്കുന്ന കോട്ടകെട്ടിയ ഗ്രാമങ്ങൾക്ക് പ്രസിദ്ധമാണ് ഹരാസ്. പ്രദേശത്തിന്റെ പരുക്കൻ ചരിത്രത്തിൽ നിന്നും തുടർച്ചയായ പോരാട്ടങ്ങൾക്കിടയിലും മനോഹരമായ ഒരു വാസ്തുവിദ്യയാണ് ഇവിടെ ഉയർന്നുവന്നത്. നൂറ്റാണ്ടുകളുടെ അധിനിവേശങ്ങളും ക്രൂരതയും പർവതശിഖരങ്ങളിൽ ഉറപ്പുള്ള ഗ്രാമങ്ങളുടെ നിർമ്മിതിയ്ക്ക് പ്രേരണയായി.[4] ഗ്രാമവാസികൾക്ക് സംരക്ഷണം നൽകുക, വിളകൾക്ക് ധാരാളം സ്ഥലം അവശേഷിപ്പിക്കുക എന്നീ രണ്ട് ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലാണ് അവയുടെ നിർമ്മാണം. വേവ്വേറെ കോട്ടകൾ പോലെ പണിതിരിക്കുന്ന ഓരോ ഗ്രാമവും അതിലെ വീടുകൾ എളുപ്പത്തിൽ, സ്വയം പ്രതിരോധ സജ്ജമായ തരത്തിൽ, ഒന്നോ രണ്ടോ വാതിലുകളടങ്ങിയ കട്ടിയുള്ള മതിൽ നിർമ്മിച്ചിരിക്കുന്നു. മണൽക്കല്ലിൽ നിന്നും ബസാൾട്ടിൽ നിന്നും നിർമ്മിച്ച ഈ കെട്ടിടങ്ങൾ ഭൂപ്രകൃതിയുമായി ലയിച്ചിരിക്കുന്നതിനാൽ, പാറയും ഗ്രാമവും എവിടെ തുടങ്ങുന്നു അല്ലെങ്കിൽ എവിടെ അവസാനിക്കുന്നു എന്ന് തിരിച്ചറിയാൻതന്നെ പ്രയാസമാണ്. അതിനാൽ ശത്രുക്കളുടെ ദൂരെ നിന്നുള്ള നിരീക്ഷണത്തെ ഇത് പ്രതിരോധിക്കുന്നു. ഭൂമിയിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിൽ ഒന്നാണ് യെമനിലെ ഹറാസ് മേഖല. വളരെ കഠിനമായ ഒരു കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമായ ഇവിടെ, ലോകത്തിലെ ശരാശരി ജല ലഭ്യതയുടെ 1/50 ഭാഗം മാത്രമേ ലഭ്യമാകുന്നുള്ളു.[5]
ഏതാനും ഏക്കറുകളോ അതിൽ കൂടുതലോ തട്ടുകളായി തിരിച്ചിരിക്കുന്ന പർവതപ്രകൃതിയുള്ള ഭൂമി ചിലപ്പോൾ നിരവധി മീറ്റർ ഉയരമുള്ള മതിലുകളാൽ വേർതിരിച്ചിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ കുടിയേറ്റക്കാർ വിളകൾ നട്ടുപിടിപ്പിക്കാനും മികച്ച ജീവിതസാഹചര്യം സൃഷ്ടിക്കുന്നതിനും ഏറ്റവും സമൃദ്ധമായ ഒരു പ്രദേശം തിരഞ്ഞെടുക്കുകയും ക്രമേണ, ആ പ്രദേശം നഗരമായി മാറുമ്പോൾ കൃഷി കൂടുതൽ വരണ്ട സ്ഥലങ്ങളിലേക്ക് തള്ളപ്പെടുന്നു. എന്നാൽ കാർഷിക ഭൂമി വളരെ അപൂർവവും അമൂല്യവുമായതിനാൽ ഹറാസിൽ ഇത് സംഭവിക്കുന്നില്ല. നൂറ്റാണ്ടുകൾക്കു മുമ്പുള്ള ഇവിടുത്തെ ഹരിതഭൂമിയുടെ കാഴ്ച ഇന്നും അതേ അവസ്ഥയിൽത്തന്നെയാണ്. ഈ മട്ടുപ്പാവ് വയലുകളിൽ കന്നുകാലികൾക്കുള്ള അൽഫാൽഫ, തിന, പയർ, കാപ്പി, ഖ്വാറ്റ് എന്നിവ കൃഷി ചെയ്യുന്നു. മോക്ക കാപ്പിക്കുരു വളരുന്ന പ്രധാന മേഖലകളിലൊന്നാണിത്.
ഒരു ദിവസത്തെ യാത്രാദൂരത്തിൽ ബാനി മുറയും മറ്റ് ഗ്രാമങ്ങളും വരമ്പിൽ മനഖയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്നതു കാണാം. പർവതനിരകളുടെ ഹൃദയഭാഗവും ഒരു വലിയ പട്ടണവുമായ മനാഖയിലെ വ്യാപാരകേന്ദ്രം അയൽപക്കത്തെ മുഴുവൻ ഗ്രാമീണരെയും ആകർഷിക്കുന്നു. മനാഖയുടെ പടിഞ്ഞാറ് ഭാഗത്തുള്ള അൽ ഹജ്ജറ, 12-ആം നൂറ്റാണ്ടിൽ സുലൈഹിദുകൾ സ്ഥാപിച്ച കോട്ട മതിലുകളുള്ള ഒരു ഗ്രാമമാണ്. അവിടെ നിന്ന്, ബൈത്ത് അൽ-ഖമൂസ്, ബൈത് ഷിമ്രാൻ തുടങ്ങിയ മറ്റ് ഗ്രാമങ്ങളിലേക്ക് ഇവിടെനിന്ന് എത്തിച്ചേരാനാകും. ചുവന്ന മണൽക്കല്ലിന്റെ ഒരു അടിത്തറയിൽ നിർമ്മിക്കപ്പെട്ട ഹുതൈബ് ഗ്രാമം തട്ട് തട്ടുകളായുള്ള കുന്നുകളുടെ കാഴ്ചയ്ക്ക് അഭിമുഖമായി നിരവധി ഗ്രാമങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ്.
H). സാധാരണ കാണപ്പെടുന്ന ഹൈഡ്രജൻ ഐസോട്ടോപ്പായ പ്രോട്ടിയത്തിന്റെ അണുകേന്ദ്രത്തിൽ ഒരു പ്രോട്ടോൺ മാത്രമുള്ളപ്പോൾ ട്രീറ്റിയത്തിന്റെ അണുകേന്ദ്രത്തിൽ ഒരു പ്രോട്ടോണും രണ്ടു ന്യൂട്രോണുകളുമുണ്ട്. ട്രീറ്റിയം വളരെ അപൂർവ്വമായി മാത്രമാണ് കാണപ്പെടുന്നത്.
റേഡിയോ ആക്ടീവ് നാശം
പരീക്ഷണങ്ങളിൽ ട്രീറ്റിയത്തിന്റെ അർദ്ധായുസ്സിന് പല മൂല്യങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും 4,500±8 ദിവസങ്ങൾ (ഉദ്ദേശം 12.33 വർഷങ്ങൾ) എന്ന മൂല്യമാണ് NIST നിർദ്ദേശിക്കുന്നത്.[1] ബീറ്റാ റേഡിയോ ആക്ടീവ് നാശത്തിലൂടെ ട്രീറ്റിയം ഹീലിയം-3 ആയി മാറുന്നു:
3
1T → 3
2He + e− + Error no link defined
ഈ പ്രക്രിയയിൽ 18.6 keV ഊർജ്ജം പുറപ്പെടുവിക്കപ്പെടുന്നു.
തടവിൽ ഉള്ളവരുടെ യാതൊരു സമ്മതവും ഇല്ലാതെ നടത്തിയ ഈ പരീക്ഷണങ്ങൾക്ക് ഒടുവിൽ മരണമോ, അതീവ മാനസിക ആഘാതമോ, സ്ഥിരമായ അംഗവൈകല്യമോ ഒക്കെയായിരുന്നു സംഭവിച്ചിരുന്നത്. തങ്ങളുടെ പട്ടാളക്കാർക്ക് ഉണ്ടായാൽ നേരിടാൻ ആ അവസ്ഥകൾ പരീക്ഷണശാലയിൽ കൃത്രിമമായി സൃഷ്ടിക്കാനും പുതിയ ആയുധങ്ങൾ വികസിപ്പിക്കാനും ആണ് പലപ്പോഴും ഇവ ചെയ്തത്. സ്വവർഗലൈംഗികത ചികിൽസിച്ചു ഭേദമാക്കാനും പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.
യുദ്ധാനന്തരം ഈ കുറ്റങ്ങളെയെല്ലാം ഡോക്ടർമാരുടെ വിചാരണ എന്ന പേരിൽ വിചാരണ നടത്തുകയുണ്ടായി.
ജൂതവിരോധത്തെപ്പറ്റിയുള്ള ലേഖനപരമ്പരകളുടെ ഭാഗം
ജൂതവിരോധം
Yellowbadge logo.svg
ജൂതചരിത്രത്തിന്റെ ഭാഗം
ചരിത്രം നൾവഴി അവലംബം
Manifestations
Antisemitic canards
Antisemitic publications
Antisemitism on the Web
Persecution
Opposition
Category
vte
പരീക്ഷണങ്ങൾ
മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളിൽ ചിലത് താഴെക്കൊടുത്തിരിക്കുന്നു.
ഇരട്ടക്കുട്ടികളിൽ നടത്തിയ പരീക്ഷണങ്ങൾ
ഇരട്ടകളുടെ ജനിതകത്തിൽ ഉള്ള സാമ്യങ്ങളും വ്യത്യാസങ്ങളും മനസ്സിലാക്കാനും പ്രകൃതിവിരുദ്ധമായി ശരീരത്തിൽ മാറ്റങ്ങൾ വരുത്താനാകുമോ എന്ന പരീക്ഷണങ്ങൾ ആണ് ഇവരിൽ നടത്തിയത്. ഇതിനു മുഖനേതൃത്വം നൽകിയത് ജോസഫ് മെംഗളിയാണ്. ഇയാൾ ഓഷ്വിറ്റ്സിൽ തടവിലാക്കിയ 1500 -ഓളം ജോടി ഇരട്ടകളിൽ 1943-44 കാലത്ത് പരീക്ഷണങ്ങൾ നടത്തി. ഇതിൽ ഏതാണ്ട് 200 പേരാണ് പരീക്ഷണങ്ങളെ അതിജീവിച്ചത്.[1] പ്രായത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിച്ച ഇരട്ടകളിൽ പലതരം പരീക്ഷണങ്ങൾ നടത്തി. കുട്ടികളുടെ നിറം മാറ്റാനാവുമോ എന്നറിയാൻ കണ്ണുകളിൽ നിറം കുത്തിവച്ചു, സയാമീസ് പോലെയുള്ള ഇരട്ടകളെ ഉണ്ടാക്കാനാവുമോ എന്നറിയാൻ ഇരട്ടകളെ കൂട്ടിത്തുന്നി.[2][3]
എല്ല്, പേശി, ഞരമ്പുകൾ എന്നിവ മാറ്റിവച്ചുള്ള പരീക്ഷണങ്ങൾ
ജർമൻ പട്ടാളക്കാർക്ക് പ്രയോജനപ്പെടാനായി എല്ല്, പേശികൾ, ഞരമ്പുകൾ എന്നിവ വളർത്തിയെടുക്കാനും വേറൊരാളിലേക്ക്[4] മാറ്റിവയ്ക്കാനും സാധിക്കുമോ എന്നറിയാൻ തടവുകാരിൽ നിന്നും ഇവയെല്ലാം മുറിച്ചുമാറ്റുകയുണ്ടായി. ഇതെല്ലാം ബോധം കെടുത്താതെ തന്നെയായിരുന്നു ചെയ്തിരുന്നത്. ഇങ്ങനെ മുറിക്കപ്പെട്ട തടവുകാർ പിന്നീടുള്ളകാലം അംഗവൈകല്യം വന്നവർ ആയിട്ടാണ് ജീവിച്ചത്.[4]
ശരീരം മരവിപ്പിച്ച് നടത്തിയ പരീക്ഷണങ്ങൾ
തണുപ്പിനോട് മനുഷ്യശരീരം പ്രതികരിക്കുന്നതിനെപ്പറ്റി പഠിക്കാൻ നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. 280-300 ആൾക്കാരെ ഉപയോഗിച്ച് 360-400 പരീക്ഷണങ്ങൾ ആണ് നടത്തിയത്.[5]
ഡോ: സിഗ്മണ്ട് രാഷെർ ഉണ്ടാക്കിയ മരണപ്പട്ടിക[6] ശ്രമ നമ്പർ. വെള്ളത്തിന്റെ താപനില വെള്ളത്തിൽ നിന്നും പുറത്തെടുക്കുമ്പോൾ ശരീരത്തിന്റെ താപനില മരണസമയത്ത് ശരീരത്തിന്റെ താപനില വെള്ളത്തിൽ കിടന്ന സമയം മരിച്ച സമയം
5 5.2 °C (41.4 °F) 27.7 °C (81.9 °F) 27.7 °C (81.9 °F) 66' 66'
13 6 °C (43 °F) 29.2 °C (84.6 °F) 29.2 °C (84.6 °F) 80' 87'
14 4 °C (39 °F) 27.8 °C (82.0 °F) 27.5 °C (81.5 °F) 95'
16 4 °C (39 °F) 28.7 °C (83.7 °F) 26 °C (79 °F) 60' 74'
23 4.5 °C (40.1 °F) 27.8 °C (82.0 °F) 25.7 °C (78.3 °F) 57' 65'
25 4.6 °C (40.3 °F) 27.8 °C (82.0 °F) 26.6 °C (79.9 °F) 51' 65'
4.2 °C (39.6 °F) 26.7 °C (80.1 °F) 25.9 °C (78.6 °F) 53' 53'
മറ്റൊരു പരീക്ഷണത്തിൽ തടവുകാരെ നഗ്നരായി −6 °C (21 °F) വരെയുള്ള തണുപ്പിൽ പല മണിക്കൂറുകൾ നിർത്തി. തണുപ്പേറ്റാൽ ഉണ്ടാകുന്ന കാര്യങ്ങളെപ്പറ്റി പഠിക്കാൻ ഇങ്ങനെ ചെയ്തശേഷവും ജീവൻ ബാക്കിയായവരെ തിരിച്ച് എങ്ങനെ ചൂടാക്കി എടുക്കാം എന്നും പഠിക്കുകയുണ്ടായി.[7] തിരികെ ചൂടാക്കാനായി തിളച്ച വെള്ളത്തിലേക്ക് ചിലരെ ഇട്ടതായും രേഖകളിൽ കാണുന്നു.[5]
കിഴക്കൻ ഭാഗത്ത് യുദ്ധം നടക്കുമ്പോൾ തണുപ്പ് താങ്ങാനാവാതെ വന്ന ഭടന്മാരുടെ രക്ഷയ്ക്കായാണ് ഈ പരീക്ഷണങ്ങൾ നടത്തിയത്. നാസിയുടെ ഉന്നത നേതൃത്വത്തിനായിട്ടാണ് ഇത് ചെയ്തത്. കൊടും തണുപ്പ് നേരിടാനാവാതെ നാസികൾ വിഷമിച്ചപ്പോൾ താരതമ്യേന തളരാത്ത റഷ്യൻ ഭടന്മാരുടെ ജീനുകളിലെ വ്യത്യാസമാണ് അവർക്ക് പിടിച്ചു നിൽക്കാൻ ആവുന്നതിന്റെ കാരണം എന്നരീതിയിൽ അവരിൽ പലതരം പരീക്ഷണം നടത്തുകയുണ്ടായി. ഈ പരീക്ഷണങ്ങളിൽ നൂറോളം പേർ മരിച്ചെന്ന് കരുതപ്പെടുന്നു.[8]
പ്രതിരോധ പരീക്ഷണങ്ങൾ
പല കോൺസൻട്രേഷൻ ക്യാമ്പുകളിലിലും മനുഷ്യരിലെ പ്രതിരോധങ്ങളെപ്പറ്റി പഠിക്കാൻ തടവുകാരെ ഉപയോഗിച്ചിരുന്നു. പകർച്ചവ്യാധികൾക്കെതിരെയുള്ള ഔഷധങ്ങളും ഇങ്ങനെ പരീക്ഷിക്കുകയുണ്ടായി.[9]
മലേറിയ പരീക്ഷണങ്ങൾ
1942 ഫെബ്രുവരി മുതൽ 1945 ഏപ്രിൽ വരെ മലേറിയയ്ക്ക് പ്രതിവിധി കണ്ടുപിടിക്കാനായി മനുഷ്യരിൽ പരീക്ഷണങ്ങൾ നടത്തി. ആരോഗ്യമുള്ള വ്യക്തികളിൽ കൊതുകുകളെക്കൊണ്ടോ പെൺകൊതുകുകളുടെ ഗ്രന്ഥികളിൽ നിന്നും വേർതിരിച്ചെടുത്ത സ്രവം കുത്തിവച്ചോ രോഗമുണ്ടാക്കുന്നു. രോഗം വന്നതിനുശേഷം പല മരുന്നുകൾ അവയുടെ ഗുണമേന്മ അറിയാൻ അവരിൽ പരീക്ഷിച്ചു നോക്കി.[10] ഇത്തരം പരീക്ഷണങ്ങൾ നടത്തപ്പെട്ട ഏതാണ്ട് 1200 ആൾക്കാരിൽ പകുതിയും തൽഫലമായി മരണപ്പെടുകയായിരുന്നു.[11]
മസ്റ്റാർഡ് ഗ്യാസ് പരീക്ഷണങ്ങൾ
1939 -നും 1945 -നും ഇടയ്ക്കുള്ള കാലത്ത് പല ക്യാമ്പുകളിലും മസ്റ്റാർഡ് ഗ്യാസ് മൂലം ഉണ്ടാവുന്ന മുറിവുകൾക്ക് ഫലപ്രദമായ ചികിൽസ കണ്ടുപിടിക്കാനായി തടവുകാരെ മസ്റ്റാർഡ് ഗ്യാസ് ഉപയോഗിച്ച് പൊള്ളിച്ച് പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇങ്ങനെയുണ്ടാക്കിയ മുറിവുകൾ ഭേദമാവുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം കണ്ടുപിടിക്കലായിരുന്നു ഈ പരീക്ഷണങ്ങൾക്ക് പിന്നിൽ ഉണ്ടായിരുന്നത്.[12]
സൽഫൊണമൈഡ് പരീക്ഷണങ്ങൾ
1942 ജൂലൈ മുതൽ 1943 സെപ്തംബർ വരെ നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. ബാക്ടീരിയയ്ക്കെതിരെ പ്രവർത്തിക്കുന്ന സൾഫൊണമൈഡിന്റെ ഫലം പരീക്ഷിക്കാനായി തടവുകാരിൽ റ്റെറ്റനസ് ഉണ്ടാക്കുന്നവയടക്കം[13] പലതരം ബാക്ടീരിയകളെ കടത്തിവിട്ട് രോഗം വരുത്തുന്നു. രക്തധമനികളുടെ രണ്ട് അറ്റവും കെട്ടിവച്ച് രക്തയോട്ടം യുദ്ധസ്ഥലത്തെന്നപോലെ തടഞ്ഞുനിർത്തുന്നു. കമ്പുകളും കുപ്പിച്ചില്ലുകളും ഈ മുറിവുകളിൽ കുത്തിക്കയറ്റിയ ശേഷം സൾഫൊണമൈഡും മറ്റു മരുന്നുകളും ഇത്തരം മുറിവുകൾ ഉണങ്ങാൻ എത്രമാത്രം ഫലപ്രദമാണെന്ന് പഠിക്കുകയായിരുന്നു ലക്ഷ്യം.
കടൽജല പരീക്ഷണങ്ങൾ
1944 ജൂലൈ മുതൽ 1944 സെപ്തംബർ വരെ ഡക്കവു ക്യാമ്പിൽ നടത്തിയ പരീക്ഷണങ്ങളിൽ എങ്ങനെ കടൽജലം കുടിക്കാൻ ഉപയുക്തമാക്കാം എന്നതായിരുന്നു ലക്ഷ്യം. ഒരിക്കൽ 90 റൊമാനി ആൾക്കാരെ ഭക്ഷണം ഒന്നും നൽകാതെ കടൽജലം മാത്രം കുടിക്കാൻ നൽകി ഹാൻസ് എപ്പിഞ്ചെർ പരീക്ഷണം നടത്തി. അതീവമായ നിർജ്ജലീകരണത്താൽ ഇത് അവരെ കാര്യമായി പരിക്കേൽപ്പിച്ചിരുന്നു. കണ്ടുനിന്നവരുടെ മൊഴിയിൽ നിന്നും അവർ പുതുതായി തുടച്ച തറയിൽ നിന്നും ഒട്ടെങ്കിലും ജലം കിട്ടുമോ എന്നറിയാൻ തറ നക്കുകയായിരുന്നു എന്നാണ് മനസ്സിലായത്.[14] 6 മുതൽ 12 ദിവസം വരെ ഇങ്ങനെ കഴിഞ്ഞാൽ അതിന്റെ രൂക്ഷത എത്രത്തോളമാണെന്ന് അറിയുകയും അതിനിടയിൽ അവരുടെ ജീവൻ പോകുമോ എന്നെല്ലാം അറിയാൻ ആയിരുന്നു ഈ പരീക്ഷണങ്ങൾ.[15]
വന്ധ്യംകരണ പരീക്ഷണങ്ങൾ
പാരമ്പര്യരോഗങ്ങൾ ഉള്ളവരെ വന്ധ്യകരിക്കാനുള്ള നാസി നിയമം അനുസരിച്ച് പാരമ്പര്യരോഗമുള്ളവരെയും മറ്റു പലവിധം അസുഖങ്ങൾ ഉള്ളവരെയും അവരുടെ ഇഷ്ടം പോലും നോക്കാതെ നിർബന്ധിതമായി വന്ധ്യംകരിക്കുകയുണ്ടായി. ബുദ്ധിമാന്ദ്യം, സ്കിസോഫ്രീനിയ, ഡിപ്രഷൻ, പാർമ്പര്യ അപസ്മാരം, പാരമ്പര്യ കോറിയ, പാരമ്പര്യ അന്ധത, പാരമ്പര്യ ബധിരത, മറ്റു പാരമ്പര്യ രോഗങ്ങൾ, മദ്യപാനം, അംഗവൈകല്യം എന്നിവ ഉള്ളവരെയെല്ലാം നിർബന്ധിതമായി വന്ധ്യംയകരിക്കുന്നത് നാസികൾ നിയമവിധേയമാക്കിയിരുന്നു. ജനിതകമായി തകരാറിലുള്ളവരുടെ വംശം പെരുകുന്നത് ഇല്ലാതെയാക്കി ആര്യന്മാരുടെ വംശം വർദ്ധിപ്പിക്കുകയായിരുന്നു ഇതിന്റെ പിന്നിലുള്ള ലക്ഷ്യം.[16] ഈ നിയമം ഉണ്ടാക്കി 2 വർഷത്തിനുള്ളിൽ 17 -നും 24 -നും ഇടയിൽ പ്രായമുള്ളവരിൽ ഈ നിയമം ഉപയോഗിച്ച് ജനസംഖ്യയുടെ 1 ശതമാനത്തോളം ആൾക്കാരെ വന്ധ്യംകരണം നടത്തുകയുണ്ടായി.
4 വർഷത്തിനുള്ളിൽ മൂന്നു ലക്ഷം ആൾക്കാരെ വന്ധ്യംകരിച്ചു.[17] 1941 മാർച്ച് മുതൽ 1945 ജനുവരി വരെയുള്ള കാലത്ത് ഡോ. കാൾ ക്ലോബർഗ് ഓഷ്‌വിസ്, റാവൻസ്‌ബ്രൂക് തുടങ്ങിയ ഇടങ്ങളിൽ വന്ധ്യംകരണ പരീക്ഷണങ്ങൾ നടത്തി.[12] ലക്ഷക്കണക്കിന് ആൾക്കാരെ ഏറ്റവും കുറഞ്ഞ സമയത്ത് കാര്യക്ഷമമായി എങ്ങനെ വന്ധ്യംകരിക്കാൻ കഴിയും എന്നതിനെപ്പറ്റി പഠിക്കാനാണ് ഈ പരീക്ഷണങ്ങൾ നടത്തിയത്. എക്സ് റേ, ശസ്ത്രക്രിയ, മരുന്നുകൾ എന്നിവ ഉപയോഗിച്ചായിരുന്നു പരീക്ഷണങ്ങൾ. ഈ പരീക്ഷണങ്ങൾ കൂടാതെ തങ്ങളുടെ നിർബന്ധിത വന്ധ്യംകരണനിയമം ഉപയോഗിച്ച് ഏതാണ്ട് നാലു ലക്ഷം പേരെ വേറെയും നാസികൾ വന്ധ്യംകരിക്കുകയുണ്ടായി.[18]
ഞരമ്പിന്റെയുള്ളിൽ അയഡിനും സിലവർ നൈട്രേറ്റും അടങ്ങിയിട്ടുണ്ട് എന്നു കരുതുന്ന ദ്രവങ്ങൾ കുത്തിവച്ച് നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നുവെന്നു കരുതുമ്പോഴും പാർശ്വഫലങ്ങളായി രക്തസ്രാവവും കഠിനമായ വയറുവേദനയും സെർവിക്കൽ അർബുദവും ഉണ്ടായി.[19] അതിനാൽ റേഡിയേഷൻ രീതിയായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്. ചില മാത്രകളിൽ റേഡിയേഷൻ നൽകിയാൽ അണ്ഡവും ബീജവും ഉണ്ടാക്കാനുള്ള വ്യക്തികളുടെ കഴിവു നഷ്ടമാവും. ചതിയിൽപ്പെടുത്തിയാണ് റേഡിയേഷൻ നൽകിയിരുന്നത്. മുറികളിലേക്ക് വിളിക്കപ്പെട്ട തടവുകാരോട് രണ്ടുമൂന്നു മിനിറ്റ് നീണ്ടുനിൽക്കുന്ന, ചില രേഖകൾ പൂരിപ്പിച്ചുനൽകുവാൻ പറയുന്നു. ഈ നേരത്തിനുള്ളിൽ അവർ അറിയാതെ തന്നെ റേഡിയേഷൻ നൽകുകയും അവർ പൂർണ്ണമായും വന്ധ്യംകരിക്കപ്പെടുകയും ചെയ്യുമായിരുന്നു. മിക്കവർക്കും കടുത്ത റേഡിയേഷൻ പൊള്ളൽ ഏറ്റിരുന്നു.[20]
1941 ജൂലൈ 2 -ന് ഓഷ്‌വിറ്റ്‌സിൽ എത്തിയ നാസി ഡോക്ടറായ എറിക് ഷൂമാൻ ജോലി ചെയ്ത സ്ത്രീകളുടെ ആശുപത്രിയിലെ 30 -ആം ബ്ലോക്കിൽ 1942 -ൽ ഒരു എക്സ്റേ സ്റ്റേഷൻ സ്ഥാപിച്ചു. അവിടെ സ്ഥാപിച്ച രണ്ടു എക്സ്റേ മെഷീന്റെ മധ്യത്തിൽ ആണുങ്ങളെയും പെണ്ണുങ്ങളെയും നിരവധി മിനിട്ടുകൾ നിർബന്ധിതമായി എക്സ്റേ രശ്മികൾ അവരുടെ ജനനേന്ദ്രിയങ്ങളിലേക്ക് കേന്ദ്രീകരിച്ച് വന്ധ്യംകരിച്ചു. ഇതിന് ഇരയായവരിൽ മിക്കവരും വലിയ നരകയാതന അനുഭവിച്ച് മരണമടയുകയോ, റേഡിയേഷൻ മൂലം ഉണ്ടായ പൊള്ളലുകളാൽ പിന്നീടു ജോലിചെയ്യാനാവാത്ത അവസ്ഥയിൽ ഉള്ളവർ ഗ്യാസ്‌ചേമ്പറിൽ കൊല്ലപ്പെടുകയോ ആണ് ചെയ്തത്. ആണുങ്ങളുടെ വൃഷണങ്ങൾ നീക്കം ചെയ്ത് പരിശോധനയ്ക്ക് അയച്ചു. തന്റെ പരീക്ഷണങ്ങൾക്കുള്ള ഇരകളെ ഷൂമൻ സ്വയം തന്നെയാണു തെരഞ്ഞെടുത്തിരുന്നത്. അവർ എല്ലയ്പ്പോഴും ചെറുപ്പക്കാരും ആരോഗ്യമുള്ളവരും കാണാൻ കൊള്ളാവുന്ന ജൂതന്മാരും ആയിരുന്നു. പരീക്ഷണാനന്തരം എല്ലാവരും പ്രായമേറിയവരെപ്പോലെയാണ് കാണപ്പെട്ടിരുന്നത്. എക്സ്റേ രശ്മികൾ വീഴ്ത്തപ്പെട്ട ശരീരഭാഗം പൊള്ളലേറ്റ് പഴുത്തുചലം കെട്ടിയ അവസ്ഥയിൽ ആയിത്തീർന്നിരുന്നു. മിക്കവാറും റേഡിയേഷൻ കുടലിന്റെ ഭാഗങ്ങളെയും ബാധിച്ചിരുന്നു. പലരും കൊല്ലപ്പെട്ടു. റേഡിയേഷൻ ഫലപ്രദമായിരുന്നോ എന്നറിയാനുള്ള ഷൂമാന്റെ പരീക്ഷണങ്ങളിൽ ഒന്ന് ശുക്ലം പരിശോധിക്കൽ ആയിരുന്നു. ശുക്ലത്തിൽ ബീജം ഉണ്ടോ എന്നറിയാനുള്ള പരിശോധനയ്ക്ക് അയയ്ക്കാൻ റബർ ഹോസ് ചുറ്റിയ ഒരു കമ്പ് ഇരയുടെ മലദ്വാരത്തിലേക്ക് കടത്തി അവിടത്തെ പേശികൾ ശുക്ലശ്രവം ഉണ്ടാവുന്നതുവരെ വിറപ്പിക്കുകയായിരുന്നു അയാളുടെ രീതി.[21]
Remains of the building at Auschwitz II (Birkenau) where Schumann committed his medical atrocities.
ഓഷ്‌വിറ്റ്-സിലെ പ്രധാനക്യാമ്പായ ബ്ലോക്ക് 10 -ൽ നാസികളുടെ മനുഷ്യപരീക്ഷണങ്ങൾക്കായി സൂക്ഷിച്ച ജൂതസ്ത്രീകളിൽ ചിലരെ ഷൂമാൻ തെരഞ്ഞെടുത്തിരുന്നു. അവരിൽ പതിക്കുന്ന റേഡിയേഷന്റെ ശക്തി നിയന്ത്രിക്കുന്നതിനായി ജയിൽ ഡോക്ടർമാർ അവരുടെ ഒരു ഗർഭാശയം നീക്കം ചെയ്തിരുന്നു.[22] ടൈഫസ് പരീക്ഷണങ്ങൾ നടത്താനായി ഷൂമാൻ രോഗികളായിരുന്നവരുടെ രക്തം ശേഖരിച്ച് രോഗമില്ലാത്തവരിൽ കുത്തിവച്ച അങ്ങനെ പുതുതായി രോഗം ബാധിച്ചവരിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.
വിഷം ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ
1943 ഡിസംബറിനും 1944 ഒക്ടോബറിനും ഇടയ്ക്ക് ബുക്കൻവാൾഡ് കോൺസൻട്രേഷൻ ക്യാമ്പിൽ വച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. പല തരത്തിലുമുള്ള വിഷങ്ങളുടെ ഫലം പരീക്ഷിക്കാനായി തടവുകാർ അറിയാതെ ഭക്ഷണത്തിൽ വിഷം ചേർത്തുനൽകുകയാണ് ചെയ്തത്. ഒന്നുകിൽ വിഷത്തിന്റെ ശക്തിയാൽ മരിക്കുകയോ അല്ലെങ്കിൽ പോസ്റ്റ്മോർട്ടം ചെയ്യാനായി അപ്പോൾത്തന്നെ കൊല്ലുകയോ ആണ് ഈ പരീക്ഷണങ്ങളുടെ രീതി. 1944 സെപ്തംബറിൽ തടവുകാരെ വിഷം പുരണ്ട വെടിയുണ്ടകളാൽ വെടിവച്ച് പരീക്ഷിച്ചു. ഇങ്ങനെ പീഡിപ്പിക്കപ്പെട്ടവർ മിക്കവാറും കൊല്ലപ്പെടുകയാണ് ഉണ്ടായത്.[12]
തീബോംബ് പരീക്ഷണങ്ങൾ
തീബോംബ് കൊണ്ട് പൊള്ളലേറ്റാൽ ഫലപ്രദമായ ചികിൽസ കണ്ടുപിടിക്കാനായി തടവുകാരെ പലതരത്തിൽ പൊള്ളിച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. 1943 നവംബർ മുതൽ 1944 ജനുവരി വരെയുള്ള കാലങ്ങളിൽ ബുക്കൻവാൾഡിൽ നടന്ന ഈ പരീക്ഷണങ്ങളിൽ തടവുകാരെ ഫോസ്‌ഫറസും മറ്റു തീബോംബുകളിൽ നിന്നും വേർതിരിച്ചെടുത്ത പദാർത്ഥങ്ങളും ഉപയോഗിച്ചാണ് പൊള്ളിച്ചത്.[12]
കുറഞ്ഞ മർദ്ദത്തിൽ നടത്തിയ പരീക്ഷണങ്ങൾ
വിമാനം പറത്തുമ്പോൾ ഉയരങ്ങളിൽ നിന്നും ചാടേണ്ടിവരുന്ന ജർമൻ വൈമാനികരെ സഹായിക്കാനായി സിഗ്‌മണ്ട് റാഷെർ ഡകൗ ക്യാമ്പിലെ തടവുകാരെ ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇത്. 20000 മീറ്റർ ഉയരെയുള്ള തീരെക്കുറഞ്ഞ അന്തരീക്ഷ മർദ്ദം പരീക്ഷണശാലയിൽ ഉണ്ടാക്കി അതിൽ തടവുകാരെ ഇടുകയാണ് ചെയ്തത്. ആദ്യപരീക്ഷണങ്ങൾക്കു ശേഷവും ജീവൻ ബാക്കിയായവരുടെ തലച്ചോറിൽ ജീവനുള്ളപ്പോൾത്തന്നെ കീറിമുറിച്ച് ഇയാൾ പരീക്ഷണങ്ങൾ നടത്തിയത്രേ.[23] പരീക്ഷണത്തിനു വിധേയമായ 200 പേരിൽ 80 പേർ അപ്പോൾത്തന്നെ മരിക്കുകയും ബാക്കിയുള്ളവരെ വധിക്കുകയുമാണ് ചെയ്തത്.
രക്തം കട്ടപിടിപ്പിക്കൽ പരീക്ഷണങ്ങൾ
സിഗ്‌മണ്ട് റാഷെർ പോളിഗാൽ എന്ന രക്തം കട്ടപിടിക്കാൻ സഹായകമാകുന്ന വസ്തു ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. ശസ്ത്രക്രിയാസമയത്തും യുദ്ധത്തിൽ വെടികൊള്ളുമ്പോഴുമെല്ലാം രക്തം കട്ടപിടിക്കാൻ ഈ പദാർത്ഥം സഹായിക്കുമെന്ന് റാഷെർ പ്രവചിച്ചു. പരീക്ഷിക്കാനായി തടവുകാരുടെ കഴുത്തിലൂടെയോ നെഞ്ചിലൂടെയോ അല്ലെങ്കിൽ ബോധം കെടുത്താതെ തന്നെ അംഗച്ഛേദം നടത്തിയോ വെടിവയ്ക്കുകയാണു ചെയ്തത്. തന്റെ പോളിഗാൽ പരീക്ഷണങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കാതെതന്നെ അയാൾ തടവുകാരെ ജോലിക്കുനിർത്തി ഈ വസ്തു ഉണ്ടാക്കുന്ന ഒരു കമ്പനി ഉണ്ടാക്കുകയുണ്ടായി.[24]
അവയവങ്ങൾ നീക്കം ചെയ്തുകൊണ്ടുള്ള പരീക്ഷണങ്ങൾ
മൗതൗസൻ ക്യാമ്പിലെ ഡോക്ടർ ആയ ഹെർമൻ റിക്ടർ നടത്തിയ പരീക്ഷണങ്ങൾ ആണ് ഇവ. ജീവനുള്ള മനുഷ്യരിൽ നിന്നും ശസ്ത്രക്രിയയിലൂടെ കുടൽ, കരൾ, വൃക്ക മുതലായ അവയവങ്ങൾ നീക്കം ചെയ്ത് അങ്ങനെ നീക്കം ചെയ്യപ്പെട്ടവർക്ക് പിന്നീട് എത്രനാൾ കൂടി ജീവിക്കാൻ കഴിയും എന്നു കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങൾ ആയിരുന്നു ഇവ. അവിടെത്തന്നെയുണ്ടായിരുന്ന മറ്റൊരു നാസിയായ എഡ്വാഡ് ക്രെബ്സ്‌ബാക് പരീക്ഷ്ണവിധേയരായവരുടെ ഹൃദയത്തിലേക്ക് നേരിട്ട് ഫിനോൾ കുത്തിവച്ച് ആൾക്കാരെ കൊന്നിരുന്നു.[25]
അനന്തരഫലങ്ങൾ
നാസികളുടെ പരീക്ഷണങ്ങൾക്ക് ഇരയാകേണ്ടിവന്നവരിൽ മിക്കവരും മരണമടയുകയാണ് ഉണ്ടായത്. ശേഷിച്ചവരിൽ മിക്കവരെയും തുടർപരീക്ഷണത്തിനും പോസ്റ്റ്മോർട്ടത്തിനുമായി കൊലപ്പെടുകയാണ് ചെയ്തത്.[26] ശേഷിച്ചവരാകട്ടേ, അംഗവൈകല്യം വന്നും, സ്ഥിരമായി അവയവങ്ങൾ നഷ്ടപ്പെട്ടും, ശരീരം ശോഷിച്ചും മാനസികനില തകർന്നും ശേഷിക്കുകയാണ് ഉണ്ടായത്. 1947 ആഗസ്ത് 19 -ന് സഖ്യസേന പിടിച്ച ഡോക്ടർമാരെ ഡോക്ടർമാരുടെ വിചാരണ എന്ന പേരിൽ വിചാരണ ചെയ്യുകയുണ്ടായി. പല ഡോക്ടർമാരും വൈദ്യപരീക്ഷണങ്ങൾക്കെതിരെ അന്താരാഷ്ട്രനിയമങ്ങൾ ഒന്നും നിലവിൽ ഇല്ലെന്നു വാദിക്കുകയുണ്ടായി.
തന്യത ഇലാസ്തിക കടുപ്പം പ്ലാസ്തികത ആതാനം പ്രബലത ടഫ്നെസ് ശ്യാനഇലാസ്തികത ശ്യാനത എന്നിവയെ ആശ്രയിച്ചായിരിക്കും ഒരു വസ്തുവിന്റെ കാഠിന്യം.
പിഞ്ഞാണങ്ങൾ കോൺക്രീറ്റ് ഏതാനും ലോഹങ്ങൾ എന്നിവ കഠിന വസ്തുക്കൾക്കുദാഹരണമാണ്.
കാഠിന്യത്തിന്റെ അളവ്
കാഠിന്യത്തെ മൂന്നുവിധത്തിൽ അളക്കാറുണ്ട്
ചുരണ്ടൽ
കുതയ്ക്കൽ
പ്രതിഘാതം.
ഓരോ രീതിയിലും വ്യത്യസ്തമായ അളവുതോതുകളാണുളളത്. ഒരു തോതിനെ മറ്റൊന്നിലേയ്ക്ക് മാറ്റുന്നതിന് മാറ്റപ്പട്ടിക ഉപയോഗിക്കുന്നു.
ചുരണ്ടൽ കാഠിന്യം
ഒരു വസ്തുവിൻമേൽ കൂർത്ത ഒരു വസ്തു ഉപയോഗിച്ച് ചുരുണ്ടുമ്പോൾ ഉണ്ടാകാവുന്ന ഭംഗമോ സ്ഥിരമായ പ്ലാസ്തിക അപരൂപണമോ ആ വസ്തുവിന് എത്രത്തോളം ചെറുക്കുവാനുളള കഴിവുണ്ട് എന്നതിന്റെ അളവാണ് ചുരണ്ടൽ കാഠിന്യം. കാഠിന്യം കൂടിയ വസ്തുവിന് കാഠിന്യം കുറഞ്ഞ വസ്തുവിൻമേൽ പോറൽ വരുത്താൻ സാധിക്കും എന്നതാണ് ഇതിന്റെ തത്വം. പെയിൻ്റ് പോലെയുള്ള ലേപന വസ്തുക്കളുടെ കാഠിന്യം എന്നാൽ അതിന്റെ പാടയെ ഛേദിക്കാൻ ആവശ്യമായ ബലം ആണ്. ധാതുശാസ്ത്ര ത്തിൽ ഉപോയോഗിച്ചുവരുന്ന മോഹ്സ് സ്കെയിൽ ആണ് സാധാരണയായി ഇതിനുപയോഗിക്കുന്ന പരീക്ഷണരീതി. ഇതിനായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് സെലീറോമീറ്റർ.
പോക്കറ്റ് ഹാർഡ്നെസ് ടെസ്റ്റർ ആണ് ഇതിനുപയോഗിക്കുന്ന മറ്റൊരുപകരണം. ഇതിൽ തോതു രേഖപ്പെടുത്തിയ ദണ്ഡ് നാലുചക്രമുളള ഉന്തുവണ്ടിയിൽ ഘടിപ്പിച്ചിരിക്കുന്നു. ഉരസുന്നതിനുളള കൂർത്ത വക്കോടുകൂടിയ ഒരു ഉപകരണം പരീക്ഷണ പ്രതലത്തിന് നിർദ്ദിഷ്ട ചരിവിൽ പിടിപ്പിച്ചിരിക്കുന്നു. ഏതാനും ഭാരക്കട്ടകൾ ഈ ദണ്ഡിലെ അങ്കനം ചെയ്ത ഭാഗത്ത് വച്ചശേഷം കൂർത്ത ഉപകരണത്തെ പരീക്ഷണപ്രതലത്തിലൂടെ വലിച്ചിഴയ്ക്കുന്നു. സങ്കീർണമായ യന്ത്രസംവിധാനങ്ങളില്ലാതെ തന്നെ ഭാരക്കട്ടകളും ദണ്ഡിലെ അങ്കനങ്ങളും മാത്രം ഉപയോഗിച്ച് ഏത്രമാത്രം ബലമാണ് ഉപയോഗിച്ചതെന്ന് അറിയാൻ കഴിയും.
കുതയ്ക്കൽ കാഠിന്യം
കൂർത്ത വസ്തുകൊണ്ട് സമ്മർദ്ദം ചെലുത്തുമ്പോഴുണ്ടാകുന്ന കുതയ്ക്കലിനെ ചെറുക്കുവാനുളള വസ്തുക്കളുടെ കഴിവാണിത്. അങ്കനം ചെയ്ത ഭാരം കയറ്റിയ ഒരു മുന കൊണ്ട് വസ്തുവിൻമേൽ കുതച്ച ശേഷം ആ കുതയുടെ അളവുകൾ ഉപയോഗിച്ചാണ് വസ്തുക്കളുടെ കാഠിന്യം നിർണയിക്കുന്നത്.
സാധാരണയായി പ്രചാരത്തിലുള്ള കുതയ്ക്കൽ കാഠിന്യ തോതുകളാണ് റോക്ക് വെൽ വിക്കേഴ്സ് ഷോർ ബ്രിണൽ തുടങ്ങിയവ.
പ്രതിഘാത കാഠിന്യം
വജ്രമുനയുളള ഒരു ചുറ്റിക നിശ്ചിത ഉയരത്തിൽ നിന്നും പദാർത്ഥപ്രതലത്തിൽ പതിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഘാതകുതിപ്പ്- ത്തിന്റെ ഉയരം ഉപയോഗിച്ചാണ് പ്രതിഘാത കാഠിന്യം അഥവാ ഗതികകാഠിന്യം നിർണയിക്കുന്നത്. ഈ കാഠിന്യം ഇലാസ്തികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനുപയോഗിക്കുന്ന ഉപകരണമാണ് സെലീറോസ്കോപ്പ്.
പ്രതിഘാത കാഠിന്യം അളക്കുന്നതിനുളള രണ്ട് തോതുകളാണ് ലീബ് പ്രതിഘാത കാഠിന്യ പരീക്ഷണവും ബെന്നറ്റ് കാഠിന്യ തോതും.
ഒരു ദോലന ദണ്ഡിന്റെ ആവൃത്തി ഉപയോഗിച്ച് കാഠിന്യം നിർണയിക്കുന്ന രീതിയാണ് അതിശബ്ദ സമ്പർക്ക ഇമ്പിഡൻസ് രീതി. ഒരു ലോഹഷാഫ്ടിൽ കമ്പനവസ്തുവും പിരമിഡ് രൂപത്തിലുളള വജ്രവും ഉൾപ്പെട്ടതാണ് ദോലന ദണ്ഡ്.
അപനിർമ്മാണ വാസ്തുവിദ്യ
1980കളിൽ ആധുനികാനന്തര വാസ്തുവിദ്യയുടെ വികാസപരിണാമഫലമായ് രൂപംകൊണ്ട ഒരു വാസ്തുശൈലിയാണ് അപനിർമ്മാണ വാസ്തുവിദ്യ ഇംഗ്ലീഷിൽ ഈ ശൈലി അനുവർത്തിച്ച് സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ ആകൃതിയിൽ മറ്റുള്ളവയിൽനിന്നും തീർത്തും വ്യത്യസപ്പെട്ടിരിക്കുന്നു. ഛിന്നഭിന്നമായ രൂപങ്ങൾ, സങ്കരമായ ആകൃതികൾ എന്നിവയാണ് ഈ നിർമിതികളുടെ സവിശേഷതകൾ.
പുരാതന കാലം മുതൽ ചർമ്മത്തിന് ചായമായി മൈലാഞ്ചി ഉപയോഗിക്കുന്നു.
നിരവധി വ്യത്യസ്തമായ ഡിസൈനുകൾ മൈലാഞ്ചിയിടാനായി ഉപയോഗിക്കുന്നുണ്ട്. സ്ത്രീകൾ സാധാരണയായി അവരുടെ കൈകളിലും കാലുകളിലും മൈലാഞ്ചി ഡിസൈനുകൾ വരയ്ക്കുന്നു. എന്നാൽ ചില അർബുദ രോഗികളും അലോപ്പീസിയ ഉള്ള സ്ത്രീകളും ഇടയ്ക്കിടെ അവരുടെ തലയോട്ടി മൈലാഞ്ചിയുപയോഗിച്ച് അലങ്കരിക്കാറുണ്ട. [1] മൈലാഞ്ചിയുടെ സാധാരണ നിറം ബ്രൗൺ ആണ്, എന്നാൽ മറ്റ് ഡിസൈൻ നിറങ്ങളായ വെള്ള, ചുവപ്പ്, കറുപ്പ്, സ്വർണ്ണം എന്നിവ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. [1]
ഇന്ത്യയിൽ സാധാരണയായി ഹൈന്ദവ വിവാഹങ്ങളിലും കർവ ചൗത്ത്, വത് പൂർണിമ, ദീപാവലി, ഭായ് ദൂജ്, നവരാത്രി, ദുർഗ്ഗാ പൂജ, തീജ് തുടങ്ങിയ ഉത്സവങ്ങളിലും ആണ് സാധാരണയായി മൈലാഞ്ചിയിടുന്നത്. ദക്ഷിണേഷ്യയിലെ മുസ്ലീങ്ങൾ മുസ്ലീം വിവാഹങ്ങളിലും ഈദുൽ ഫിത്തർ, ഈദുൽ അദ്ഹ തുടങ്ങിയ ആഘോഷങ്ങളിലും മൈലാഞ്ചിയിടുന്നു.
ഹൈന്ദവ ആഘോഷങ്ങളിൽ, സ്ത്രീകൾ പലപ്പോഴും കൈകളിലും കാലുകളിലും ചിലപ്പോൾ തോളിന്റെ പിൻഭാഗത്തും മൈലാഞ്ചി പുരട്ടാറുണ്ട്. നേരെമറിച്ച്, പുരുഷന്മാർ സാധാരണയായി അവരുടെ കൈകൾ, കാലുകൾ, പുറം, നെഞ്ച് എന്നിവയിൽ മൈലാഞ്ചി പുരട്ടുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഇത് സാധാരണയായി അവരുടെ കൈപ്പത്തികളിലും കൈകളുടെ പിൻഭാഗത്തും കാലുകളിലും വരയ്ക്കുന്നു. ശരീരത്തിന്റെ ഈ സ്ഥലങ്ങളിൽ മെലാനിൻ എന്ന പിഗ്മെന്റ് കുറവ് അടങ്ങിയിരിക്കുന്നതിനാൽ ഇളം ചർമ്മത്തിൽ മൈലാഞ്ചി ഡിസൈൻ കൂടുതൽ വ്യക്തമായും ഭംഗിയായും കാണാനാവുന്നു.
"ടാറ്റൂ-കറുപ്പ്" കിട്ടുന്നതിനായി ചില ആളുകൾ മൈലാഞ്ചിയിൽസിന്തറ്റിക് ഡൈ പി-ഫെനൈലെൻഡിയാമൈൻ (PPD) ചേർക്കുന്നു. PPD ചർമ്മത്തിൽ ഉപയോഗിച്ചാൽ ചിലപ്പോൾ മിതമായതോ കഠിനമായതോ ആയ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമായേക്കാം. [2]
പദോൽപ്പത്തി
"മെഹന്ദി" യുടെ ഉത്ഭവം സംസ്കൃത പദമായ "മെന്ദിക"യിൽ നിന്നാണ്, ഇത് ചുവന്ന ചായം പുറപ്പെടുവിക്കുന്ന ഒരു ചെടിയെ സൂചിപ്പിക്കുന്നു. [3] ഉറുദു നിഘണ്ടു പ്രകാരം "വധുവിന്റെ കൈകളിലും കാലുകളിലും മൈലാഞ്ചി പുരട്ടുന്ന അവസരം വിവാഹ വിരുന്നിനെ" സൂചിപ്പിക്കുന്നു. [3]
ഉത്ഭവം
ബാബിലോൺ, പുരാതന ഈജിപ്ത് തുടങ്ങിയ നാഗരികതകളിലാണ് മെഹന്ദിയുടെ ഉപയോഗം ആരംഭിച്ചത്. നാലാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഇത് പ്രബലമായിരുന്നു, ഇത് ഡെക്കാണിലെ ഗുഹാകലയിൽ നിന്ന് വ്യക്തമാണ്, പ്രത്യേകിച്ച് അജന്ത ഗുഹകളിൽ . [4]
പാരമ്പര്യം
ഈന്തപ്പനകളുടെയും കാലുകളുടെയും മെഹന്ദി അലങ്കാരം
വധുവിന്റെ ഈന്തപ്പനകളുടെയും കാലുകളുടെയും മെഹന്ദി അലങ്കാരം
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പൊതുവായുള്ള ഒരു ആചാരപരമായ കലാരൂപമാണ് മെഹന്ദി. സിഖ്, മുസ്ലീം, ഹിന്ദു വധുക്കൾ സാധാരണയായി മൈലാഞ്ചിയിടൽ വിവാഹസമയത്താണ് ചെയ്യുന്നത് . രാജസ്ഥാനിൽ, വരന്മാർക്ക് പലപ്പോഴും വധുക്കൾക്കുള്ളത് പോലെ വിപുലമായ ഡിസൈനുകളാണ് നൽകുന്നത്. അസമിൽ, വിവാഹം കൂടാതെ, റോംഗാലി ബിഹു സമയത്ത് അവിവാഹിതരായ സ്ത്രീകൾ ഇത് വ്യാപകമായി ഉപയോഗിക്കുന്നു.
പ്രക്രിയ
മൈലാഞ്ചി അരച്ച് കുഴമ്പുപരുവത്തിലാക്കി ഒരു പ്ലാസ്റ്റിക് കോണിലോ അല്ലെങ്കിൽ ഒരു ബ്രഷ് ഉപയോഗിച്ചോ അല്ലെങ്കിൽ ഒരു വടി ഉപയോഗിച്ചോ ചർമ്മത്തിൽ പുരട്ടുന്നു. ഏകദേശം 15-20 മിനിറ്റിനു ശേഷം ഈ കുഴമ്പ് ഉണങ്ങുകയും പൊട്ടാൻ തുടങ്ങുകയും ചെയ്യും. ഈ സമയത്ത്, മൈലാഞ്ചിയില നീക്കം ചെയ്യുന്നതിനായി മൈലാഞ്ചി നീരും വെളുത്ത പഞ്ചസാരയും കലർന്ന മിശ്രിതം മൈലാഞ്ചിയിൽ പുരട്ടാം. അങ്ങനെ ചെയ്താൽ മൈലാഞ്ചി ഇരുണ്ടതായിരിക്കും. ചായം പൂശിയ ഭാഗം പിന്നീട് ടിഷ്യു, പ്ലാസ്റ്റിക് അല്ലെങ്കിൽ മെഡിക്കൽ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ് വയ്ക്കുന്നു. ശരീരത്തിലെ ചൂടിൽ മൈലാഞ്ചി ചർമ്മത്തിന് കൂടുതൽ തീവ്രമായ നിറം നൽകുകയും ചെയ്യുന്നു. രണ്ട് മുതൽ ആറ് മണിക്കൂർ വരെ അല്ലെങ്കിൽ ചിലപ്പോൾ രാത്രി മുഴുവനും മൈലാഞ്ചി പൊതിഞ്ഞ് വയ്ക്കുന്നു (ഇത് പരമ്പരാഗത രീതിയല്ല). തുടർന്ന് പൊതിച്ചിലും മൈലാഞ്ചിയുടെ കുഴമ്പും നീക്കം ചെയ്യുന്നു. ആദ്യം നീക്കം ചെയ്യുമ്പോൾ, മൈലാഞ്ചി ഡിസൈൻ ഇളം നിറത്തിൽ ഇരുണ്ട ഓറഞ്ച് നിറമായിരിക്കും. 24 മുതൽ 72 മണിക്കൂർ വരെ ഓക്‌സിഡേഷൻ വഴി ക്രമേണ ഇരുണ്ടതാകുന്നു. അവസാന നിറം ചുവപ്പ് കലർന്ന തവിട്ടുനിറമാണ്. മൈലാഞ്ചി കുഴമ്പിന്റെ ഗുണനിലവാരവും തരവും, ശരീരത്തിൽ പ്രയോഗിച്ച സ്ഥലവും (കട്ടിയുള്ള ചർമ്മം നേർത്ത ചർമ്മത്തേക്കാൾ ഇരുണ്ടതും നീളമുള്ളതുമാണ്) ആശ്രയിച്ച് ഒന്ന് മുതൽ മൂന്ന് ആഴ്ച വരെ ഇത് നിലനിൽക്കും. ഒലിവ്, എള്ള്, തേങ്ങ തുടങ്ങിയ പ്രകൃതിദത്ത എണ്ണകൾ ഉപയോഗിച്ച് മോയ്സ്ചറൈസിംഗ് ചെയ്യുന്നത് കറയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കും. ശരീര ചർമ്മം പൊളിഞ്ഞുപോകുന്നത് (സ്‌കിൻ എക്സ്ഫോളിയേഷൻ) മൈലാഞ്ചി ടാറ്റൂ മങ്ങുന്നതിന് കാരണമാകുന്നു.
വിവാഹങ്ങളിൽ
വിവാഹ സന്ദർഭങ്ങളിൽ പിൻതുടർന്നുവരുന്ന ആചാരം
മൈലാഞ്ചി ചെടിയിൽ നിന്നും ഉണ്ടാക്കുന്ന മൈലാഞ്ചി കുഴമ്പ് രണ്ട് കത്തുന്ന മെഴുകുതിരികൾ അടങ്ങിയ വെള്ളി ട്രേയിൽ വരന്റെ ബന്ധുക്കൾ വധുവിന്റെ വീട്ടിൽ എത്തിക്കുന്നു. [5] [6] മൈലാഞ്ചിയിടുന്നതിനു മുൻപ് അതിഥികൾ സന്താനോല്പാദനത്തിന്റെ പ്രതീകമായി വധുവിന്റെ തലയിൽ നാണയങ്ങൾ എറിയുന്നു. തുടർന്ന്, വരന്റെ അമ്മ വധുവിന് സമ്മാനമായി ഒരു പട്ടുതുണി കൊടുക്കുന്നു.
ഇത് കഴിഞ്ഞ്, പഴങ്ങളും പരിപ്പുകളും പേസ്ട്രികളും കൊണ്ടുവന്ന് വധുവിനെ കരയിപ്പിക്കുമെന്ന പ്രതീക്ഷയിൽ പാട്ടുകൾ പാടും. വധുവിന്റെ കരച്ചിൽ ഭാഗ്യം കൊണ്ടുവരുമെന്ന് കരുതിയാണ് ഇത് ചെയ്തത്. മണവാട്ടി പിന്നീട് ഒരു തലയണയിൽ ഇരിക്കും, അതേസമയം അമ്മായിയമ്മ അവളുടെ കൈയിൽ ഒരു സ്വർണ്ണ നാണയം ഭാഗ്യത്തിന്റെ മറ്റൊരു അടയാളമായി നൽകും. വധുവിന് സ്വർണനാണയം നൽകിയാൽ മൈലാഞ്ചി ഇടും.
ജനപ്രിയ മെഹന്ദി പാറ്റേണുകൾ
സാലർ ജംഗ് മ്യൂസിയത്തിലെ മെഹന്ദി ഡിസൈൻ പരിശീലനത്തിന്റെ ഒരു പെയിന്റിംഗ്.
അറബിക് മൈലാഞ്ചി ഡിസൈനുകൾ
ഈ പാറ്റേൺ കയ്യിൽ വരക്കുന്നു. സാധാരണയായി ഇത് കൈത്തണ്ടയുടെ ഒരു മൂലയിൽ നിന്ന് ആരംഭിച്ച് എതിർ കോണിൽ വിരൽത്തുമ്പിൽ അവസാനിക്കുന്നു. മുന്തിരിവള്ളി, ലേസ്, പൂക്കൾ എന്നിവയാണ് ഈ പാറ്റേണിന്റെ പ്രധാന ഘടകങ്ങൾ.
മണ്ഡല മൈലാഞ്ചി ഡിസൈനുകൾ
ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, ഷിന്റോമതം എന്നിവയുൾപ്പെടെ വിവിധ ആത്മീയ പാരമ്പര്യങ്ങളിൽ ഉപയോഗിക്കുന്ന ജ്യാമിതീയ ചിഹ്നങ്ങളുടെ ജാലികയാണ് മണ്ഡല . ഈ മൈലാഞ്ചി ഡിസൈൻ ഉള്ളംകൈയുടെ മധ്യഭാഗത്ത് മണ്ഡലയുടെ വിവിധ രൂപരേഖകൾ വരയ്ക്കുന്നു.
ഒറിജിനൽ സ്റ്റാർ ട്രെക് സീരീസിൽ ലിയോനാഡ് നിമോയ് അവതരിപ്പിച്ച മി.സ്പോക്ക് എന്ന കഥാപാത്രമാണു ഇതിന്റെ പ്രയോക്താവ്. live long and prosper) എന്നാണു ഇതിനു അർത്ഥം വിശദീകരിക്കുന്നത്. യുണീക്കോഡിൽ ഇതു വരുന്നത് U+1F596 RAISED HAND WITH PART BETWEEN MIDDLE AND RING FINGERS എന്ന മൂല്യത്തിലാണ്. ദ് ബിഗ് ബാങ് തിയറി എന്ന സീരീസിലെ മുഖ്യകഥാപാത്രമായ ഷെൾഡൻ കൂപ്പറും നിരന്തരമായി ഈ ചിഹ്നം ഉപയോഗിക്കുന്നുണ്ട്.
ഇംഗ്ലീഷ് വിലാസം സഹായംപ്രദർശിപ്പിക്കുക
പാമ്പുകൾ
Temporal range: 145–0 Ma
PreꞒ
Ꞓ
O
S
D
C
P
T
J
K
Pg
N
ക്രിറ്റേഷ്യസ് – സമീപസ്ഥം
Snakes Diversity.jpg
Scientific classification e
Kingdom: ജന്തുലോകം
Phylum: Chordata
Class: Reptilia
Order: Squamata
Clade: Ophidia
Suborder: Serpentes
Linnaeus, 1758
Infraorders
Alethinophidia – Nopcsa, 1923
Scolecophidia – Cope, 1864
World.distribution.serpentes.1.png
World range of snakes
(rough range of sea snakes in blue)
ഉരഗവർഗ്ഗത്തിൽ പെട്ട ജീവികൾ ആണ് പാമ്പുകൾ. 520 ജീനസ് കളിലായി 3900ത്തോളം സ്പീഷിസ് പാമ്പുകൾ ലോകത്ത് ഉണ്ട്[1]. ഇന്ത്യയിൽ 300ഓളം ഇനങ്ങളും. കേരളത്തിൽ നൂറിലധികം ഇനങ്ങളും.ഭൂരിഭാഗവും വിഷമില്ലാത്തവയാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പ് റെട്ടിക്കുലേറ്റഡ് പെരുമ്പാമ്പ് ആണ്[2][3]. ലോകത്തിലെ ഏറ്റവും നീളമുള്ള വിഷപാമ്പ് രാജവെമ്പാല [4], ഏറ്റവും വിഷ വീര്യമുള്ള പാമ്പ് ഇൻലാൻഡ് തായ്പാൻ [5], ഏറ്റവും വേഗതയേറിയ പാമ്പ് ബ്ലാക്ക് മാമ്പ, [6]ഏറ്റവും ഭാരം കൂടിയ വിഷപാമ്പ് ഗബൂൺ അണലി,[7]ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പാമ്പ് ഗ്രീൻ അനാക്കോണ്ട [8],ഭൂമിയിൽ ജീവിച്ചിരുന്നതിൽ വെച്ച് എക്കാലത്തെയും ഏറ്റവും വലിയ പാമ്പ് ടൈറ്റാനോബൊവ [9] ,ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് ബാർബഡോസ് ത്രെഡ്സ്നേക്ക്.[10]
ഭക്ഷണം
എല്ലാ പാമ്പുകളും മാംസഭുക്കുകളാണ്.തവള,എലി,ചെറുപക്ഷികൾ,മുട്ട എന്നിവയാണ് സാധാരണ ഭക്ഷണം.നാക്ക് ഉപയോഗിച്ച് ഇരയുടെ ഗന്ധം മനസ്സിലാക്കുന്നു. ഇരയെ ഞെരിക്കി കൊന്നും വിഷം കുത്തി വെച്ച് കൊന്നും പാമ്പുകൾ ആഹാരമാക്കുന്നു.പാമ്പുകൾ പാമ്പുകളേ തന്നെ ആഹാരമാക്കാറുണ്ട്. കുറഞ്ഞ മെറ്റബോളിസം ഉള്ളതിനാൽ കുറേ കാലം ആഹാരം ഇല്ലാതെയും ഇവയ്ക്ക് ജീവിക്കാനാവും.
ഉറയൂരൽ
പാമ്പുകൾ സ്വന്തം കട്ടികൂടിയ തൊലി വർഷത്തിൽ 2-3 പ്രാവിശ്യം പൊഴിച്ചു കളയാറുണ്ട്. ഉറയൂരലിന്റെ മുൻപ് അവർ ഉദാസീനരായിരിക്കുകയും ഭക്ഷണത്തിലൊന്നു ശ്രദ്ധിക്കാതെ ഒരു ഭാഗത്ത് അടങ്ങിയിരിക്കും. ആ സമയത്ത് അവരുടെ കണ്ണുകൾ മങ്ങിയും നീലനിറമായും കാണപ്പെടും. തൊലി വരണ്ടതും നിറം മങ്ങിയതുമാകും. ഉറയൂരൽ കഴിഞ്ഞാൽ അവയുടെ കണ്ണുകൾ തെളിയുകയും തൊലി തിളക്കമുള്ളതാവുകയും ചെയ്യും. കുഞ്ഞുങ്ങൾ മൂന്നിൽക്കൂടുതൽ തവണ ഉറയൂരൽ ചെയ്യാറുണ്ട്.[11]
സഞ്ചാരം
ശൽക്കങ്ങളോടു കൂടിയ പുറംതൊലിയും ശരീരത്തിലെ കശേരുക്കളും അനുബന്ധപേശികളുമാണ് പാമ്പുകളെ സഞ്ചരിക്കാൻ സഹായിക്കുന്നത്. സർപ്പിള ചലനം, നേർരേഖാചലനം, വലിഞ്ഞുനീങ്ങൽ, പാർശ്വചലനം എന്നിങ്ങനെ നാലുതരം ചലനങ്ങളാണ് പാമ്പുകൾക്ക് ഉള്ളത്.[12]
ഇണചേരൽ
ഒരു പക്ഷെ ഏറ്റവും കൂടുതൽ തെറ്റിദ്ധാരണ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ് പാമ്പുകളുടെ ഇണ ചേരൽ.ഒരു വർഗത്തിൽ പെട്ട പാമ്പുകൾ തമ്മിലെ ഇണ ചേരൂ.പഴയ കാലത്ത് ആയുർവേദവും പറഞ്ഞിരുന്നു.മൂർഖ വർഗത്തിൽ പെട്ടവയും രാജില വർഗത്തിൽ പെട്ടവയും ഇണ ചേർന്ന് വേന്തിരൻ എന്ന പുതിയൊരു വർഗം ഉണ്ടാകുമെന്ന്.പക്ഷെ യഥാർഥത്തിൽ അങ്ങനെ ഒരിക്കലും സംഭവിക്കാറില്ല.മൂർഖൻ ആണും ചേര അതിന്റെ പെണ്ണും ആണെന്നൊക്കെ പല സ്ഥലത്തും ഉള്ള വിശ്വാസം അടിസ്ഥാന രഹിതവും അബദ്ധവും ആണ്.മൂർഖൻ മൂര്ഖനോടെ ഇണ ചേരൂ.ചേര ചെരയോടും.
നാം പലപ്പോഴും പാമ്പുകളുടെ ഇണ ചേരൽ എന്ന് പറയാറുള്ളത് അവ തമ്മിലുള്ള പ്രവിശ്യാ യുധ്ധത്തെ ആണ്.ഇണ ചേരൽ സമയത്ത് അവ തമ്മിൽ പിണഞ്ഞു തല ഉയർത്തി ബല പരീക്ഷണം നടത്താറില്ല.വളരെ ശാന്തരായി ഒരിടത്ത് കിടന്നാണ് അവർ ആ കർമ്മം നിർവഹിക്കുക.പലപ്പോഴും ചുറ്റി പിണയാതെ ചേർന്ന് കിടന്നു വാൽ ഭാഗം മാത്രം അവർ ഒന്നോ രണ്ടോ വട്ടം തമ്മിൽ ചുറ്റി ചേർത്ത് വെച്ചു ഗുദ ദ്വാരങ്ങൾ ചേർത്ത് വെക്കും.ആൺ പാമ്പ് പെൺ പാമ്പിന്റെ ശരീരത്തിനു മുകളിൽ തലയോ ശരീരമോ ഉരസി അവളെ ലൈംഗികമായി ഉണര്ത്തിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നെക്കാം എന്ന് മാത്രം.
ഇണ ചേരൽ കാലത്ത് പെൺ പാമ്പുകളുടെ ഗന്ധ ഗ്രന്ഥി [Musk Gland] ഉൽപ്പാദിപ്പിക്കുന്ന ഫിറോമോനിന്റെ മണം വളരെ ദൂരെ പോലും എത്തുകയും ആൺ പാമ്പുകളുടെ വോമെറോ നേസൽ അവയവത്തിലെ സ്തരം ഈ മണം തട്ടുമ്പോൾ ഉത്തെജിതമാകുകയും അങ്ങനെ ആണ്പാമ്പുകൾ പെണ്പാമ്പുകൾ ഉള്ള സ്ഥലം തിരിച്ചറിഞ്ഞു അങ്ങോട്ട് എത്തുകയും ചെയ്യും.
പ്രവിശ്യാ യുദ്ധം
പ്രവിശ്യാ യുദ്ധം (വീഡീയോ)
ഒരു പാമ്പിനു താമസിക്കാൻ ഒരു പ്രത്യേക പ്രവിശ്യ ഉണ്ടായിരിക്കും.അവിടുത്തെ ഏകാധിപതി ആയിരിക്കും അവൻ.അവന്റെ സാമ്രാജ്യത്തിലേക്ക് മറ്റൊരു ആൺ പാമ്പ് കടന്നു വന്നാൽ അവർ തമ്മിൽ വഴക്കുണ്ടാകും.ഒരു പക്ഷെ നമ്മളെ സംബന്ധിച്ചിടത്തോളം മാതൃകാപരം എന്നൊക്കെ വേണമെങ്കിൽ പറയാവുന്ന തരം വഴക്ക്.രണ്ടാളും ചുറ്റിപ്പിണഞ്ഞു തല നിലത്തു നിന്ന് ആവുന്നത്ര ഉയർത്തി പിടിക്കും.എന്നിട്ട് എതിരാളിയുടെ തല നിലത്തു മുട്ടിക്കാൻ പരസ്പരം തള്ളും.ആരുടെ തല ആദ്യം നിലത്തു മുട്ടുന്നോ അയാൾ പരാജയം സമ്മതിക്കും.എന്നിട്ട് പുതിയൊരു താമസ സ്ഥലം തേടി പോകും.പല ജീവികളിലും കാണുന്ന ഈ പ്രവിശ്യാ യുധ്ധത്തെയാണ് നാം പലപ്പോഴും പാമ്പിന്റെ ഇണ ചേരൽ എന്ന് തെറ്റിദ്ധരിക്കുന്നത്.അത് കണ്ടാൽ കാണുന്നവന്റെ കണ്ണ് പൊട്ടുമെന്നും മൈലുകളോളം പിന്തുടർന്നെത്തി പാമ്പുകൾ അത് കണ്ട ആളിനെ കടിച്ചു കൊല്ലുമെന്നും ഒരു മൂഡവിശ്വാസവും നിലനിന്നിരുന്നു പണ്ട്.
വിസർജ്ജനം
പാമ്പുകൾക്ക് മൂത്ര സഞ്ചിയില്ല.ദ്രാവക രൂപത്തിൽ അവ മൂത്രം ഒഴിക്കാറുമില്ല.ജല നഷ്ടം ഉണ്ടാവാതിരിക്കാനുള്ള ഒരു അനുകൂലനം ആണ് ഇത്.പരൽ രൂപത്തിലാണ് അവ യൂറിക് ആസിഡ് വിസർജ്ജിക്കുക.ഈ വിസർജ്ജ്യത്ത്തിനു ഒരു തരം രൂക്ഷ ഗന്ധമുണ്ടാകും.കപ്പ പുഴുങ്ങുമ്പോൾ ഉണ്ടാകുന്നത് പോലെയോ ശീമക്കൊന്നയുടെ വാടിയ ഇലകൾക്ക് ഉള്ളത് പോലെയോ പാട വള്ളി പൂത്തത് പോലെയോ ഉള്ള ഒരു മണം.ഈ മണമാണ് ഇന്നും ചില നാട്ടിൻ പുറങ്ങളിൽ പാമ്പ് വാ പൊളിച്ചത് പോലെ എന്നൊക്കെ പറയപ്പെടുന്ന മണം.പാമ്പിന്റെ വായക്കു പ്രത്യേകിച്ചു മണം ഒന്നുമില്ല.പാമ്പുകളെ വളർത്തുകയും അടുത്ത് പരിചയപ്പെടുകയം ഒക്കെ ചെയ്തിട്ടുള്ളവർക്ക്അവയുടെ കാഷ്ടത്തിന്റെ ഈ മണം പെട്ടെന്ന് തിരിച്ചറിയാം.ഒറ്റ നോട്ടത്തിൽ ഏകദേശം കോഴിക്കാഷ്ട്ടം പോലെ തന്നെയാണ് പാമ്പിൻ കാഷ്ട്ടവും കാണപ്പെടുക.
പാമ്പുകൾ ശീത രക്ത ജീവികളാണ്.അന്തരീക്ഷ താപനിലക്കനുസരിച്ച്ചു ശരീരതാപനില നിയന്ത്രിക്കാൻ അവയ്ക്ക് കഴിയില്ല.അതുകൊണ്ട് തന്നെ ദഹനം ശരിയായി നടക്കണമെങ്കിൽ ഒരു നിശ്ചിത ഊഷ്മാവ് അത്യാവശ്യമാണ്.അഞ്ചു ഡിഗ്രി സെന്റിഗ്രേഡിൽ താഴ്ന്നാൽ ദഹനം അല്പം പോലും നടക്കില്ല. 35 ഡിഗ്രിയിൽ കൂടിയാലും ദഹന നിരക്ക് താഴും.ഏകദേശം 24-25 ഡിഗ്രി സെന്റിഗ്രേഡ് ആണ് പാമ്പുകളുടെ ദഹനം സുഗമമായി നടക്കുന്ന ഊഷ്മാവ്.ഇങ്ങനെ നന്നായി ദഹനം നടന്നാൽ ഇരയുടെ മിക്കവാറും എല്ലാ ഭാഗവും ദഹിച്ച്ചു പോകും.എങ്കിലും പലപ്പോഴും ഇരയുടെ നഖം,അസ്ധിക്കഷ്ണങ്ങൾ,രോമം തുടങ്ങിയവ പാമ്പിൻ കാഷ്ട്ടത്ത്തിൽ കാണാറുണ്ട്.
അനലോഗ് സിഗ്നലുകളുടെ വ്യാപനം വൈകിപ്പിക്കാൻ 1920 മുതൽ അനലോഗ് ഡിലേ സാങ്കേതികവിദ്യ ഉപയോഗിച്ചു. ഒരു ഡിലേ ലൈൻ ഒരു മെമ്മറി ഉപകരണമായി ഉപയോഗിക്കുമ്പോൾ, ഡിലേ ലൈനിന്റെ ഇൻപുട്ടും തമ്മിൽ ഒരു ആംപ്ലിഫയറും പൾസ് ഷേപ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ഉപകരണങ്ങൾ ഔട്ട്‌പുട്ടിൽ നിന്ന് ഇൻപുട്ടിലേക്ക് വീണ്ടും സിഗ്നലുകൾ പുനർനിർമ്മിക്കുന്നു, പവർ പ്രയോഗിക്കുന്നിടത്തോളം കാലം സിഗ്നൽ നിലനിർത്തുന്ന ഒരു ലൂപ്പ് സൃഷ്ടിക്കുന്നു. പൾസുകൾ നന്നായി രൂപം കൊള്ളുന്നുവെന്ന് ഷേപ്പർ ഉറപ്പാക്കുന്നു, മീഡിയത്തിലെ നഷ്ടം മൂലം ഉണ്ടാകുന്ന അപചയം നീക്കംചെയ്യുന്നു.
ഡിലേ ലൈനിലൂടെ ഡാറ്റ പ്രചരിപ്പിക്കുന്നതിനുള്ള സമയത്തിലേക്ക് ഒരു ബിറ്റ് കൈമാറാൻ എടുക്കുന്ന സമയത്തെ വിഭജിച്ചാണ് മെമ്മറി ശേഷി നിർണ്ണയിക്കുന്നത്. ആദ്യകാല ഡിലേ-ലൈൻ മെമ്മറി സിസ്റ്റങ്ങൾക്ക് ആയിരക്കണക്കിന് ബിറ്റുകളുടെ ശേഷി ഉണ്ടായിരുന്നു, പുനർക്രമീകരണ സമയം മൈക്രോസെക്കൻഡിൽ കണക്കാക്കുന്നു. അത്തരമൊരു മെമ്മറിയിൽ സംഭരിച്ചിരിക്കുന്ന ഒരു പ്രത്യേക ബിറ്റ് വായിക്കാനോ എഴുതാനോ, കാലതാമസത്തിലൂടെ ഇലക്ട്രോണിക്സിലേക്ക് ആ ബിറ്റ് പ്രചരിക്കുന്നതിന് കാത്തിരിക്കേണ്ടത് ആവശ്യമാണ്. ഏതെങ്കിലും പ്രത്യേക ബിറ്റ് വായിക്കാനോ എഴുതാനോ ഉള്ള കാലതാമസം പുനർക്രമീകരണ സമയത്തേക്കാൾ കൂടുതലല്ല.
കമ്പ്യൂട്ടർ മെമ്മറിയ്ക്കായി ഒരു ഡിലേ ലൈനിന്റെ ഉപയോഗം ജെ. പ്രെസ്പർ എക്കേർട്ട് 1940 കളുടെ മധ്യത്തിൽ എഡ്വാക്ക്(EDVAC), UNIVAC I പോലുള്ള കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നതിന് വേണ്ടി കണ്ടുപിടിച്ചു. എക്കേർട്ടും ജോൺ മച്ലിയും 1947 ഒക്ടോബർ 31 ന് കാലതാമസ ലൈൻ മെമ്മറി സിസ്റ്റത്തിനായി പേറ്റന്റിനായി അപേക്ഷിച്ചു; പേറ്റന്റ് 1953 ൽ നൽകി.[1]ഈ പേറ്റന്റ് മെർക്കുറി ഡിലേ ലൈനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, പക്ഷേ ഇൻഡക്റ്ററുകളുടെയും കപ്പാസിറ്ററുകളുടെയും സ്ട്രിംഗുകൾ കൊണ്ട് നിർമ്മിച്ച ഡിലേ ലൈനിനേക്കുറിച്ചും ചർച്ച ചെയ്തു, മാഗ്നെറ്റോസ്ട്രിക്റ്റീവ് ഡിലേ ലൈനുകൾ, ചുറ്റളവിന് ചുറ്റുമുള്ള മറ്റെവിടെയെങ്കിലും ഒരു റൈറ്റ് ഹെഡിൽ നിന്ന് ചുറ്റളവിൽ ഒരു ഘട്ടത്തിൽ ഒരു റീഡ് ഹെഡിലേക്ക് ഡാറ്റ കൈമാറുന്നതിന് കറങ്ങുന്ന ഡിസ്കുകൾ ഉപയോഗിച്ച് നിർമ്മിച്ച ഡിലേ ലൈനുകൾ ഉണ്ട്.
ദൃശ്യത
നിശാകാശത്ത് ദൃശ്യമായ നക്ഷത്രങ്ങളിൽ ഏറ്റവും പ്രഭയേറിയ നക്ഷത്രമായ സിറിയസ്സും രണ്ടാമതായുള്ള കനോപ്പസ്സും ഏതാണ്ട് ഒരേ കാലത്താണ് ദക്ഷിണഖഗോളത്തിൽ ദൃശ്യമാകുന്നത്. ഇവ 21 മിനിറ്റ് വ്യത്യാസത്തിൽ ധ്രുവരേഖയിലൂടെ കടന്നുപോകും. വർദ്ധിച്ച പ്രഭമൂലം കനോപ്പസ് പ്രഭാതത്തിലും ദൃശ്യമാകും. ദക്ഷിണധ്രുവത്തോടടുത്ത് കാണപ്പെടുന്നതിനാൽ ദക്ഷിണ അക്ഷാംശം 37°18' നും തെക്കുള്ള സ്ഥലങ്ങളിൽ നിന്നും വീക്ഷിച്ചാൽ ഈ നക്ഷത്രത്തെ രാത്രിമുഴുവൻ കാണാൻ കഴിയും. കനോപ്പസും സമീപ നക്ഷത്രങ്ങളും ദക്ഷിണ ഖഗോളധ്രുവവത്തിന് ചുറ്റുമായി വലംവയ്ക്കുന്നതായാണ് കാണപ്പെടുക. ഉത്തര അക്ഷാംശം 37°18'ന് വടക്കുനിന്നും കനേപ്പസിനെ നിരീക്ഷിക്കാനുമാകില്ല.[2]
പ്രത്യേകതകൾ
കനോപ്പസ് സൗരയൂഥത്തിൽ നിന്നും 313 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. കനോപ്പസിന്റെ ഡെക്ലിനേഷൻ -52°41' യും റൈറ്റ് അസൻഷൻ 6മണിക്കൂർ 24 മിനിറ്റും ആണ്. കനോപ്പസിന് സൂര്യനേക്കാൾ 15000 മടങ്ങ് ദ്യുതിയുണ്ട്. ഇതിന്റെ പ്രത്യക്ഷകാന്തിമാനം -0.62 ഉം കേവലകാന്തിമാനം -5.71ഉം ആണ്.[1] ശ്വേത അതിഭീമൻ നക്ഷത്രമായ കനോപ്പസിനെ സ്പെക്ട്രൽ ടൈപ്പ് Fൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹിപ്പാർക്കസ് ഉപഗ്രഹം ഇതിന്റെ കാന്തിമാനത്തിൽ 0.1-ന്റെ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വ്യതിയാനത്തിന്റെ ാവർത്തനകാലം സ്ഥിരീകരിച്ചിട്ടില്ല. കനോപ്പസിന്റെ താപമാനം 6,998 K ആയി കണക്കാക്കിയിരിക്കുന്നു.[2] ഇതിന്റെ ദ്രവ്യമാനം സൂര്യന്റേതിനേക്കാൾ 8.5 മടങ്ങും വ്യാസാർദ്ധം 65 മടങ്ങുമാണ്.
പ്രവർത്തനം
പ്ലൂട്ടോണിയം അടങ്ങിയ ഇന്ധനമാണ് ബ്രീഡർ റിയാക്റ്ററിൽ ഉപയോഗിക്കുന്നത്. റിയാക്റ്ററിന്റെ കാമ്പിനകം മുഴുവൻ ഒരു പാളിയായി യുറേനിയം നിക്ഷേപിച്ചിരിക്കും. അണുവിഘടനം നടക്കുമ്പോൾ കാമ്പിനു പുറത്തേക്കു പോകുന്ന ന്യൂട്രോണുകൾ ഈ യുറേനിയം പാളിയിൽ പതിക്കുകയും അതിനെ പ്ലൂട്ടോണിയമാക്കി മാറ്റുകയും ചെയ്യുന്നു. ഈ പ്ലൂട്ടോണിയത്തെ വേർതിരിച്ച് വീണ്ടും ഇന്ധനമായി ഉപയോഗിക്കാം.
ബ്രീഡർ റിയാക്റ്ററുകളിൽ ന്യൂട്രോണുകളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള മോഡറേറ്റർ ഇല്ല എന്നത് ശ്രദ്ധേയമാണ്. അതു കൊണ്ട് വേഗതയേറിയ ന്യൂട്രോണുകൾ ഉപയോഗപ്പെടുത്തുന്ന ഇത്തരം റിയാക്റ്ററുകളെ ഫാസ്റ്റ് റിയാക്റ്റർ എന്നും വിളിക്കുന്നു.
അണുശക്തി തേജോവശിഷ്ടങ്ങളിൽ 98-99 ശ.മാ. വരെ യുറേനിയവും 0.6 ശ.മാ. പ്ലൂട്ടോണിയവും കൂടാതെ മറ്റു റേഡിയോ ആക്റ്റിവ് അണുക്കളും ഉണ്ടായിരിക്കും. ഈ തേജോവശിഷ്ടങ്ങളിൽ നിന്ന് pu239 വേർതിരിച്ച്, അത് ദ്രുതപ്രത്യുത്പാദന റിയാക്റ്ററിൽ ഉപയോഗിക്കുന്നു. അണുശക്തി തേജോവശിഷ്ടങ്ങളിലെ റേഡിയോ ആക്റ്റിവ് അണുക്കളുടെ അർദ്ധായുസ്സുകൾ (ഒരു ഐസോടോപ്പിന് ശോഷണം സംഭവിച്ച് അതിന്റെ ആദ്യപിണ്ഡത്തിന്റെ പകുതിയായി മാറുന്നതിന് വേണ്ടിവരുന്ന കാലയളവ്) തമ്മിൽ വളരെ അന്തരമുണ്ട്. യുറേനിയത്തിന്റെ അർദ്ധായുസ്സ് 4.9 മില്യൺ വർഷവും, pu239ന്റെത് 24,000 വർഷവുമാണ്. അർദ്ധായുസ്സും റേഡിയോ ആക്റ്റിവതയും വിപരീതാനുപാതത്തിലായിരിക്കും. റേഡിയോ ആക്റ്റിവ് അവശിഷ്ടങ്ങളുടെ ആക്റ്റിവത രാസപ്രവർത്തനം വഴി നശിപ്പിക്കുവാൻ കഴിയുകയില്ല. ഇവ ആപത്കരങ്ങളായതിനാൽ ജീവജാലങ്ങൾക്ക് അപായം ഉണ്ടാകാത്ത മാർഗങ്ങൾ ഉപയോഗിച്ചുവേണം നീക്കം ചെയ്യേണ്ടത്.
വർഗീകരണം
അണുശക്തി തേജോവശിഷ്ടങ്ങളെ റേഡിയോ ആക്റ്റിവതയനുസരിച്ച് താഴെപ്പറയുന്ന രീതിയിൽ വർഗ്ഗീകരിക്കാം:
തീവ്രതയേറിയവ (ഉച്ചതല അവശിഷ്ടങ്ങൾ - High level waste)
മദ്ധ്യ തല ആക്റ്റിവതയുള്ളവ (Intermediate level waste)
ലഘുവായ ആക്റ്റിവതയുള്ളവ (നിമ്‌നതല അവശിഷ്ടങ്ങൾ - Low level waste)- ആശുപത്രികളിലേയും വ്യ്വസായശാലകളിലേയും അവശിഷ്ടങ്ങളാണിവ. വളരെ ചെറിയ അളവിലും കുറഞ്ഞ സമയവും റേഡിയോ ആക്റ്റിവിറ്റി നിലനിൽക്കുന്ന കടലാസ്, തുണി, ഉപകരണങ്ങൾ എന്നിവയെ ഇക്കൂട്ടത്തിൽ പെടുത്താം.
ട്രാൻസ്-യുറാനിക് വേസ്റ്റ് (Transuranic waste)
കൂടാതെ ഖരം, ദ്രവം, വാതകം എന്നീ അവസ്ഥകളെ അടിസ്ഥാനമാക്കിയും വേർതിരിക്കാം. ഈ ഓരോ അവസ്ഥയിലുമുള്ള അവശിഷ്ടങ്ങളെ നിർമാർജ്ജനം ചെയ്യാൻ പ്രത്യേക മാർഗങ്ങളുണ്ട്.
ഖരാവശിഷ്ടങ്ങൾ
റേഡിയോ ആക്റ്റിവ് വസ്തുക്കൾ ഉപയോഗിക്കുന്ന പ്ലാന്റുകളിലും പരീക്ഷണശാലകളിലും ഖരാവശിഷ്ടങ്ങൾ ഉണ്ടാകും. ഇവയെ രണ്ടായി തരംതിരിക്കാം.
കത്തുന്നവ-മരം, തുണി, കടലാസ് തുടങ്ങിയവ;
കത്താത്തവ-ബാഷ്പിത്ര(evaporator)ങ്ങളിലെ അവശിഷ്ടം, ചാരം, പൊട്ടിയ ഗ്ളാസ് തുടങ്ങിയവ.
ആദ്യം പറഞ്ഞവയെ പ്രത്യേക ഭസ്മിത്രങ്ങളിൽ (incinerator) വച്ച് കത്തിക്കുന്നു; രണ്ടാം വകുപ്പിൽ പെട്ടവയെ മണ്ണിൽ കുഴിച്ചു മൂടുന്നു. കുഴിച്ചു മൂടാൻ പ്രത്യേക സ്ഥലമാണ് തിരഞ്ഞെടുക്കുന്നത്. ചിലപ്പോൾ അവശിഷ്ടങ്ങൾ വലിയ കോൺക്രീറ്റ് ബ്ളോക്കുകൾക്കുള്ളിലാക്കി സമുദ്രത്തിൽ തള്ളാറുണ്ട്. അവശിഷ്ടങ്ങളെ കെട്ടുകളാക്കി വ്യാപ്തം കുറച്ച്, മണ്ണിനടിയിൽ നിക്ഷേപിക്കുന്നതും പതിവാണ്.
ദ്രാവകാവശിഷ്ടങ്ങൾ
ഇവയെ മൂന്നായി തിരിക്കാം.
ലോഹാവശിഷ്ടങ്ങൾ. ഗണ്യമായ തോതിൽ യുറേനിയം, തോറിയം, പ്ലൂട്ടോണിയം ലവണങ്ങൾ ഉള്ള ലോഹാവശിഷ്ടങ്ങൾ. തീവ്രറേഡിയോ ആക്റ്റിവതയുള്ള ഈ അവശിഷ്ടങ്ങളിൽനിന്ന് ബീറ്റാ-ഗാമാ രശ്മികൾ ഉത്സർജിക്കപ്പെടുന്നു.
രാസാവശിഷ്ടങ്ങൾ. പ്രക്രിയകളുടെ വിവിധഘട്ടങ്ങളിലുള്ള അവശിഷ്ടലായനി, കഴുകിയദ്രാവകം എന്നിവയാണ് റേഡിയോ രാസാവശിഷ്ടങ്ങളിൽ പ്രധാനമായവ. ഈ ലായനികളുടെ ആക്റ്റിവതയ്ക്കു കാരണം അവയിലുള്ള വിഘടനോത്പന്നങ്ങളാണ്. ഈ അവശിഷ്ടങ്ങൾക്ക് മാധ്യമിക (intermediate) ആക്റ്റിവതയേ ഉള്ളൂ.
പ്രക്രിയാവശിഷ്ടങ്ങൾ. പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ശീതളന (coolant) ജലം, പല ഘട്ടങ്ങളിൽനിന്നുള്ള സംഘനന (condensate) ജലം തുടങ്ങിയവയാണ് ഇവയിൽ മുഖ്യമായത്. ഈ അവശിഷ്ടത്തിന് ലഘുവായ ആക്റ്റിവത മാത്രമേയുള്ളു.
ആക്റ്റിവതയുള്ള ദ്രാവകാവശിഷ്ടങ്ങളെ സാന്ദ്രീകരിക്കാൻ ബാഷ്പീകരണം ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഈ മാർഗ്ഗം ചെലവ് കൂടിയതാണ്. അതിനാൽ ലായനികളിൽനിന്ന് റേഡിയോ ആക്റ്റിവ് പദാർഥങ്ങൾ വേർതിരിക്കാൻ ചെലവുകുറഞ്ഞ അവക്ഷേപണ(precipitation)രീതിയും [1]അയോൺ കൈമാറ്റരീതികളും പ്രയോഗത്തിലുണ്ട്. റേഡിയോ ആക്റ്റിവ് പദാർഥങ്ങളെ അനുയോജ്യമായ വസ്തുക്കൾ ചേർത്ത് അവക്ഷിപ്തമാക്കി ലായനിയിൽ നിന്നു നീക്കം ചെയ്യുന്നു. വെള്ളം ശുദ്ധിചെയ്യാൻ ആലം ഉപയോഗിക്കുന്നതുപോലെയാണിത്. ചിലതരം കളിമണ്ണിന് (ഉദാ. മോണ്ടിമൊറില്ലൊനൈറ്റ്) വിഘടനാവശിഷ്ടങ്ങളെ കൈമാറ്റം ചെയ്യാനുള്ള കഴിവുണ്ട്. ഈ കളിമണ്ണ് 1000oc വരെ ചൂടാക്കുമ്പോൾ, അതിന്റെ സംരചനയിൽ മാറ്റം ഉണ്ടാകുന്നു. അതിൽനിന്ന് റേഡിയോ ആക്റ്റിവ് വസ്തുക്കൾ നിഷ്കർഷണം ചെയ്യാൻ സാധ്യമല്ല.
പൃഥക്കരണ (separation)[2] പ്രക്രിയകളിൽനിന്നു കിട്ടുന്ന തീവ്ര ആക്റ്റിവതയുള്ള അവശിഷ്ടങ്ങളുടെ സംക്ഷാരത (corrosaion)[3] കുറയ്ക്കാനായി പലപ്പോഴും ലായനികളിൽ ക്ഷാരം ചേർക്കാറുണ്ട്. പ്ലൂട്ടോണിയം-239, സീഷിയം-137, സ്ട്രോൺഷിയം-90 എന്നീ ആക്റ്റിവ് മൂലകങ്ങൾ അടങ്ങിയ ഈ ലായനിയെ സംഭരണടാങ്കുകളിൽ സൂക്ഷിക്കുകയാണ് പതിവ്. ലായനികളിൽനിന്ന് റേഡിയോ ആക്റ്റിവ് വസ്തുക്കളെ വേർതിരിക്കാൻ നാലു മാർഗങ്ങൾ ഉപയോഗത്തിലുണ്ട്.
ദ്രവിതസ്തര വറുക്കൽ (Fluidized bed roasting).[4] അടിഭാഗത്ത് അലൂമിന (അലൂമിനിയം ഓക്സൈഡ്) കണങ്ങൾ പാകിയിട്ടുള്ളതാണ് വറുക്കൽ ഉപകരണം. ഇതിലെ താപനില 300^c 600^c ആണ്. ഉപകരണത്തിന്റെ മുകൾഭാഗത്തുനിന്ന് ലായനി സ്പ്രേചെയ്യുന്നു. അലൂമിനയുടെ അടിയിലൂടെ വായുപ്രവഹിപ്പിക്കുമ്പോൾ അലൂമിനദ്രവംപോലെ മേലോട്ട് ഒഴുകും. തപിപ്പിച്ച അലൂമിനകണങ്ങളും ലായനിയുമായുള്ള സമ്പർക്കത്താലാണ് ലായനിയിലെ ജലം ബാഷ്പീകരിക്കപ്പെടുന്നത്. ലായനിയിലുള്ള നൈട്രേറ്റുകൾ വിഘടിച്ച് ഓക്സൈഡുകൾ ഉണ്ടാകുന്നു. ഇതൊരു ഖരപദാർഥമാണ്. ഈ ഓക്സൈഡുകൾ അലൂമിനയിൽ നിക്ഷേപിക്കപ്പെടുകയും പിന്നീട് മാറ്റുകയും ചെയ്യുന്നു. റേഡിയോ ആക്റ്റിവ് അവശിഷ്ടം ഇങ്ങനെയാണ് മാറ്റുന്നത്.
സ്പ്രേ കാൽസിനേഷൻ (Spray calcination).[5] സിലിണ്ടർ ആകൃതി ഉള്ളതും 800oC-ൽ ഉള്ളതും ആയ ഒരു കൂറ്റൻ ടവറിന്റെ മുകളിൽനിന്ന് റേഡിയോ ആക്റ്റിവ് ലായനി സ്പ്രേ ചെയ്യുന്നു. ടവറിന്റെ അടിയിൽ എത്തുമ്പോഴേക്കും ലായനിയിലെ ജലം ബാഷ്പീകരിക്കപ്പെട്ടിരിക്കും. അതിലുള്ള ലീനങ്ങൾ പൊരിഞ്ഞ് ഓക്സൈഡുകൾ ആയി മാറിയിരിക്കും. ഈ ഓക്സൈഡുകളെ ഉരുക്കി പിന്നീട് സ്റ്റീൽ ടാങ്കുകളിൽ സൂക്ഷിക്കുന്നു.
ഫോസ്ഫേറ്റ് ഗ്ളാസ് സ്ഥായീകരണം (Phosphate glass fixation). ഫോസ്ഫോറിക് അമ്ളമോ സിലിക്ക കലർത്തിയ ബോറാക്സ് ലായനിയോ ചേർത്ത് അവശിഷ്ട ലായനി ബാഷ്പീകരിക്കുന്നു. കുഴമ്പുപാകം ആകുമ്പോൾ പ്ലാറ്റിനം ലേപനമുള്ള (lining) ഒരു മൂശയിലേക്ക് (crucible) നീക്കി ശക്തിയായി ചൂടാക്കുന്നു. അപ്പോൾ ഗ്ലാസുപോലുള്ള ഒരു ഖരവസ്തു കിട്ടും. ഇത് അനുയോജ്യമായ രീതിയിൽ സംഭരണം ചെയ്യുന്നു.
പോട്ട് കാൽസിനേഷൻ (Pot calcination). ഇത് ഒരു പ്രക്രിയാപരമ്പര ആണ്. ബാഷ്പീകരണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ പാത്രം തന്നെയാണ് സംഭരണടാങ്ക് ആയി ഉപയോഗിക്കുന്നത്. 900ബ്ബഇ-ൽ ചൂടുള്ള പാത്രത്തിലേക്ക് ലായനി കുറേശ്ശെ ഒഴിച്ച് ബാഷ്പീകരണം നടത്തുന്നു. പാത്രം നിറയെ അവശിഷ്ടം ഉണ്ടാകുന്നതുവരെ ഈ പ്രക്രിയ ആവർത്തിക്കുന്നു. അതിനുശേഷം ടാങ്ക് ഭദ്രമായി സൂക്ഷിക്കുന്നു.
വാതകാവശിഷ്ടങ്ങൾ
വാതകരൂപത്തിലുള്ള റേഡിയോ ആക്റ്റിവ് അവശിഷ്ടങ്ങൾ രണ്ടുതരത്തിൽപെടുന്നവയാണ്.
ക്രിപ്റ്റോൺ, സെനോൺ, അയഡിൻ തുടങ്ങിയവ. ഇവ തപ്തവാതകങ്ങളാണ്.
വെന്റ് (vent) വാതകങ്ങൾ. റിയാക്റ്ററിനു ചുറ്റുമുള്ള വായു, ന്യൂട്രോൺ ആഘാതത്തിനു വിധേയമാകുന്നതിനാൽ അതിൽ റേഡിയോ ആക്റ്റിവതയുള്ള നൈട്രജൻ-16, ഓക്സിജൻ-19. ആർഗൺ-41 എന്നീ വാതകങ്ങൾ ഉണ്ടായിരിക്കും. ഈ വാതകങ്ങളുടെ അർധായുസ് (Half -life) നിസ്സാരമായതിനാൽ അവയെ അന്തരീക്ഷവായുവുമായി കലരാൻ അനുവദിക്കാറുണ്ട്. പക്ഷേ, അയഡിന്റെ ശ.മാ. കൂടുതൽ ഉണ്ടെങ്കിൽ, അയഡിൻ നീക്കാനായി വാതകങ്ങൾ സിൽവർനൈട്രേറ്റു ലായനിയിലൂടെ പ്രവഹിപ്പിക്കുന്നു. ക്രിപ്റ്റോൺ, സെനോൺ എന്നീ നിഷ്ക്രിയവാതകങ്ങൾ സിലിക്ക ജെല്ലിയിൽ അധിശോഷണം ചെയ്യിക്കുന്നു.
റേഡിയോ ആക്റ്റിവ് വാതകാവശിഷ്ടങ്ങളിൽ മിക്കപ്പോഴും ഖരപദാർഥകണങ്ങൾ ഉണ്ടാകും. ഇവ നീക്കം ചെയ്തശേഷം മാത്രമേ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് വിടുകയുള്ളു. പദാർഥകണങ്ങൾ നീക്കം ചെയ്യാൻ വാതകങ്ങളെ അരിക്കുന്നു. ഇതിന് മൂന്നുതരം ഉപകരണങ്ങൾ ഉപയോഗിക്കുന്നു. അവ വിദ്യുത്സ്ഥിതിക-അവക്ഷേപിത്രം (Electrostatic precipitator),[6] ഫൈബർഗ്ളാസ് ഫിൽട്ടർ (Fibre glass filter),[7] കെമിക്കൽ വാർഫെയർ ഫിൽട്ടർ (Chemical warfare filter) എന്നിവ ആണ്. വിദ്യുത് സ്ഥിതിക-അപക്ഷേപിത്രം നൂറു ശ.മാ. പ്രവർത്തനക്ഷമത ഉള്ളതാണെങ്കിലും വിദ്യുത്പ്രവാഹം നിലച്ചാൽ ഉണ്ടാകാവുന്ന അപകടം ഇതിന്റെ ഒരു പ്രധാനന്യൂനതയാണ്. ഫൈബർഗ്ളാസ് അരിപ്പയിൽകൂടി റേഡിയോ ആക്റ്റിവ് അവശിഷ്ടവാതകങ്ങൾ പ്രവഹിപ്പിക്കുമ്പോൾ അതിലുള്ള പദാർഥകണങ്ങൾ നീക്കം ചെയ്യപ്പെടുന്നു. ഫൈബർഗ്ളാസ് അരിപ്പയിൽകൂടി കടത്തിവിട്ട വാതകത്തെ വീണ്ടും ആസ്ബസ്റ്റോസ്കൊണ്ടുള്ള കെമിക്കൽ വാർഫെയർ ഫിൽട്ടറിൽ കൂടി പ്രവഹിപ്പിക്കുന്നു. പിന്നീട് ഈ വാതകങ്ങളെ അന്തരീക്ഷത്തിലേക്ക് വിടുകയും ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചില അവശിഷ്ടങ്ങളിലെ ആണവവികിരണപ്രവാഹം വളരെ വർഷങ്ങളോളം തുടരുന്നു. ആണവ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നവർ വികിരണങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് സംരക്ഷണകവചങ്ങൾ ധരിക്കേണ്ടതുണ്ട്.
നിർമ്മാർജ്ജനം
മിക്കവാറും ആണവ അവശിഷ്ടങ്ങളും വീപ്പകളിൽ അടച്ച് ഭദ്രമാക്കി ഭൂമിക്കടിയിൽ ആഴത്തിൽ കുഴിച്ചിടുകയാണ് ചെയ്യുന്നത്.
ചരിത്രം
തിഹാമ തീരപ്രദേശത്തിനും സനയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്നതിനാൽ, ഈ പർവത പ്രദേശത്തിന് എല്ലായ്പ്പോഴും ഒരു തന്ത്രപരമായി പ്രാധാന്യമുണ്ടായിരുന്നു. ഹിംയറൈറ്റ് സാമ്രാജ്യത്തിന്റെ കാലത്ത് ഒരു കാരവൻ വിശ്രമകേന്ദ്രമായി ഉപയോഗിച്ചിരുന്ന ഹരാസ്, പിന്നീട് 1037-ൽ യെമനിൽ സ്ഥാപിതമായ സുലൈഹിദ് രാജവംശത്തിന്റെ ഒരു ശക്തികേന്ദ്രമായിരുന്നു. അക്കാലത്തും അതിനുശേഷമുള്ള കാലത്തും ഇവിടുത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും ഇസ്മായീലി ഷിയാ മുസ്ലീങ്ങളായിരുന്നു.
ഏറെക്കുറെ അപ്രാപ്യമായ പാറക്കെട്ടുകളോടുകൂടിയ പർവ്വതനിരകളോട് പറ്റിച്ചേർന്ന് നിൽക്കുന്ന കോട്ടകെട്ടിയ ഗ്രാമങ്ങൾക്ക് പ്രസിദ്ധമാണ് ഹരാസ്. പ്രദേശത്തിന്റെ പരുക്കൻ ചരിത്രത്തിൽ നിന്നും തുടർച്ചയായ പോരാട്ടങ്ങൾക്കിടയിലും മനോഹരമായ ഒരു വാസ്തുവിദ്യയാണ് ഇവിടെ ഉയർന്നുവന്നത്. നൂറ്റാണ്ടുകളുടെ അധിനിവേശങ്ങളും ക്രൂരതയും പർവതശിഖരങ്ങളിൽ ഉറപ്പുള്ള ഗ്രാമങ്ങളുടെ നിർമ്മിതിയ്ക്ക് പ്രേരണയായി.[4] ഗ്രാമവാസികൾക്ക് സംരക്ഷണം നൽകുക, വിളകൾക്ക് ധാരാളം സ്ഥലം അവശേഷിപ്പിക്കുക എന്നീ രണ്ട് ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലാണ് അവയുടെ നിർമ്മാണം. വേവ്വേറെ കോട്ടകൾ പോലെ പണിതിരിക്കുന്ന ഓരോ ഗ്രാമവും അതിലെ വീടുകൾ എളുപ്പത്തിൽ, സ്വയം പ്രതിരോധ സജ്ജമായ തരത്തിൽ, ഒന്നോ രണ്ടോ വാതിലുകളടങ്ങിയ കട്ടിയുള്ള മതിൽ നിർമ്മിച്ചിരിക്കുന്നു. മണൽക്കല്ലിൽ നിന്നും ബസാൾട്ടിൽ നിന്നും നിർമ്മിച്ച ഈ കെട്ടിടങ്ങൾ ഭൂപ്രകൃതിയുമായി ലയിച്ചിരിക്കുന്നതിനാൽ, പാറയും ഗ്രാമവും എവിടെ തുടങ്ങുന്നു അല്ലെങ്കിൽ എവിടെ അവസാനിക്കുന്നു എന്ന് തിരിച്ചറിയാൻതന്നെ പ്രയാസമാണ്. അതിനാൽ ശത്രുക്കളുടെ ദൂരെ നിന്നുള്ള നിരീക്ഷണത്തെ ഇത് പ്രതിരോധിക്കുന്നു. ഭൂമിയിലെ ഏറ്റവും ദരിദ്രമായ സ്ഥലങ്ങളിൽ ഒന്നാണ് യെമനിലെ ഹറാസ് മേഖല. വളരെ കഠിനമായ ഒരു കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമായ ഇവിടെ, ലോകത്തിലെ ശരാശരി ജല ലഭ്യതയുടെ 1/50 ഭാഗം മാത്രമേ ലഭ്യമാകുന്നുള്ളു.[5]
ഏതാനും ഏക്കറുകളോ അതിൽ കൂടുതലോ തട്ടുകളായി തിരിച്ചിരിക്കുന്ന പർവതപ്രകൃതിയുള്ള ഭൂമി ചിലപ്പോൾ നിരവധി മീറ്റർ ഉയരമുള്ള മതിലുകളാൽ വേർതിരിച്ചിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ കുടിയേറ്റക്കാർ വിളകൾ നട്ടുപിടിപ്പിക്കാനും മികച്ച ജീവിതസാഹചര്യം സൃഷ്ടിക്കുന്നതിനും ഏറ്റവും സമൃദ്ധമായ ഒരു പ്രദേശം തിരഞ്ഞെടുക്കുകയും ക്രമേണ, ആ പ്രദേശം നഗരമായി മാറുമ്പോൾ കൃഷി കൂടുതൽ വരണ്ട സ്ഥലങ്ങളിലേക്ക് തള്ളപ്പെടുന്നു. എന്നാൽ കാർഷിക ഭൂമി വളരെ അപൂർവവും അമൂല്യവുമായതിനാൽ ഹറാസിൽ ഇത് സംഭവിക്കുന്നില്ല. നൂറ്റാണ്ടുകൾക്കു മുമ്പുള്ള ഇവിടുത്തെ ഹരിതഭൂമിയുടെ കാഴ്ച ഇന്നും അതേ അവസ്ഥയിൽത്തന്നെയാണ്. ഈ മട്ടുപ്പാവ് വയലുകളിൽ കന്നുകാലികൾക്കുള്ള അൽഫാൽഫ, തിന, പയർ, കാപ്പി, ഖ്വാറ്റ് എന്നിവ കൃഷി ചെയ്യുന്നു. മോക്ക കാപ്പിക്കുരു വളരുന്ന പ്രധാന മേഖലകളിലൊന്നാണിത്.
ഒരു ദിവസത്തെ യാത്രാദൂരത്തിൽ ബാനി മുറയും മറ്റ് ഗ്രാമങ്ങളും വരമ്പിൽ മനഖയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്നതു കാണാം. പർവതനിരകളുടെ ഹൃദയഭാഗവും ഒരു വലിയ പട്ടണവുമായ മനാഖയിലെ വ്യാപാരകേന്ദ്രം അയൽപക്കത്തെ മുഴുവൻ ഗ്രാമീണരെയും ആകർഷിക്കുന്നു. മനാഖയുടെ പടിഞ്ഞാറ് ഭാഗത്തുള്ള അൽ ഹജ്ജറ, 12-ആം നൂറ്റാണ്ടിൽ സുലൈഹിദുകൾ സ്ഥാപിച്ച കോട്ട മതിലുകളുള്ള ഒരു ഗ്രാമമാണ്. അവിടെ നിന്ന്, ബൈത്ത് അൽ-ഖമൂസ്, ബൈത് ഷിമ്രാൻ തുടങ്ങിയ മറ്റ് ഗ്രാമങ്ങളിലേക്ക് ഇവിടെനിന്ന് എത്തിച്ചേരാനാകും. ചുവന്ന മണൽക്കല്ലിന്റെ ഒരു അടിത്തറയിൽ നിർമ്മിക്കപ്പെട്ട ഹുതൈബ് ഗ്രാമം തട്ട് തട്ടുകളായുള്ള കുന്നുകളുടെ കാഴ്ചയ്ക്ക് അഭിമുഖമായി നിരവധി ഗ്രാമങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ്.
Чтобы оставлять комментарии, нужно зарегистрироваться.